- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾ മറന്നുപുതിയ ജീവിതം തുടങ്ങിയെന്ന് പറഞ്ഞതിന് പിന്നാലെ വീണ്ടും കുരുക്കിലായി; സീരിയൽ നടി അശ്വതി ബാബുവും ഭർത്താവ് നൗഫലും അറസ്റ്റിൽ; ഇരുവരും വീട് കയറി ആക്രമണം നടത്തിയെന്ന് പരാതി; അശ്വതിയുടെ വിവാഹം കഴിഞ്ഞത് കഴിഞ്ഞാഴ്ച
കൊച്ചി: വീടു കയറി ആക്രമണം നടത്തിയതിന് സീരിയൽ നടി അശ്വതി ബാബുവും ഭർത്താവ് നൗഫലും അറസ്റ്റിൽ. ഇന്നലെ ഞാറക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്.
തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതിയും കാക്കനാട് ചിറ്റേത്തുകര പറയിന്മൂല വീട്ടിൽ നൗഫലും കഴിഞ്ഞയാഴ്ചയാണ് രജിസ്റ്റർ വിവാഹം ചെയ്തത്. കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുന്നയാളാണ് നൗഫൽ. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിയെയും നൗഫലിനെയും ഇക്കഴിഞ്ഞ ജൂലൈയിൽ കൊച്ചിയിൽ പിടികൂടിയിരുന്നു. ദുബായിൽ ലഹരിമരുന്നു കേസിലും അശ്വതി അറസ്റ്റിലായിട്ടുണ്ട്. ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്.
ലഹരി ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിനായി ചികിത്സ തേടിയിരുന്നെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. ഈ മാസം ആദ്യമാണ് സുഹൃത്ത് നൗഫലുമായുള്ള അശ്വതിയുടെ വിവാഹം കഴിഞ്ഞത്.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്തും കാക്കനാട് ചിറ്റേത്തുകര പറയിന്മൂല വീട്ടിൽ നൗഫലിനൊണ് വിവാഹം കഴിച്ചത്. രജിസ്റ്റർ വിവാഹമായിരുന്നു. കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുന്നയാളാണ് നൗഫൽ. ഒരു വർഷത്തെ പരിചയമാണുള്ളത്. കാക്കനാട്ടെ രജിസ്റ്റർ ഓഫീസിലായിരുന്നു വിവാഹം. കൂനമ്മാവിലെ വീട്ടിലാണ് താമസം.
പതിനാറാം വയസ്സിൽ കൊച്ചിയിലെത്തിയ തന്നെ പ്രണയം നടിച്ച് പലരും ചതിച്ചാണ് മയക്കു മരുന്നിന് അടിമയാക്കി മാറ്റിയതെന്ന് നടി അശ്വതി ബാബു മറുനാടനോട് തുറന്നു പറഞ്ഞിരുന്നു. കാമുകന്മാർ ലഹരി മരുന്ന് നൽകി അവരുടെ ചൊൽപ്പടിക്ക് നിർത്തി പലരുടെയും മുന്നിൽ കാഴ്ച വച്ച് പണം വാങ്ങിയെടുത്തിട്ടുണ്ടെന്നും അശ്വതി മറുനാടനോട് പറഞ്ഞിരുന്നു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ അവിടെയെത്തിയതായിരുന്നു അശ്വതി. പൊലീസുമായി തർക്കമുണ്ടായപ്പോഴാണ് മറുനാടൻ അവിടെയെത്തിയത്. കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അശ്വതി ഇക്കാര്യങ്ങൾ പറഞ്ഞത്. ഈ നൗഫലിനെയാണ് അശ്വതി വിവാഹം ചെയ്തത്.
ഒരു പെൺ സുഹൃത്തിനൊപ്പമാണ് പതിനാറാം വയസ്സിൽ കൊച്ചിയിലെത്തിയത്. ഇവരുടെ ഒപ്പം കൂടിയ ശേഷമായിരുന്നു തന്റെ വഴി പിഴച്ചത്. സാബു എന്നയാളായിരുന്നു കാമുകൻ. ഇയാളാണ് ആദ്യം മയക്കു മരുന്ന് നൽകുന്നത്. പിന്നീട് ശ്രീകാന്ത് ഇവരുടെ ഡ്രൈവറായി എത്തിയതോടു കൂടിയാണ് തന്നെ മയക്കു മരുന്ന് നൽകി മറ്റുള്ളവർക്ക് കാഴ്ച വച്ചതെന്ന് അശ്വതി പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയാണ് കൂടെ കൊണ്ടു നടന്നിരുന്നത്. പക്ഷേ അവരുടെ ലക്ഷ്യം തന്നെ വിറ്റ് കാശുണ്ടാക്കുക എന്നതായിരുന്നു. അത്തരത്തിൽ പല വിധം ഉപയോഗിച്ചു. ഇടക്ക് ഗർഭിണിയായി. പക്ഷേ ആശുപത്രിയിൽ കൊണ്ടു പോയി അലസിപ്പിച്ചു. ഒടുവിൽ ഇപ്പോൾ മാനസിക രോഗത്തിന് ചികിത്സിക്കുകയാണ് എന്നും അശ്വതി പറയുന്നു.
