- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാരന്റെ മകളിൽ നിന്ന് മോസ്റ്റ് വാണ്ടഡ് പട്ടികയിലെത്തി; ആതിഖിന്റെ മാഫിയ സംഘത്തിൽ അറിയപ്പെട്ടിരുന്നത് 'ഗോഡ് മദർ' എന്ന പേരിൽ; ഭർത്താവ് ജയിലിൽ ആയപ്പോൾ മാഫിയാ സംഘത്തെ നിയന്ത്രിച്ചു; ആതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്തയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം ഒരു ലക്ഷമായി ഉയർത്തിയേക്കും
ലക്‌നൗ: പൊലീസ് കസ്റ്റഡിയിൽ ഇരിക്കവേ ഗുണ്ടാസംഘം വെടിവെച്ചു കൊന്ന ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്തയ്ക്കെതിരായ തിരച്ചിൽ ശക്തമാക്കി ഉത്തർപ്രദേശ് പൊലീസ്. അഞ്ച് മാസത്തോളമായി ഒളിവിൽ കഴിയുന്ന ഷൈസ്തയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി നൽകാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകും.
നിലവിൽ 50,000 രൂപയാണ് ഷൈസ്തയെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്കുള്ള പ്രതിഫലം. അഷ്‌റഫിന്റെ ഭാര്യ സൈനബ, സഹോദരി ആയിഷ എന്നിവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്. ഉമേഷ് പാൽ കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലാണ്.
പല സ്ഥലങ്ങളിലായി ഷൈസ്തയുടെ ലൊക്കേഷൻ ലഭിച്ചതിനെ തുടർന്ന് എസ്ടിഎഫും എസ്ഒജിയും റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഹത്വയിൽ അഷ്റഫിന്റെ ബന്ധുക്കൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ടിഎഫ് എത്തിയിരുന്നു. യു പി പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് ഷൈസ്ത ഇപ്പോഴുള്ളത്.
ഷൈസ്തയുടെ പിതാവ് പൊലീസുകാരനായിരുന്നു, 1996-ൽ അതിഖിനെ വിവാഹം കഴിക്കുന്നതിന് മുമ്പ്, ഷൈസ്തയുടെ ലോകം തികച്ചും വ്യത്യസ്തമായിരുന്നു. 12-ാം ക്ലാസ് വരെ പഠിച്ച, ഷൈസ്ത നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നില്ല. ഷൈസ്തയുടെ പേരിൽ 2009 മുതൽ പ്രയാഗ്രാജിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വഞ്ചനാ കേസും ഒരു കൊലപാതകവും അടങ്ങുന്നതാണിത്. ആദ്യത്തെ മൂന്ന് കേസുകൾ കേണൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ 2009 മുതലുള്ളതാണ്. ഉമേശ് പാൽ കൊലപാതകമാണ് ഇവർക്കെതിരെയുള്ള കേസ്.
2021ൽ ഷൈസ്ത എഐഎംഐഎമ്മിൽ ചേർന്നു. എന്നാൽ പിന്നീട് 2023 ജനുവരിയിൽ അവർ ബിഎസ്‌പിയിലേക്ക്‌ചേക്കേറി.'തന്റെ ഭർത്താവിന് (അതിഖ്) എസ്‌പി മുൻ മേധാവിയുമായുള്ള സൗഹൃദം മൂലം അച്ചടക്കം പഠിക്കാൻ സാധിച്ചില്ല. അദ്ദേഹം എപ്പോഴും ബിഎസ്‌പിയെ ഇഷ്ടപ്പെട്ടിരുന്നു, ബിഎസ്‌പി നേതാക്കളെ സഹായിച്ചിരുന്നു. എന്നായിരുന്നു ഷൈസ്ത ബിഎസ്‌പിയിൽ ചേർന്നപ്പോൾ പറഞ്ഞത്. എന്നാൽ മേയർ തിരഞ്ഞെടുപ്പിൽ ഷൈസ്തയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് മായാവതി തീരുമാനിച്ചു.
ഷൈസ്ത ഉമേഷ് പാൽ കൊലപാതകത്തിൽ സുപ്രധാന പങ്കുവഹിച്ചുവെന്നാണ് പൊലീസിന്റെ ആരോപണം. ആതിഖ് ജയിലിൽ ആയിരുന്നപ്പോൾ മാഫിയ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത് ഷൈസ്തയായിരുന്നുവെന്നു പറയപ്പെടുന്നു. ഗോഡ് മദർ എന്നായിരുന്നു ഷൈസ്ത മാഫിയ സംഘത്തിൽ അറിയപ്പെട്ടിരുന്നത്.




