വാര്‍സോ: പ്രമുഖ യുക്തിവാദിയും എഴുത്തുകാരനും, 'റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍' സ്ഥാപകനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിലായി. ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമറുകിനെ പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ച് 28-ാം തീയതി അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. സനല്‍ ഇടമറുക് അറസ്റ്റിലായതായി ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. 2020 ലെ വിസ തട്ടിപ്പുകേസില്‍ സനലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ കേസിലാണ് അറസ്റ്റ്.

മലയാളി യുവതിയില്‍നിന്ന് പണം വാങ്ങി വഞ്ചിച്ചതിന് സനല്‍ ഇടമറുകിനെ ഫിന്‍ലന്‍ഡ് കോടതി ശിക്ഷിച്ചിരുന്നു. ആറുമാസം കണ്ടീഷണല്‍ ഇംപ്രിസന്‍മെന്റും, കോടതി ചെലവുകള്‍ അടക്കം വന്‍ പിഴയുമാണ് ശിക്ഷ. 2015 -2017 കാലയളവില്‍ തിരുവനന്തപുരം സ്വദേശിയായ, സര്‍ക്കാര്‍ ഉദ്യോഗസ്ഥ പ്രമീളാ ദേവിയില്‍ നിന്ന്, ഫിന്‍ലന്‍ഡില്‍ ഉപരിപഠനത്തിന് വിസ തരപ്പെടുത്തെിക്കൊടുക്കാമെന്ന് പറഞ്ഞ്, 15,25,000 രൂപ കൈപ്പറ്റിയെന്നാണ് പരാതി. എന്നാല്‍ വിസ ലഭിക്കാതായതോടെ പരാതിക്കാരി കേരളത്തില്‍ പൊലീസിനെ സമീപിച്ചു. ഈ കേസ് നിലനില്‍ക്കെ ഇവരുടെ ഒരു ബന്ധുവില്‍ നിന്നും സനല്‍, സ്റ്റുഡന്റ് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്താതായും പരാതി ഉയര്‍ന്നിരുന്നു.

2012 ല്‍ മതനിന്ദാ കേസില്‍പ്പെട്ട് ഇന്ത്യവിട്ട സനല്‍ പിന്നീട് ഫിന്‍ലന്‍ഡിലായിരുന്നു താമസം. 2018ല്‍ ആലപ്പുഴ സി.ജെഎം കോടതി സനല്‍ ഇടമറുകിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ അതിന് മുന്‍പ് ഇയാള്‍ ഫിന്‍ലാന്‍ഡില്‍ എത്തിയിരുന്നു. പക്ഷേ, കേന്ദ്ര വിദേശകാര്യ വകുപ്പിലും ആഭ്യന്തര വകുപ്പിലും നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്റര്‍പോള്‍ ഇടമറുകിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പ്രമീളാ ദേവിയും ഭര്‍ത്താവും, ഫിന്‍ലന്‍ഡില്‍ പോയി നടത്തിയ കേസിലാണ് വിധിയുണ്ടായിരിക്കുന്നത്.

. 2012 മുതല്‍ ഫിന്‍ലന്‍ഡിലായിരുന്നു താമസം. ഫിന്‍ലന്‍ഡില്‍ നിന്ന് രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് പോളണ്ടില്‍ എത്തിയത്