- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദത്തിലെടുത്ത സെൽഫി വിനയായി; ഫോട്ടോ കാണിച്ച് യുവതിയെ പല വട്ടം ലൈംഗികമായി പീഡിപ്പിച്ചു; ബലാൽക്കാരം തുടർന്നപ്പോൾ പരാതി; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: സൗഹൃദത്തിന്റെ പേരിൽ എടുത്ത സെൽഫി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ പലവട്ടം ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്നും ബലാൽക്കാരത്തിനും മുതിരുകയും ചെയ്തുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
അങ്ങാടിക്കൽ തെക്ക് റോസ് ഹൗസിൽ മോൻകുട്ടൻ എന്നുവിളിക്കുന്ന എസ്. അരുൺ (33) ആണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്. 2020 ഡിസംബറിലാണ് ആദ്യം യുവതിയെ വീടിനു സമീപമുള്ള ആൾതാമസമില്ലാത്ത വീട്ടിൽ വച്ച് പീഡിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ അടൂരുള്ള ലോഡ്ജിലെത്തിച്ച് ദേഹോപദ്രവം ഏൽപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പിന്നീടുള്ള കാലയളവിലും യുവതിയെ ലൈംഗിക വേഴ്ചയ്ക്കായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
ശല്യം തുടർന്നപ്പോൾ ഗത്യന്തരമില്ലാതെ യുവതി കൊടുമൺ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. വനിതാ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത്, യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അങ്ങാടിക്കൽ തെക്ക് നിന്ന് കസ്റ്റഡിയിൽ എടുത്തു, സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തു.
അടൂർ ജെ എഫ് എം കോടതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുകയും, ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുമൺ പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തിൽ എസ്ഐ രതീഷ്, എസ്സിപി ഓമാരായ അൻസർ, വിനീത്, സിപിഓമാരായ പ്രദീപ്, സിന്ധു, അജിത്, ജിതിൻ എന്നിവരുമുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്