- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണവാട്ടി ഓട്ടോയിൽ വട്ടം ചുറ്റി നടക്കുന്ന 'മണവാളൻ'; വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയെത്തി വീട്ടമ്മയെ ബലം പ്രയോഗിച്ച് കീഴപ്പെടുത്തി; ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണി; വീണ്ടും തനിക്കൊപ്പം വരണമെന്ന് അന്ത്യശാസനം; പീഡനവീരനെ കൈയോടെ പൊക്കി പൊലീസും
പന്തളം: ആരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. കടയ്ക്കാട് കുമ്പഴവീട്ടിൽ മണവാട്ടി എന്ന് വിളിക്കുന്ന ഷാജി (45)യാണ് പൊലീസിന്റെ പിടിയിലായത്. ഓട്ടോ മറിച്ചുവിൽപ്പന നടത്തുന്ന ഇടപാടിൽ ഏർപ്പെട്ടുവരുന്ന ഇയാൾക്ക് കടയ്ക്കാട് മണവാട്ടി എന്നപേരിൽ സ്ഥാപനമുണ്ട്, ഈ പേരിലുള്ള ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യന്നുണ്ട് ഇയാൾ.
ശനിയാഴ്‌ച്ച രാത്രി 9.30 ന് ആരുമില്ലാത്ത തക്കം നോക്കി ബുള്ളറ്റിലെത്തിയ ഇയാൾ വീട്ടിൽ അതിക്രമിച്ചുകടന്ന് സ്ത്രീയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ സ്ത്രീ വിവരം ആരോടും പറഞ്ഞില്ല. ഭർത്താവിനെ അറിയാവുന്ന പരിചയമുള്ള ആളാണെങ്കിലും വീട്ടിൽ വരുന്നത് ആദ്യമാണെന്നും അടുത്ത രണ്ട് ദിവസങ്ങളിലും വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മയുടെ മൊഴിയിൽ പറയുന്നു.
ഒരു തവണ മദ്യം കൊണ്ടുവന്ന് ഭർത്താവിനെ കുടിപ്പിച്ച ശേഷമായിരുന്നു പീഡനശ്രമം. ഇന്നലെ കാറുമായെത്തി കറങ്ങാൻ പോകാൻ വിളിക്കുകയും, സ്ഥിരമായി പിറകിൽ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തപ്പോഴാണ് ഇവർ ഭർത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെയും അടൂർ ഡി വൈ.എസ്‌പി ആർ.ബിനുവിന്റെയും നിർദ്ദേശപ്രകാരം പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ, എസ്‌ഐ. ബി.ശ്രീജിത്ത്, സി.പി.ഒ.മാരായ അർജുൻ, രാജീവ് എന്നിർ അടൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്