- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിവാടക ഇനത്തിൽ രണ്ടായിരം; റിസോർട്ടിൽ തന്നെ അനധികൃത ബാറും പണം വച്ചുള്ള ചീട്ടുകളിയും; പീരുമേട്ടിലെ ഹൈടക് പെൺവാണിഭ കേന്ദ്രത്തിന് പിടിവീഴാൻ കാരണമായത് പൊലീസുകാരന്റെ നിത്യസന്ദർശനം
ഇടുക്കി: പീരുമേട്ടിൽ റിസോർട്ട് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്താൻ കാരണമായത് പൊലീസ് ഡ്രൈവറുടെ പതിവായ റിസോർട്ട് സന്ദർശനം. സ്ഥാപന നടത്തിപ്പിന് നേതൃത്വം നല്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജിമോൻ റിസോർട്ടിൽ പതിവായി കയറിയിറങ്ങുന്നത് ജില്ലാ സ്പെഷൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈടെക് പെൺ വാണിഭ കേന്ദ്രത്തിന് പൂട്ടു വീണത്.
പീരുമേട് പൊലീസ് സ്റ്റേഷനിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾ റിസോർട്ടിൽ വന്നു പോകുന്നത് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് റിസോർട്ട് നടത്തിപ്പിൽ പങ്കുണ്ടെന്ന് വിവരം ലഭിച്ചു. ഇതോടെ കാഞ്ഞാർ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നിട്ടും പതിവായി പീരുമേട്ടിലെ റിസോർട്ടിൽ ഇയാൾ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്.
അങ്ങനെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ചിലർ എത്തിയത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നതും പരിശോധന നടത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതും. റിസോർട്ടിൽ അനാശ്യാസ പ്രവർത്തനത്തിനു പുറമേ പണം വച്ചുള്ള ചീട്ടുകളിയും സമാന്തര ബാറും പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിരവധി മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. ബാറിനു സമാനമായ രീതിയിലാണ് റിസോർട്ട് പ്രവർത്തിപ്പിച്ചിരുന്നതെന്നു ഇതോടെ വ്യക്തമായി.
റിസോർട്ടിൽ അനാശാസ്യത്തിന് എത്തുന്നവരിൽ മുറി വാടകയിനത്തിൽ രണ്ടായിരം രൂപയും സ്ത്രീകൾക്ക് ആയിരത്തി അഞ്ഞൂറ് രൂപയുമായിരുന്നു ഈടാക്കിയിരുന്നത്.ഇതിൽ ആയിരം രൂപ സ്ത്രീകൾക്ക് നൽകിയതിന് ശേഷം ബാക്കി തുക നടത്തിപ്പുകാർ പങ്കിട്ടെടുത്തിരുന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പീരുമേട് തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോർട്ടിൽ അനാശാസ്യ പ്രവർത്തനം നടത്തിയവരെ പീരുമേട് പൊലീസ് പിടികൂടിയത്. രണ്ടു മലയാളികളും മൂന്ന് ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനുമാണ് പിടിയിലായത്. അന്വേഷണത്തിനായി പൊലീസെത്തിയ പ്പോൾ സ്ഥലത്തുണ്ടായിരുന്ന ഇവർ ഓടി രക്ഷപെട്ടിരുന്നു. ഈ സമയം പരിശോധന വ വരം അറിയിക്കാൻ റിസോർട്ടിലുണ്ടായിരുന്ന സ്ത്രീകൾ ആദ്യം വിളിച്ചത് നടത്തിപ്പുകാരിൽ ഒരാളും പൊലീസുകാരനുമായ അജിമോനെയായിരുന്നു. ഈ സംഘം കുമളി, പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിലേക്ക് സ്ത്രീകളെ എത്തിച്ചു നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്