- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീരുമേട്ടിലെ അനാശാസ്യ കേന്ദ്രം; ആദ്യം തുടങ്ങിയത് വാടകവീട്ടിൽ; പ്രവർത്തനം വിപുലീകരിക്കാൻ റിസോർട്ടിലേക്ക് മാറ്റി; പൊലീസ് ഉദ്യോഗസ്ഥരും പതിവ് സന്ദർശകർ; നടത്തിപ്പുകാരൻ അജിമോനെ ഭയന്ന് റിപ്പോർട്ട് ചെയ്യാതെ രഹസ്യാന്വേഷണ വിഭാഗവും
ഇടുക്കി: പീരുമേട്ടിൽ പൊലീസ് സ്റ്റേഷന് സമീപം റിസോർട്ടിൽ നടത്തിയിരുന്ന പെൺവാണിഭ സംഘം പിടിയിലായതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ടി. അജിമോന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ചില പൊലീസ് ഉന്നത ർഇവിടെ നിത്യസന്ദർശകരായിരുന്നുവെന്നും അജിമോന്റെ ബന്ധങ്ങൾ മൂലം വിവരം അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാൻ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഭയിന്നിരുന്നുവെന്നുമാണ് പുറത്തു വരുന്ന വിവരം.
കേസിൽ സസ്പെൻഷനിലായ കോട്ടയം കറുകച്ചാൽ സ്വദേശി ഡ്രൈവറും സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ ടി.അജിമോനും സംഘവും ടൂറിസം മറയാക്കി പെൺ വാണിഭം നടത്തിവരികയായിരുന്നു.
പീരുമേട് എസ്എൻഡിപി ശാഖാ മന്ദിരത്തിന് സമീപമുള്ള വീട് വാടകയ്ക്ക് എടുത്തായിരുന്നു ആദ്യകാലങ്ങളിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിപ്പിച്ചിരുന്നത് എന്നാവ് വിവരം. വിവിധയിടങ്ങളിൽ നിന്നും സ്ത്രീകളെ വാടക വീട്ടിൽ താമസിപ്പിച്ച് മറ്റു സ്ഥലങ്ങളിലെത്തിച്ച് വാണിഭം നടത്തിയായിരുന്നു തുടക്കം.
പിന്നീടാണ് വാടക വീടിന് സമീപത്തെ റിസോർട്ട് വാടകയ്ക്ക് എടുത്ത് വാണിഭം വ്യാപിപ്പിച്ചത്. പൊലീസുകാരൻ റിസോർട്ട് വാടകയ്ക്കെടുത്ത് അനാശ്യാസ്യ പ്രവർത്തനങ്ങൾ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇടുക്കി യൂണിറ്റ് ഡിവൈ.എസ്‌പി: സന്തോഷ് കുമാർ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് അജിമോന്റെ നേതൃത്വത്തിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഡിവൈ.എസ്‌പി നല്കിയ റിപ്പോർട്ടിനെ തുടർന്ന് അജിമോനെ കാഞ്ഞാറിലേക്ക് സ്ഥലം മാറ്റിയിരുന്നു.
തങ്ങളുടെ താവളം സ്പെഷൽ ബ്രാഞ്ച് മനസിലാക്കിയത് തിരിച്ചറിഞ്ഞാണ് അജിമോനും കൂട്ടരും പീരുമേട് പൊലീസ് സ്റ്റേഷന് സമീപം തോട്ടാപ്പുര റോഡിലെ ക്ലൗഡ്വാലി റിസോർട്ട് വാടകയ്ക്കെടുത്ത് വാണിഭം തുടർന്നത്. എന്നാൽ റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് മിക്ക പൊലീസുകാർക്കും അറിവുണ്ടായിരുന്നുവെങ്കിലും നടപടികളുണ്ടായില്ല. ഇതിന് കാരണം അജിമോന്റെ ഉന്നത പൊലീസ് ബന്ധമാണെന്നും ആരോപണമുണ്ട്.
പൊലീസുകാരിൽ മിക്കവരും ഇവിടുത്തെ നിത്യ സന്ദർശകരായിരുന്നുവെന്നും പറയപ്പെടുന്നു. അജിമോന്റെ സ്വാധീനം ഭയന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുള്ള സബ് ഇൻസ്പെക്ടർ പോലും വിവരം റിപ്പോർട്ട് നൽകിയിരുന്നതുമില്ല. പീരുമേട്ടിലെ റിസോർട്ടിൽ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സ്ത്രീകളെ അനാശാസ്യത്തിനായി എത്തിച്ച് നല്കിയിരുന്നതായും ഇവർക്ക് ഇതിനായി ജില്ലയിലെ പ്രധാന ടൂറിസം മേഖലകളിൽ പ്രത്യേക താവളങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്