- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരിയറിനെ ബാധിക്കുമോ എന്ന ആശങ്ക ഷാജിയുടെ ആത്മഹത്യയിലേക്ക് നയിച്ചു
കണ്ണൂർ: കേരളാ യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ കോഴ ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത ഷാജി പൂത്തട്ടയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പൂർത്തിയായി. കേരള സർവകലാശാല കലോത്സവത്തിൽ വിധികർത്താവായിരുന്നു നൃത്തപരിശീലകനവായ ഷജി. സംഭവത്തിൽ ഷാജിയുടെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എട്ട് സുഹൃത്തുക്കളെയാണ് ചോദ്യ്ം ചെയ്ത്.
കണ്ണൂർ സിറ്റി പൊലീസ് ഇൻസ്‌പെക്ടർ എസ്.ബി. കൈലാസ് ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൂന്നുദിവസമായി ഷാജിയുടെ അടുത്ത സുഹൃത്തുക്കളെ ചോദ്യംചെയ്തത്. ഷാജിയുടെ ആത്മഹത്യക്ക് ഇടയായ സാഹചര്യം പരിശോധിക്കുകയായിരുന്നു പൊലീസ്. മൊബൈൽഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച ഫോൺനമ്പറുടെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ഷാജി അവസാനമായി വിളിച്ച കാസർകോട് സ്വദേശി മുരുകദാസിനെ വിശദമായി ചോദ്യം ചെയ്തു.
തിരുവനന്തപുരത്തേക്ക് പോകാൻ പേടിയുണ്ടെന്നും കൂടെ വരണമെന്നും ഷാജി പറഞ്ഞെന്നും കൂടെ പോകാൻ തയ്യാറായിരുന്നതായും മുരുകദാസ് മൊഴി നൽകി. ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായ ഭീഷണി ഫോൺവിളികളോ മറ്റ് സന്ദേശങ്ങളോ കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഷാജിയുടെ മറ്റൊരു മൊബൈൽഫോൺ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചശേഷം കോടതിയിൽ ഹാജരാക്കി.
ഷാജിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കലോത്സവത്തിൽ കോഴ ആരോപണത്തെ തുടർന്നുള്ള കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. കേസിൽ കുടുങ്ങുമോയെന്ന ആധി ഷാജിക്ക് ഉണ്ടായിരുന്നു. കേസും മറ്റുമായി പോകേണ്ടിവരുന്‌പോൾ അത് കരിയറിനെ ബാധിക്കുമോയെന്ന ഭയവും നൃത്തപരിശീലകനായി തുടരാനാകുമോയെന്ന ആശങ്കയും അലട്ടിയിരുന്നു. ഇതെല്ലാമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പൊലീസ് നടത്തിയ അന്വേഷണത്തിലും മർദനമേറ്റതായി കണ്ടെത്തിയിട്ടില്ല. മുഖത്തോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ അടിയേറ്റ പാടുകളോ മർദനമേറ്റ ക്ഷതങ്ങളോ ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഷാജിയുടെ ആത്മഹത്യ വലിയ ചർച്ചയായ സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്തുമ്പോൾ മുഖവും മറ്റും പ്രത്യേകം പരിശോധിച്ചതായി പൊലീസ് പറഞ്ഞു.