- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോക്കിംഗിൽ കൊല്ലപ്പെട്ട പത്തു വയസുകാരി പെൺകുട്ടിയുടെ പിതാവ് ഷെരീഫിനെ തേടി പാക്കിസ്ഥാൻ പൊലീസും രംഗത്ത്; ഷെരീഫിന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല; ഇംഗ്ലണ്ടിൽ നിന്നും എത്തിയ ഷെരീഫ് എങ്ങോട്ട് പോയെന്ന് അറിയില്ലെന്ന് സഹോദരൻ
ലണ്ടൻ: വോക്കിംഗിൽ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സാറാ ഷെരീഫ് എന്ന പത്തു വയസ്സുകാരിയുടെ പിതാവിനെ കണ്ടെത്താൻ പാക്കിസ്ഥാൻ പൊലീസും അന്വേഷണം ആരംഭിച്ചു. ഈ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപായിരുന്നു 31 കാരനായ പിതാവ് മാലിക് ഉർഫാൻ ഷാരിഫ് മറ്റ് രണ്ടു പേർക്കൊപ്പം യു കെ വിട്ടത്. വോക്കിംഗിന് സമീപത്തുള്ള ഹോർസൽ വില്ലേജിൽ മാലികിന്റെ വീട്ടിലായിരുന്നു ഈ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. യു കെയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
പാക്കിസ്ഥാനിലെ ഝലം നഗരത്തിലുള്ള കുടുംബ വീട്ടിൽ കഴിഞ്ഞയാഴ്‌ച്ച ഇയാൾ എത്തിയതായി ഇയാളുടെ സഹോദരനെ ഉദ്ധരിച്ച് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, പാക്കിസ്ഥാൻ പൊലീസ് ഇവിടെയെത്തി ഇയാളെ കുറിച്ച് അന്വേഷിച്ചതായും റിപ്പോർട്ടിലുണ്ട്. കുടുംബത്തോടൊപ്പമല്ലാതെ ഒറ്റക്കാണ് ഇയാൾ കുടുംബ വീട്ടിൽ എത്തിയതെന്നും അധികം വൈകാതെ ഇയാൾ അപ്രത്യക്ഷനായതായും സഹോദരൻ പറയുന്നു. ഝലം നഗരത്തിൽ തന്നെ ഏതോ ഒരു വാടക വീട്ടിൽ തന്നെ ഇയാൾ ഒളിവിലാണെന്നാണ് ചിലർ പറയുന്നതെന്നും സഹോദരൻ പറയുന്നു. അതല്ല, ഇയാളുടെ ഭാര്യാവീട്ടുകാർ താമസിക്കുന്ന മിർപൂരിലേക്ക് ഇയാൾ പോയെന്നും ചിലർ പറയുന്നുണ്ട്.
കഴിഞ്ഞയാഴ്‌ച്ച രണ്ടു തവണ പാക് പൊലീസ് വീട്ടിലെത്തി തിരച്ചിൽ നടത്തിയതായി മാലികിന്റെ സഹോദരൻ ഷറീഫ് പറയുന്നു. അയാളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ഫോട്ടോകൾ എടുത്തുകൊണ്ടു പോയതായും സഹോദരൻ വെളിപ്പെടുത്തി. മാലികിനെ കുറിച്ച് വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പാക്കിസ്ഥാനിലെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന ചോടാല പൊലീസ് സ്റ്റേഷനിലെ വക്താവും സ്ഥിരീകരിച്ചു. അന്വേഷണം ത്വരിത ഗതിയിലാണെന്നും എത്രയും പെട്ടെന്ന് ഇയാളെ അറസ്റ്റ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് വക്താവ് അറിയിച്ചു.
സറയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപായിരുന്നു ഇയാൾ പാക്കിസ്ഥാനിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഒരു ട്രാവൽ ഏജന്റായിരുന്നു 5000 പൗണ്ടിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്തത്. പ്രായപൂർത്തിയായ മൂന്നു പേർക്കും അഞ്ച് കുട്ടികൾക്കുമായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ഏജന്റും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ നേരത്തെ ഒരു പോളിഷ് വനിതയ്ക്കൊപ്പമായിരുന്നു താമസമെന്നും അതിനാൽ, ഇയാളുമായി ഏറെ ബന്ധം പുലർത്താറില്ലായിരുന്നു എന്നും മാലികിന്റെ സഹോദരൻ പറഞ്ഞതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ക്രിമിനലുകളെ പരസ്പരം കൈമാറുന്നതിനുള്ള കരാർ ബ്രിട്ടനും പാക്കിസ്ഥാനും തമ്മിൽ ഇല്ല. അതുകൊണ്ടു തന്നെ ഇയാളെ അറസ്റ്റ് ചെയ്താലും ബ്രിട്ടനിൽ എത്തിക്കാൻ ഏറെ ബുദ്ധിമുട്ടെണ്ടതായി വരും.




