- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇൻസ്റ്റാഗ്രാം വഴി കണ്ടുമുട്ടി അടുപ്പം; വെറും സൗഹൃദ ചാറ്റിൽ തുടങ്ങി വിട്ടുപിരിയാൻ കഴിയാത്തവിധം അടുത്തു; ഒടുവിൽ പരിചയം മുതലെടുത്ത് ലൈംഗിക ബന്ധം; നഗ്നചിത്രങ്ങൾ കൈക്കലാക്കിയതും യുവാവിന്റെ തനി നിറം പുറത്ത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറെ കുടുക്കി പോലീസ്
എറണാകുളം: പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. വയനാട് സ്വദേശിയായ ക്രിസ്റ്റി ബിനുവിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
കൊച്ചി സ്വദേശിനിയായ പെൺകുട്ടിയാണ് ക്രിസ്റ്റി ബിനുവിനെതിരെ പരാതി നൽകിയത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതിനെത്തുടർന്ന് ചികിത്സ തേടേണ്ടി വന്നിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തുടർനടപടികൾ സ്വീകരിച്ചത്.
പരാതിക്കാരിയായ പെൺകുട്ടി ഇൻസ്റ്റഗ്രാം വഴിയാണ് ക്രിസ്റ്റി ബിനുമായി പരിചയപ്പെട്ടതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. പരിചയം മുതലെടുത്ത് ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ, യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ ബ്ലാക്ക് മെയിൽ ചെയ്തതായും പോലീസ് പറയുന്നു.
ഇരയായ പെൺകുട്ടി ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതായും, തുടർന്ന് ദീർഘകാലം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പാലാരിവട്ടം പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. പ്രതി ക്രിസ്റ്റി ബിനുവിനെ വിശദമായി ചോദ്യം ചെയ്യാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനും പോലീസ് ലക്ഷ്യമിടുന്നു. ഇത്തരം സോഷ്യൽ മീഡിയാ സ്വാധീനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.