- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
12ാം വയസ്സില്‍ ബന്ധുവിനൊപ്പം ഇന്ത്യയില്‍; കൊച്ചിയില്‍ എത്തിയത് കഴിഞ്ഞാഴ്ച്ച; ഇതിനിടെ കാഴ്ചവച്ചത് 20ഓളം പേര്‍ക്ക്; ബംഗ്ലാദേശി പെണ്‍കുട്ടി കൊച്ചിയില്‍ പീഡനത്തിന് ഇരയായി; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മുന്ന് പേര്‍ പിടിയില്‍
ബംഗ്ലാദേശി പെണ്‍കുട്ടി കൊച്ചിയില്‍ പീഡനത്തിന് ഇരയായി
കൊച്ചി: കൊച്ചിയില്‍ വന്‍ സെക്സ് റാക്കറ്റ്. ബംഗ്ളാദേശില്‍ നിന്നുള്ള 20കാരി കൊച്ചിയില്‍ ലൈംഗിക പീഡനത്തിന് ഇരയായി. എളമക്കരയിലെ പെണ്‍വാണിഭ സംഘം പെണ്‍കുട്ടിയെ കൈമാറിയത് 20 ഓളം പേര്‍ക്ക്. സെക്സ് റാക്കറ്റില്‍ ഉള്‍പ്പെട്ട രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജഗത, സെറീന, ശ്യാം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എളമക്കര പോലീസാണ് ഇവരെ പിടികൂടിയത്.
ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ചവെച്ചതായാണ് വിവരം. എളമക്കരയിലുള്ള സെക്‌സ് റാക്കറ്റ് സംഘമാണ് ഇതിനു പിന്നില്‍. മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സില്‍ അടുത്ത ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് പെണ്‍വാണിഭ സംഘത്തിന് കൈമാറുകയായിരുന്നു.
എട്ട് വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടിയെ ഒട്ടേറെ പേര്‍ക്ക് കാഴ്ച വച്ചു. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്. തുടര്‍ന്ന് എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന് യുവതിയെ കൈമാറി. കൊച്ചിയില്‍ മാത്രം 20 ലേറെ പേര്‍ക്ക് ഇവരെ കാഴ്ചവെച്ചെന്നാണ് കരുതുന്നത്.
സെക്‌സ് റാക്കറ്റിന്റെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്‌സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. എളമക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് വന്നത്. ഒട്ടേറെ സംസ്ഥാനങ്ങളില്‍ വേരുള്ള പെണ്‍വാണിഭ സംഘമാണ് യുവതിയെ പലര്‍ക്കായി കാഴ്ചവച്ചതെന്നാണ് വിവരം. ഇവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.