തിരുവനന്തപുരം : കഷായത്തിൽ തുരിശ് കളനാശിനി കലർത്തി കാമുകനെ കൊലപ്പെടുത്തിയ പാറശാല ഷാരോൺ കൊലക്കേസ് വിചാരണക്ക് കേരളത്തിലെ കോടതികൾക്ക് അധികാര പരിധിയില്ലെന്ന് ഒന്നാം എം എ സോഷ്യോളജി രണ്ടാം വർഷ വിദ്യാർത്ഥിനി ഗ്രീഷ്മയടക്കം 3 പ്രതികൾ കമ്മിറ്റൽ മജിസ്‌ട്രേട്ട് കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ തടസ ഹർജി ബോധിപ്പിച്ചു. അതേ സമയം കേരളത്തിൽ അധികാര പരിധിയുണ്ടെന്ന് സർക്കാർ ആക്ഷേപം ബോധിപ്പിച്ചു. തുടർന്ന് വിശദ വാദം 10 ന് ബോധിപ്പിക്കാൻ നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

തമിഴ്‌നാട് സംസ്ഥാനത്തിനകത്തുള്ള രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് ആരോപിക്കുന്ന പ്രധാന കുറ്റകൃത്യമായ കഷായ വിഷം ഷാരോണിന് നൽകിയെന്ന കേസ് പ്രോസിക്യൂഷന് ഉള്ളതിനാൽ ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 177 പ്രകാരം എവിടെയാണോ കൃത്യം നടന്നത് ആ അധികാര പരിധിയിലുള്ള കോടതിയിൽ വിചാരണ നടക്കണമെന്ന ചട്ടപ്രകാരം തമിഴ് നാട് സംസ്ഥാനത്തെ വിചാരണ കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് പ്രതികളുടെ ഹർജിയിലെ ആവശ്യം. അതേ സമയം കേരള സംസ്ഥാനത്തിലെ പാറശ്ശാലയിൽ നിന്നും ഷാരോണിനെ വിളിച്ചു വരുത്തി പ്രതി ചെയ്ത കൃത്യത്തിന്റെ പരിണിത ഫലമായി ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ വച്ചാകയാൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 179 പ്രകാരം കേരളത്തിലെ കോടതിയിൽ വിചാരണ ചെയ്യാമെന്ന് സർക്കാർ ആക്ഷേപം ബോധിപ്പിച്ചു.

ഒന്നാം പ്രതി ഗ്രീഷ്മയെ വീഡിയോ കോൺഫറൻസ് മോദിലൂടെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് അയക്കാനും കോടതി ഉത്തരവിട്ടു. മാതാവ് സിന്ധുവും അമ്മാവൻ നിർമ്മല കുമാരൻ നായരും ജാമ്യത്തിൽ കഴിയുകയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 364 (കൊല ചെയ്യുന്നതിന് വേണ്ടി ആൾമോഷണമോ ആളപഹരണമോ ചെയ്യൽ ) , 328 ( ഒരു കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടു കൂടി വിഷം കൊണ്ട് ദേഹോപദ്രവമേൽപ്പിക്കൽ) , 302 ( കൊലപാതകം ചെയ്യൽ ), 201( കുറ്റക്കാരെ ശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാൻ കളവായ വിവരം നൽകലും തെളിവ് നശിപ്പിക്കലും) , 203 ( രേഖയോ ഇലക്ട്രോണിക് റിക്കോർഡോ തെളിവായി ഹാജരാക്കുന്നത് തടയുന്നതിന് വേണ്ടി നശിപ്പിക്കൽ) , 34 ( കൂട്ടായ്മ) എന്നി വകുപ്പുകൾ പ്രകാരമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ജനുവരി 27 നാണ് കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചത്. .

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.ജെ.ജോൺസൺ ആണ് അന്വേഷണം നടത്തിയത്. റൂറൽ എസ്‌പി ശിൽപയും എഎസ്‌പി സുൽഫിക്കറും അന്വേഷണത്തിനു മേൽനോട്ടം വഹിച്ചു. . പാറശ്ശാല ഷാരോൺ കൊലക്കേസിൽ പ്രതി എം എ (സോഷ്യോളജി) രണ്ടാം വർഷ വിദ്യാർത്ഥിനി ഗ്രീഷ്മയെ 10 ന് കോടതിയിൽ ഹാജരാക്കും.

ഗ്രീഷ്മയും ഷാരോണും നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും കീടനാശിനി കലർത്തിയ കഷായം നൽകിയ ദിവസം ഗ്രീഷ്മ പലതവണ വീട്ടിൽ വന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. പതിമൂന്നാം തീയതി രാത്രി ഇരുവരും ഒരു മണിക്കൂറോളം ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. 2022 ഒക്ടോബർ 14 ന് രാവിലെ ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് നിരവധി തവണ നിർബന്ധിച്ചതിനാലാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്.

2021 ഒക്ടോബർ മുതൽ ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് 4ന് പട്ടാളക്കാരനായ ഒരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഷാരോണുമായി പിണങ്ങി. 2022 മെയ് മുതൽ ഷാരോണുമായി വീണ്ടും അടുപ്പത്തിലായി. നവംബറിൽ ഷാരോണിന്റെ വീട്ടിൽ വെച്ച് താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽ വച്ച് താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു.

