- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'വെടിയേറ്റത് വയറ്റിൽ, കാര്യങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ തീർത്തുകളയും'; എതിർസംഘാംഗങ്ങൾക്ക് ആയുധങ്ങളും പണവും നൽകി; ഒറ്റുകാരനായി പ്രവർത്തിച്ചു; പഞ്ചാബി ഗായകൻ തേജി കഹ്‌ലോന് നേരെ വെടിയുതിർത്തത് രോഹിത് ഗോദാരയുടെ സംഘം
ഒട്ടാവ: പഞ്ചാബി ഗായകൻ തേജി കഹ്‌ലോന് കാനഡയിൽ വെടിയേറ്റു. കുപ്രസിദ്ധ ഗുണ്ടാത്തലവനായ രോഹിത് ഗോദാരയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത രോഹിത് ഗോദാരയുടെ സംഘാംഗങ്ങളായ മഹേന്ദർ സരണ്‍ ദിലാന, രാഹുൽ റിനോ, വിക്കി പഹൽവാൻ എന്നിവർ ഗായകനെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്.
കാനഡ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തേജി കഹ്‌ലോൻ്റെ വയറിലാണ് വെടിയേറ്റത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. എതിർസംഘാംഗങ്ങൾക്ക് ആയുധങ്ങളും പണവും വിതരണം ചെയ്യുന്നതിൽ തേജി കഹ്‌ലോൻ പങ്കാളിയാണെന്നും, അധികൃതർക്ക് വിവരങ്ങൾ ചോർത്തി നൽകിയ ഒറ്റുകാരനായി പ്രവർത്തിച്ചെന്നും രോഹിത് ഗോദാരയുടെ സംഘം ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഗായകനെതിരെ കടുത്ത നടപടി സ്വീകരിച്ചതെന്നാണ് അവരുടെ വാദം.
'തേജി കഹ്‌ലോനെതിരേ കാനഡയിൽ വെടിവെപ്പ് നടത്തിയത് ഞങ്ങളാണ്. അദ്ദേഹത്തിൻ്റെ വയറിലാണ് വെടിയേറ്റത്. ഇതുകൊണ്ട് അദ്ദേഹം എല്ലാം മനസിലാക്കിയെങ്കിൽ നല്ലത്. അല്ലെങ്കിൽ അടുത്ത തവണ അദ്ദേഹത്തെ തീർക്കും,' പ്രതികളുടെ സന്ദേശത്തിൽ പറയുന്നു. ഈ ഗുണ്ടാസംഘം അടുത്തിടെ രാജസ്ഥാനിലെ ജിംനേഷ്യത്തിൽ വെച്ച് ബിസിനസുകാരനായ രമേഷ് റുലാനിയയെ വെടിവെച്ച് കൊലപ്പെടുത്തിയതിനും പിന്നിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പടിഞ്ഞാറൻ രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടാസംഘമാണ് രോഹിത് ഗോദാരയുടേതെന്നും, ഈ മേഖലയിലെ നിരവധി ബിസിനസുകാർക്ക് ഇയാളുടെ ഭീഷണിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലും, 2023-ൽ കർണിസേന നേതാവ് സുഖ്‌ദേവ് സിങ് ഗോഘാമേഡിയെ കൊലപ്പെടുത്തിയ സംഭവത്തിലും രോഹിത് ഗോദാരയ്ക്ക് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.