- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റിട്ട. ഹെഡ്മാസ്റ്ററെ വീടു കയറി ആക്രമിച്ചെന്ന് പരാതി
തൊടുപുഴ: തൊടുപുഴയിൽ വീടു കയറിയുള്ള ആക്രമണത്തിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ. കൊടിക്കുളം ചെറുതോട്ടിൻ കരയിലെ വിമരിച്ച പ്രധാന അദ്ധ്യാപകൻ ശിവദാസനാണ്(62) പരിക്കുകളോടെ മുതലക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. തൊടുപുഴയിലെ മുൻ വൈസ് ചെയർപേഴ്സൻ തൊടുപുഴ വൈസ് ചെയർമാനായിരുന്ന ജെസ്സി ജോണിയുടെ ഭർത്താവും സംഘവുമാണ് ആക്രമിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ ശിവദാസന്റെ മരുമകളും ചികിത്സയിലാണ്.
പ്രവാസിയായ അയൽവാസിയുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടവുമായി ബന്ധപ്പെട്ടുള്ള വസ്തുതർക്കത്തിന് ഒടുവിലാണ് വീടു കയറി ആക്രമിച്ചെന്ന പരാതി ഉയർന്നത്. അമേരിക്കയിലായിരുന്നു തെങ്ങാം തടത്തിൽ മാത്യു എന്നയാളുടെ വ്സതുക്കൾ കുറച്ചുകാലം നോക്കി നടത്തിയത് ശിവദാസനായിരുന്നു. ഇതിനിടെ ഇവിടെ ശിവദാസന്റെ സൈക്കളജിസ്റ്റായ മകൻ നിഖിൽ ഇവിടെ ഒരു കൗൺസിലിങ് സ്ഥാപനം നടത്തുകയും ചെയ്തു വരികയായിരുന്നു.
വീട്ട് ഉടമസ്ഥന്റെ അനുമതിയോടെയായിരുന്നു പ്രവർത്തനം. എന്നാൽ, വീട്ടുടമ അടുത്തിടെ മരിച്ചതോടെ മക്കളുമായി ചില തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഈ തർക്കങ്ങളിൽ പൊലീസ് കേസും മറ്റും നിലവിലുണ്ട് താനും. ഇതിനിടയാണ് ഇന്നലെ രാത്രിയോടെ ശിവദാസനെ വീടു കയറി ഒരു സംഘം ആക്രമിച്ചത്. തന്നെ പെട്രോൾ ഒഴിച്ചു കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിന് ശ്രമിക്കുന്നതിന് മുമ്പ് താൻ ഓടി രക്ഷപെട്ടുവെന്നുമാണ് ചികിത്സയിൽ കഴിയുന്ന ശിവദാസൻ ആരോപിക്കുന്നത്.
തൊടുപുഴ മുൻ വൈസ് ചെയർപേഴ്സൺ ആയിരുന്ന ജെസി ജോണിയുടെ ഭർത്താവും സംഘവുമാണ് ആക്രമിച്ചതെന്നാണ് ശിവദാസൻ ആരോപിക്കുന്നത്. രാഷ്ട്രീയമായി ഉന്നതരായ ഇവർക്ക് സർക്കാറിൽ പിടിപാടുണ്ട്. അതുകൊണ്ടാണ് താൻ ആക്രമിക്കപ്പെട്ടതെന്നും ഇദ്ദേഹം പറയുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് വീടു കയറി ആക്രമണം ഉണ്ടായത്. മകനോട് വസ്തു ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് തന്നെ മർദ്ദിച്ചതെന്നാണ് ശിവസാദൻ പറയുന്നത്.
സിസി ടിവി ഇല്ലാത്ത ഭാഗത്തു കൊണ്ടു പോയാണ് മർദ്ദിച്ചത്. മുഖത്ത് അടിക്കുകയും ഗേറ്റിന് നടുവിൽ വെച്ച് ഞെരുക്കി, മർദ്ദനത്തിൽ തന്റെ കണ്ണിന് മൂടൽ അനുഭവപ്പെട്ടെന്നും കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി കന്നാസുമായി എത്തിയപ്പോൾ ഓടി രക്ഷപെട്ടെന്നും ശിവദാസൻ പറയുന്നു. അസഭ്യം വിളിച്ചു കൊണ്ടായിരുന്നു മർദ്ദനമെന്നുമാണ് ശിവസാദൻ ആരോപിക്കുന്നത്. പരിക്കേറ്റ ശിവദാസൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.