- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലയ്ക്കലിനും ഇലവുങ്കലിനുമിടയിൽ തീർത്ഥാടന പാതയിൽ ദുരൂഹസാഹചര്യത്തിൽ പുരുഷന്റെ മൃതദേഹം; ആന ചവിട്ടിക്കൊന്നുവെന്ന് സംശയം: ലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ ഇല്ലെന്ന് പൊലീസ്; കൊലപാതക സംശയത്തിൽ അന്വേഷണം
പത്തനംതിട്ട: തീർത്ഥാടന പാതയിൽ പുരുഷന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആന ചവിട്ടിക്കൊന്നുവെന്നാണ് സംശയിക്കുന്നതെങ്കിലും അതിനുള്ള ലക്ഷണം പ്രത്യക്ഷത്തിൽ ഇല്ലെന്നാണ് പൊലീസ് നിഗമനം. നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ എംആർ കവലയിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്.
ഇന്നലെ രാത്രി നിലയ്ക്കലിനും ഇലവുങ്കലിനുമിടയിൽ ആനയുടെ ശല്യം ഉണ്ടായിരുന്നു. പൊലീസും ഫോറസ്റ്റ് അധികൃതരും ചേർന്ന് സുരക്ഷയൊരുക്കിയാണ് തീർത്ഥാടകരെ കടത്തി വിട്ടിരുന്നത്. ആനയുടെ ചവിട്ടേറ്റ് അയ്യപ്പഭക്തൻ മരിച്ചുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, മരിച്ചയാൾ തീർത്ഥാടകൻ അല്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ നിലയ്ക്കൽ ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാളാണ്.
ആനയുടെ ചവിട്ട് കൊണ്ടതു പോലെയുള്ള ലക്ഷണങ്ങൾ മൃതദേഹത്തിലില്ല. ആരെങ്കിലും കൊലപ്പെടുത്തിയതാണോയെന്നും സംശയിക്കുന്നുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്