- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായില്‍ തുണിതിരുകി കമ്പിവടിക്കു തലയ്ക്കടിച്ചു; ഒരു വൃഷണം മുറിച്ചു കളഞ്ഞു; അടുത്തതു ചവിട്ടി തകര്‍ത്തു; കൈ വെട്ടി മാറ്റി; എല്ലാം ചെയ്തത് കാപ്പയില്‍ കുടുങ്ങി വിഷ്ണു ജയന്റെ നേതൃത്വത്തില്‍; സാജന്റെ വാക്കത്തി കാട്ടിയുള്ള ഭീഷണി അതിരു കടന്നപ്പോള്‍ കൊല; സാജന്‍ സാമുവലിനെ വകവരുത്തിയത് അതിക്രൂരമായി; പ്രതികളില്‍ പ്രധാനി ഒളിവില്‍ തന്നെ
മൂലമറ്റം: കുപ്രസിദ്ധ ഗുണ്ട സാജന്‍ സാമുവലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. അറസ്റ്റിലായ പ്രതികളുമായി സാജന്‍ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സാജന്‍ ജീവിച്ചിരുന്നാല്‍ തങ്ങളുടെ ജീവനു ഭീഷണിയാണെന്നു പ്രതികള്‍ കരുതി. അതിക്രൂരമായിരുന്നു കൊല. സാജന്‍ സാമുവലിന്റെ ഒരു വൃഷണം മുറിച്ചുകളയുകയും അടുത്തതു ചവിട്ടി തകര്‍ക്കുകയും കൈ വെട്ടിയെടുക്കുകയും ചെയ്തു. വായില്‍ തുണി തിരുകി കമ്പിക്കു തലയ്ക്കടിച്ചും ശരീരം മുഴുവന്‍ പരുക്കേല്‍പ്പിച്ചുമാണ് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതികളെല്ലാം നിരവധി കഞ്ചാവ് കേസുകളിലും മോക്ഷണക്കേസുകളിലും പ്രതികളാണ്. മൂലമറ്റം തേക്കിന്‍കൂപ്പിനു സമീപം മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയില്‍ സാജന്‍ സാമുവലി(47)നെ കൊലപ്പെടുത്തിയ കേസില്‍് ഏഴു പ്രതികളെയാണ് കാഞ്ഞാര്‍ പോലീസ് പിടികൂടിയത്.
മൂലമറ്റം സ്വദേശികളായ പൊരിയത്തുപറമ്പില്‍ അഖില്‍ രാജു (29), വട്ടമലയില്‍ വി.ജെ. രാഹുല്‍(26), പുത്തന്‍പുരയ്ക്കല്‍ അശ്വിന്‍ കണ്ണന്‍ (23), ആതുപ്പള്ളിയില്‍ ഷാരോണ്‍ ബേബി (22), അരീപ്ലാക്കല്‍ ഷിജു ജോണ്‍സണ്‍ (29), കാവനാല്‍ പുരയിടത്തില്‍ പ്രിന്‍സ് രാജേഷ് (24), പുഴങ്കരയില്‍ മനോജ് രമണന്‍ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആകെ എട്ടു പ്രതികളാണ് കേസിലുള്ളത്. ഒരു പ്രതിയായ അറക്കുളം സ്വദേശി വിഷ്ണു ജയന്‍ ഒളിവിലാണ്. വിഷ്ണു ജയന്‍ കാപ്പ ചുമത്തപ്പെട്ട ആളാണ്. പാലാ ഡിവൈ.എസ്.പിയുടെയും കാഞ്ഞാര്‍ പോലീസിന്റെയും നേതൃത്വത്തില്‍ മൂലമറ്റത്തും ഇരുമാപ്രയിലും പിടിയിലായ പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. എല്ലാവരും കുറ്റസമ്മതവും നടത്തി. കൊലക്കേസ് ഉള്‍പ്പെടെ അനവധി കേസുകളില്‍ പ്രതിയായിരുന്നു സാജന്‍. എരുമാപ്ര സി.എസ്.ഐ. പള്ളിയുടെ പെയിന്റിങിനു പോയതുമായി ബന്ധപ്പെട്ടാണു സാജനും പ്രതികളും തമ്മില്‍ പരിചയം ഉണ്ടാകുന്നത്. പെയിന്റിങ് പണിക്കു ചെന്ന യുവാക്കള്‍ക്ക് അവിടെ താമസിക്കാന്‍ ഷട്ടര്‍ ഇട്ട ഒരു മുറി വാടകയ്ക്കു കൊടുത്തിരുന്നു.