താനൊരിക്കലും ലഹരി മരുന്ന് കച്ചവടം നടത്തിയിട്ടില്ല. ലഹരി ഉപയോഗിക്കാൻ വേണ്ടി കയ്യിൽ കരുതിയിരുന്നതാണ് പൊലീസ് പിടിച്ചെടുത്തത്. ലഹരി ഉപയോഗിക്കാതെ ഒരു ദിവസം തള്ളി നീക്കാൻ കഴിയില്ല. പക്ഷേ ഇപ്പോൾ ലഹരി ഉപയോഗം കുറച്ച് കൊണ്ടു വന്നു നിർത്താനുള്ള ശ്രമമാണ് എന്നും അവർ പറഞ്ഞിരുന്നു. പെൺവാണിഭം നടത്തിയിരുന്ന കാര്യത്തെ പറ്റി ചോദിച്ചപ്പോൾ കൂടെയുള്ളവർ ചെയ്ത കാര്യങ്ങൾക്ക് താൻ ബലിയാടാകുകയായിരുന്നു എന്നും അവരാണ് പെൺവാണിഭം നടത്തിയതെന്നും അശ്വതി പറഞ്ഞു. വാർത്തകളിൽ കാണുന്ന പോലെ താൻ ഒരു ലഹരി കച്ചവടക്കാരിയല്ല. ലഹരിക്കടിമയായി പോയവളാണ് എന്നും അവർ പറഞ്ഞു.
നിരവധി പേർ സ്നേഹം നടിച്ച് ഒപ്പം കൂടിയിട്ടുണ്ടായിരുന്നു. അവർക്കെല്ലാം എന്റെ ശരീരവും എന്റെ പണവും മാത്രമായിരുന്നു ആവശ്യം. ഞാൻ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. കൂടിനുള്ളിൽ അടച്ചിട്ട ഒരു പക്ഷിയായിരുന്നു. എന്നാൽ കൊച്ചിയിലെത്തിയതോടെ എന്റെ ജീവിതം താറുമാറായി. എന്നോട് അനുകമ്പ തോന്നിയ ഒരു മനുഷ്യൻ ഒരു സിനിമയിൽ വേഷം നൽകി. അതോടെ ഞാൻ സിനിമാ നടിയായി. പക്ഷേ ആ ലേബൽ വച്ചും എന്റെ കാമുകന്മാർ ഇറച്ചിക്ക് വില പേശി. അവരോടുള്ള അന്ധമായ സ്നേഹം എന്നെ പല തെറ്റുകളിലേക്കും എത്തിച്ചു. അമേരിക്കയിലുള്ള ഒരു മനുഷ്യനാണ് എന്നെ ഇപ്പോഴും സഹായിക്കുന്നത്. അദ്ദേഹമാണ് കൊച്ചിയിൽ എനിക്ക് വീട് വാങ്ങിത്തന്നത്. ഇപ്പോൾ എന്റെ അമ്മ എന്നെ ചികിത്സിക്കുകയാണ്. എന്റെ മാനസിക നില നേരെയായി കഴിഞ്ഞ് ഒരു വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. അത് നടക്കുമോ എന്നറിയില്ലെന്നും അശ്വതി പറഞ്ഞിരുന്നു. ഈ സ്വപ്നമാണ് ഇപ്പോൾ പൂവണിയുന്നത്.
2017ൽ കാറിൽ എംഡിഎംഎയുമായി പിടിയിലായിരുന്നു അശ്വതി ബാബു. ലഹരിക്ക് അടിമയായിരുന്ന ഇവർ അനാശാസ്യത്തിലൂടെ ഇതിനുള്ള പണം കണ്ടെത്തിയിരുന്നു എന്നായിരുന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയത്. പുറത്തു വിട്ടാലും ലഹരി ഉപയോഗിക്കാതെ ജീവിക്കാൻ പറ്റില്ലെന്നായിരുന്നു അന്ന് പൊലീസിനോടു പറഞ്ഞതും ചർച്ചയായിരുന്നു. അശ്വതി ബാബു ലഹരി ഉപയോഗത്തിനു 2016ൽ ദുബായിൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലിലും അഭിനയിച്ചിരുന്ന ഇവർക്ക് അവസരങ്ങൾ ഇല്ലാതായതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇതെല്ലാം നടി നിഷേധിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