- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ശേഷം കൊടുങ്കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു; പെണ്‍കുട്ടി കൊടും തണുപ്പില്‍ കാട്ടില്‍ അതിജീവിച്ചത് ഒരു രാത്രി; പ്രതികളില്‍ ഒരാള്‍ പിടിയില്‍

ഭുവനേശ്വര്‍: 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലായിരുന്നു നടുക്കുന്ന സംഭവം. ബലാത്സംഗത്തിന് ശേഷം കൊടുങ്കാട്ടില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് കാട്ടിലെ കൊടുതണുപ്പില്‍ ഒരു രാത്രി മുഴുവന്‍ അതിജീവിച്ച പെണ്‍കുട്ടി വൈകാതെ പുറത്തെത്തി വിവരം പറയുകയായിരുന്നു.
തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു, രണ്ടാമത്തെ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബെല്‍ഗാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി വീടിന് സമീപത്തെ കനാലിലേക്ക് പോയ സമയത്താണ് ഗ്രാമത്തിലെ തന്നെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കാട്ടിനുള്ളിലേക്ക് തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടി എതിര്‍ത്തതോടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് രാത്രി മുഴുവന്‍ പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകായിരുന്നു.
രാത്രി മുഴുവന്‍ കാട്ടിലെ കൊടു തണുപ്പിനെ അതിജീവിച്ച പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെയോടെയാണ് കാടിനു പുറത്തെത്തിയത്. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.


