തലശേരി: ആയുർവേദ ജീവനക്കാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിലായ തലശേരി എൻ.സി.സി റോഡിലെ ലോട്ടസ് സ്പാ തലശേരി ടൗൺ പൊലീസ് അടച്ചുപൂട്ടി. മസാജ് സെന്ററിന്റെ മറവിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന പരാതി ഉയർന്ന എൻ.സി.സി റോഡിലെ ലോട്ടസ് സ്പായാണ് സി. ഐ എം. അനിലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച്ച രാവിലെ അടച്ചുപൂട്ടിയത്.

പരാതിയെ തുടർന്ന് പൊലീസ് അടച്ചുപൂട്ടിയ മസാജ് കേന്ദ്രത്തിൽ നിന്നും സന്ദർശകരുടെ പേരുവിവരങ്ങളടങ്ങുന്ന രജിസ്റ്റർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വർഷങ്ങളായി തലശേരി എൻ.സി.സി റോഡിൽ പ്രവർത്തിച്ചുവരുന്ന മസാജ്പാർലറിൽ പതിവുസന്ദർശകരിൽ പ്രമുഖരുണ്ടെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം. ഇവിടെയെത്തുന്ന പുരുഷന്മാർക്ക് സ്ത്രീകളാണ് മസാജ് ചെയ്തു കൊടുക്കുന്നത്.

ഒരുമണിക്കൂർ തിരുമ്മാൻ രണ്ടായിരം രൂപയാണ് നിരക്ക് ഈടാക്കുന്നത്. ഇതിനു പുറമെ മസാജ് ഇഷ്ടപ്പെടുകയാണെങ്കിൽ യുവതികൾക്ക് ടിപ്പും നൽകണം. ഇതിൽ പ്രമുഖരായ ചിലർ പാക്കേജുപ്രകാരമാണ് തിരുമ്മലിന് എത്തുന്നത്. അയ്യായിരം രൂപയുടെ പാക്കേജാണ് ഏറ്റവും ചുരുങ്ങിയത്. മസാജിനെത്തുന്നവർ ഹാപ്പിഫിനിഷിങ് കഴിഞ്ഞാണ് മടങ്ങുന്നത്. തലശേരിയിൽ തന്നെ എ.വി.കെ നായർ റോഡിലും മറ്റുമായി വേറെയും മസാജ് കേന്ദ്രങ്ങളുണ്ട്. അവിടെയൊക്കെ സ്ത്രീകളാണ് തിരുമ്മുന്നത്. കണ്ണൂരിലും ഇത്തരം മസാജ് പാർലറുകൾ ധാരാളമുണ്ട്. ഒരിക്കൽ ഇവിടെ പോയവരെ വീണ്ടും വീണ്ടും വിളിച്ചു വരുന്നതും പ്രലോഭനങ്ങൾ നൽകുന്നതും നടത്തിപ്പുകാരുടെ സ്ഥിരം ഏർപ്പാടെന്നാണ് വിവരം. തലശേരിയിലെ മസാജ് പാർലറുകളിൽ ഉന്നത ബിസിനസുകാരും മറ്റു ചിലരുമുണ്ടെന്നാണ് സൂചന.

ഇതിനിടെ ആയുർവേദ തെറാപ്പിസ്റ്റായ ആലപ്പുഴ സ്വദേശിനിയായ ജീവനക്കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്ന കേസിൽ പൊലിസ് അറസ്റ്റു ചെയ്ത തിരുമ്മൽ ചികിത്സയ്ക്കെത്തിയ പാറാൽ ചെമ്പ്ര ദേവീകൃപയിൽ രജിലേഷ്(29) ഇതിനു ഒത്താശ ചെയ്ത സ്പാ മാനേജർ ഇടുക്കി നെടുങ്കണ്ടം വെട്ടുകാവിങ്കൽ അനന്തു(26) എന്നിവരെയാണ് തലശേരി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതു. ഹിന്ദി സംസാരിക്കുന്ന ഒരു യുവതിയും പീഡനക്കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മസാജ് പാർലറിലെ ജീവനക്കാരിയായ ഇവരുടെ സഹായത്തോടെയാണ് പീഡനശ്രമം നടന്നതെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്.

ഇതിനിടെ ഉടമകൾക്കെതിരെ മസാജ്പാർലറിന്റെ മറവിൽ അനാശാസ്യം നടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പൊലിസ് ഇടപെടൽ ശക്തമാക്കിയത്. ഇതിനിടെ പൊലിസ് അടച്ചുപൂട്ടിയതിനെ തുടർന്ന് ഇവിടെയുള്ള ജീവനക്കാർ തമ്മിൽ ചേരിതിരിഞ്ഞ ഏറ്റുമുട്ടലുണ്ടായെന്ന വാർത്തയും പുറത്തു വന്നിട്ടുണ്ട്.

പീഡനത്തിനിരയായ യുവതിയും മസാജ് പാർലറിലെ മറ്റു ജീവനക്കാരികളും താമസിക്കുന്ന വീട്ടിൽ കൂട്ടത്തല്ലും ജാതിപ്പേര് വിളിച്ചു അധിക്ഷേപവുമാണ് നടത്തിയത്. സംഭവത്തിൽ പൊലിസ് മറ്റൊരു കേസുകൂടിയെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. തലശേരിയിലെ ആരോപണത്തിനിടയാക്കിയ സ്പായിൽ ഉന്നതർ ഉൾപ്പെടെ നിരവധി പേർ സന്ദർശകരായി എത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ആയുർവേദ ചികിത്സയായ ഉഴിച്ചിലും തിരുമ്മലും കിഴിവയ്ക്കലും നടത്തുന്നതിനോടൊപ്പം ഇവിടെ ഇതരസംസ്ഥാനക്കാരികളായ യുവതികളെ ഉപയോഗിച്ചു പെൺവാണിഭം നടത്തുന്നതായാണ് ആരോപണം.