- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് കൊച്ചുമകളുടെ സുഹൃത്ത്; വീട്ടിലെത്തി സംസാരിച്ചു കൊണ്ടിരിക്കവേ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമം; എതിര്‍ത്തപ്പോള്‍ പിടിവലിയും അതിക്രമവും; പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍
തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് കൊച്ചുമകളുടെ സുഹൃത്ത്
കുന്നുകര: ഒറ്റക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു. കുന്നുകര കുറ്റിപ്പുഴ അഭയം വീട്ടില്‍ മുരളീധരന്റെ ഭാര്യ റിട്ട: അധ്യാപിക ഇന്ദിരയാണ് അതിക്രൂരമായ ആക്രമിക്കപ്പെട്ടത്. അക്രമത്തില്‍ അവശനിലയിലായ ഇന്ദിരയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ഇനിയും അപകട നില തരണം ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി പൊലീസിന്റെ പിടിയിലായെന്നാണ് റിപ്പോര്ട്ട്. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം നടന്നത്.
ഇന്ദിരയുടെ വിദേശത്ത് പഠിക്കുന്ന കൊച്ചുമകളുടെ സുഹൃത്താണ് ഒറ്റക്ക് താമസിക്കുന്നതിനാല്‍ സാധാരണ നിലയില്‍ അപരിചിതര്‍ വീട്ടിലെത്തിയാല്‍ ഇന്ദിര വാതില്‍ തുറക്കാറില്ല. എന്നാല്‍ പ്രതി ഇന്ദിരയുടെ വീട്ടിലെ പതിവ് സന്ദര്‍ശകന്ഡ# ആയിരുന്നുവത്രെ. അടുത്ത പരിചയമുള്ളതിനാലാണ് പ്രതി എത്തിയപ്പോള്‍ ഇന്ദിര വാതില്‍ തുറന്ന് അകത്ത് കയറാന്‍ അനുവദിച്ചത്.
സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ സ്വര്‍ണം കവരാന്‍ ശ്രമം നടന്നു. ഇന്ദിര എതിര്‍ത്തു. പിന്നെ പിടിവലിയായി. അതിനിടയിലാണ് ഇന്ദിരക്ക് ക്രൂര മര്‍ദ്ദനമേറ്റതെന്നാണറിയുന്നത്. ഇന്ദിരയുടെ തലയോട്ടിയില്‍ ഗുരുതരമായ മൂന്ന് പൊട്ടലുകളുണ്ടായിട്ടുണ്ട്. വലിയ കനമുള്ള എന്തെങ്കിലും വസ്തു ഉപയോഗിച്ചാകാം ശക്തിയായി അടിച്ചതാകാമെന്നാണ് കരുതുന്നത്. കൂടാതെ കാലിലെയും കൈയിലേയും എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്.
കവിളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇന്ദിരയുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണ വളയും മാലയും കവര്‍ന്ന ശേഷം യുവാവ് പുറത്തിറങ്ങി സാധാരണ പോലെ താക്കോലെടുത്ത് പുറത്ത് നിന്നും പൂട്ടിയ ശേഷം സ്ഥലം വിടുകയായിരുന്നു. രാത്രിയില്‍ ഇന്ദിരയുടെ വീടിന്റെ സമീപത്ത് താമസിക്കുന്ന സഹോദരന്‍ വീട്ടിലെത്തി പലതവണ ഇന്ദിരയെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല.
തുടര്‍ന്ന് സഹോദരന്റെ വീട്ടില്‍ കരുതിയിരുന്ന ഇന്ദിരയുടെ വീടിന്റെ വാതിലിന്റെ മറ്റൊരു താക്കോല്‍ കൊണ്ട് വന്ന് വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഇന്ദിരയെ കാണുന്നത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ അല്‍പ്പം സമയം ബോധം തെളിഞ്ഞപ്പോഴാണ് അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ദിര വെളിപ്പെടുത്തിത്. ഉടനെ തന്നെ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിക്കപ്പെട്ട സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്.