കൊല നടക്കുന്ന ദിവസവും സാജന്‍ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവര്‍ മൊഴി നല്‍കി. കോട്ടയം ജില്ലയിലെ മേലുകാവ് എരുമപ്രയില്‍ കേസിലെ പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍െവച്ചാണ് ജനുവരി 29-നാണ് സാജനെ കൊന്നത്. സാജനും പ്രതികളും തമ്മില്‍ സൗഹൃദത്തിനൊപ്പം ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. സംഭവ ദിവസവും ഇത് ആവര്‍ത്തിച്ചു. വീട്ടില്‍ വച്ച് സംഭവ ദിവസം യുവാക്കളും സാജനുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും സാജനെ വായില്‍ തുണിതിരുകി കമ്പിവടിക്കു തലയ്ക്കടിച്ചു കൊല്ലുകയും പായില്‍ പൊതിഞ്ഞു മുട്ടം സ്വദേശിയുടെ ഓട്ടോറിക്ഷയില്‍ കയറ്റി മൂലമറ്റത്തു തേക്കുംകുപ്പില്‍ ഉപേക്ഷിക്കുകയും ആയിരുന്നു. സാജന്‍ സാമുവല്‍കൊലപാതകശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മേലുകാവ് പൊലീസ് 2022ല്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഒരുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇയാളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ട്.
മുട്ടം സ്വദേശിയുടെ ഓട്ടോയില്‍ കയറ്റി മൂലമറ്റത്തു തേക്കുംകപ്പിലെത്തിച്ചാണ് ഉപേക്ഷിച്ചത്. വണ്ടി ഇടിച്ചു ചത്ത കാട്ടുപന്നിയിറച്ചിയാണന്നാണ് ഓട്ടോക്കാരനോട് പറഞ്ഞത്. ഡ്രൈവര്‍ സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രാത്രിയില്‍ തന്നെ കാഞ്ഞാര്‍ പൊലീസ് മൂലമറ്റം തേക്കിന്‍ കുപ്പ് മുഴുവന്‍ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിറ്റേ ദിവസം രാവിലെ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കനാല്‍വശത്ത് കുറ്റിക്കാട്ടില്‍ പായില്‍ പൊതിഞ്ഞ കെട്ട് കണ്ടെത്തിയത് സാജന്റെ ബന്ധുക്കളെ വരുത്തി പരിശോധിച്ചെങ്കിലും രണ്ട് ദിവസത്തെ പഴക്കം വന്നതുകൊണ്ട് തിരിച്ചറിയാന്‍ സാധിച്ചില്ല. പ്രതികള്‍ എല്ലാം കഞ്ചാവ്, മോഷണ കേസുകളില്‍ പ്രതികള്‍ ആയിട്ടുള്ളവരാണ്.
2018 മേയില്‍ കോതമംഗലം മരിയ ബാറിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സാജന്‍. മുട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബാറില്‍ സാജന്റെ നേതൃത്വത്തിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. 2022 ഫെബ്രുവരിയില്‍ മുട്ടം ബാറിന് സമീപം വഴി തടസ്സപ്പെടുത്തി കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ ഇയാള്‍ വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് നടന്ന് നീങ്ങിയ നാട്ടുകാരനെ വാഹനം ഇടിക്കാനും ശ്രമിച്ചു. നിരവധി കേസുകളില്‍ പ്രതിയായതോടെ 2022 ആഗസ്റ്റില്‍ സാജനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.