14ാം തീയതി വീട്ടിൽ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ട ഗ്രീഷ്മ ഇവിടെ വച്ച് ഷാരോണിന് കഷായം നൽകുകയായിരുന്നു. കഷായം കുടിച്ച ഷാരോൺ ചർദ്ദിച്ചു. തിരിച്ചു പോകുമ്‌ബോൾ ബൈക്കിൽ വച്ചും ചർദ്ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്ക് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നെന്നും, അമ്മാവനാണ് തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

രാത്രിയിൽ 1 മണിക്കൂർ 7 മിനിറ്റ് സെക്സ് ടോക്ക്. ഒടുവിൽ കാമുകനെ ഒഴിവാക്കാൻ ജ്യൂസിൽ വിഷംകലർത്തി കൊടുത്തു. എന്നാൽ പൊലീസ് പിടിയിലായപ്പോൾ ഷാരോൺ എന്നെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പലതിനും നിർബന്ധിച്ചുവെന്നും പറഞ്ഞ് പുണ്യാളത്തി ആയി. ആ പുണ്യാളത്തിയുടെ തനിനിറമാണിപ്പോൾ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലുള്ളത്.ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോൺ രാജ് ഐസിയുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം.

ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ 14 ന് രാവിലെ 7.35 മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാൻ ഗ്രീഷ്മ തുടർച്ചയായി നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ചികിത്സയിലിരിക്കേ ഒക്ടോബർ 25 ന് ഷാരോൺ മരിച്ചു. 13ന് രാത്രി ഒരു മണിക്കൂർ 7 മിനിറ്റ് ലൈംഗികകാര്യങ്ങൾ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്.ഷഡാങ്ക പാനീയം കഷായപ്പൊടി വെള്ളത്തിൽ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്.

ഇതിൽ കാപിക് എന്ന തുരിശ് കീടനാശിനി ആയിരുന്നു കലർത്തിയത്. ഷാരോൺ മരിച്ചശേഷം മൊബൈലിലെ ചാറ്റുകൾ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകൾ തിരികെ എടുക്കാൻ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സേർച്ച് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ കന്യാകുമാരി ദേവിയോട് പൂമ്ബള്ളിക്കോണത്ത് ശ്രീനിലയത്തിൽ ഗ്രീഷ്മ ഇപ്പോൾ ജയിലിലാണ്.

രണ്ടാം പ്രതിയായ അമ്മ സിന്ധുവിനും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായർക്കും പിന്നീട് ജാമ്യം ലഭിച്ചു.. 2021 ഒക്ടോബർ മുതലാണ് ഷാരോൺരാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് 4ന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടർന്ന് ഇരുവരും പിണങ്ങി.

2022 മെയ്‌ മുതൽ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറിൽ ഷാരോണിന്റെ വീട്ടിവച്ച് താലികെട്ടി. വെട്ടുകാട് പള്ളിയിൽവച്ചും താലിക്കെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ശാരീരക ബന്ധത്തിൽ ഏർപ്പെട്ടു.

വിവാഹം അടുത്തുവരുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റാമോൾ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗൂഗിളിൽ സേർച്ച് ചെയ്തു.പാരസെറ്റാമോൾ, ഡോളോ ഗുളികകൾ ഗ്രീഷ്മ വീട്ടിൽവച്ച് വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽവച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകൾവാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. കോളജിലെ റിസപ്ഷൻ ഏരിയയിലെ ശുചിമുറിയിൽവച്ച് ഗുളികൾ ചേർത്ത ലായനി ജൂസ് കുപ്പിയിൽ നിറച്ചു.

ഷാരോണിന് ജൂസ് കൊടുത്തെങ്കിലും കയ്‌പ്പായതിനാൽ കളഞ്ഞു. ഗുളിക കലർത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. 2022 നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങൾ സംസാരിച്ചു.

ഒക്ടോബർ 14ാം തീയതി വീട്ടിൽ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു. കഷായം കുടിക്കാമെന്ന് മുൻപ് ചാലഞ്ച് ചെയ്തതല്ലേ ദാ ഇരിക്കുന്നു കുടിക്ക്' എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്‌പ്പ് മാറാൻ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോൺ മുറിയിൽ ഛർദിച്ചു.

സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. ഷാരോണിന്റെ കിഡ്നി, കരൾ, ശ്വാസകോശം എന്നിവ നശിച്ചു ചികിൽസയിലിരിക്കേ മരിച്ചു. കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബർ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേർന്ന റബ്ബർ പുരയിടത്തിൽ വലിച്ചെറിഞ്ഞു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചത്.

പാറശാല ഷാരോൺ രാജ് കൊലക്കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐസിയുവിൽ കഴിയവെയാണ് ഷാരോൺ രാജ് ഇക്കാര്യം ബന്ധുവിനോട് വെളിപ്പെടുത്തിയത്. താൻ മരിച്ചു പോകുമെന്നും ഷാരോൺ ബന്ധുവിനോട് കരഞ്ഞു പറഞ്ഞുവെന്നും കുറ്റപത്രത്തിലുണ്ട്.