- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഷെയര്‍ ട്രേഡിംഗിലൂടെ പണം നിക്ഷേപിച്ചാല്‍ 500 ശതമാനത്തിലധികം പണം ലഭിക്കുമെന്ന് പറഞ്ഞ് ഒരു കോടിയിലധികം പണം തട്ടിയത് വിദ്യാര്‍ഥിനിയുടെ അക്കൗണ്ട് ഉപയോഗിച്ച്; വമ്പന്‍ തട്ടിപ്പ് നടന്നത് ഇങ്ങനെ..
തൃശൂര്‍: ഷെയര്‍ ട്രേഡിംഗിലൂടെ പണം നിക്ഷേപിച്ചാല്‍ 500 ശതമാനത്തിലധികം പണം ലഭിക്കുമെന്ന് പറഞ്ഞ് ഒരു കോടിയിലധികം പണം തട്ടിയത് വിദ്യാര്‍ഥിയുടെ അക്കൗണ്ട് ഉപയോഗിച്ച്. വിദ്യാര്‍ഥിനിയുടെ അക്കൗണ്ടില്‍ ഒരു കോടിയിലധികം പണം വന്നത് അന്വേഷിച്ച് ചെന്നപ്പോള്‍ ചുരുളഴിഞ്ഞത് വമ്പന്‍ തട്ടിപ്പ്. വിയ്യൂര്‍ സ്വദേശിയില്‍ നിന്നാണ് ഒരു കോടിയോളം രൂപ മലപ്പുറം കൊട്ടന്‍ചാല്‍ കാവുങ്ങല്‍ മുഹമ്മദ് ഫൈസല്‍(26), വേങ്ങര കരുമ്പന്‍ വീട് ഖാദര്‍ ഷെരീഫ്(37) എന്നിവര്‍ ചേര്‍ന്ന് തട്ടിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. സി.ഐ.എന്‍.വി എന്ന കമ്പനിയുടെ ഫ്രാഞ്ചെസിയാണെന്ന് പറഞ്ഞാണ് വിയ്യൂര്‍ സ്വദേശിക്ക് ഫോണ്‍ വരുന്നത്. ഷെയര്‍ ട്രേഡിംഗിനെ കുറിച്ച് സംസാരിക്കുകയും ഓണ്‍ലൈന്‍ വഴി ക്ലാസെടുത്ത് വിശ്വാസിലെടുപ്പിക്കുകയും ചെയ്തു. പണം നിക്ഷേപിച്ചാല്‍ 500 ശതമാനം നേട്ടമുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി പരാതിക്കാരിനില്‍ നിന്നും 1.24 കോടിയാണ് തട്ടിയെടുത്തത്. തട്ടിപ്പാണെന്ന് മനസിലായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഫൈസലിന്റെ സുഹൃത്തായ ഒരു വിദ്യാര്‍ത്ഥിനിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് കണ്ടെത്തി.
പിന്നീടുള്ള അന്വേഷണം സിറ്റി ക്രൈം ബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജയ പ്രദീപ്, കെഎസ് സന്തോഷ്, സുധീപ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജെസി ചെറിയാന്‍, സിവില്‍ പോലീസ് ഓഫീസര്‍ സച്ചിന്‍ ദേവ് എന്നിവരും ഉണ്ടായിരുന്നു.