- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷം വാങ്ങിയ അമ്മാവൻ; മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടും ബൈക്കിലെത്തിയ മകളുടെ കാമുകൻ വീട്ടിൽ കയറുന്നത് കണ്ട് ഓട്ടോയിൽ കുലുക്കമില്ലാതെ പോയ അച്ഛനും അമ്മയും; ആദ്യ ഭർത്താവ് മരിക്കുമെന്ന് പ്രവചിച്ച ജ്യോത്സ്യനേയും ആരും കണ്ടെത്താൻ ശ്രമിക്കുന്നില്ല; ദുരഭിമാനം നിറച്ച അന്ധവിശ്വാസ കൊലയിൽ പൊലീസ് തിയറി പ്രതിയെ രക്ഷിക്കുമോ? ഷാരോണിനെ കൊല്ലാൻ കൂട്ടു നിന്നവർ ഇപ്പോഴും ചിരിക്കുമ്പോൾ
തിരുവനന്തപുരം: പഠിച്ച ക്രിമിനലാണ് ഗ്രീഷ്മ. ബിഎയ്ക്ക് നാലാം റാങ്ക് നേടിയ മിടുക്കി. എംഎ ലിറ്ററേച്ചർ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥിനി. എന്നാൽ കേരളം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കുറ്റകൃത്യത്തിൽ പെട്ടിരിക്കുകയാണ് ഗ്രീഷ്മ. പാറശാലയിലെ ബിഎസ്സി റേഡിയോളജി വിദ്യാർത്ഥി ഷാരോൺ രാജിനെ വനിതാ സുഹൃത്തായ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയതുകൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയെന്ന് എഡിജിപി അജിത് കുമാർ വെളിപ്പെടുത്തുന്നു. എന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ പലരും രക്ഷപ്പെടുന്നു. വെറുമൊരു സാധാ സംഭവം പോലെ ഇത് അവതരിപ്പിക്കപ്പെടുന്നു.
ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി ചേർത്തു നൽകിയാണ് കൊലപ്പെടുത്തിയതെന്ന് ഗ്രീഷ്മ മൊഴി നൽകിയതായി എഡിജിപി വ്യക്തമാക്കി. ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബന്ധം തകരുകയും മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ബന്ധത്തിൽനിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി സമ്മർദ്ദത്തിലാക്കിയതിനാൽ ഷാരോണിനെ ഒഴിവാക്കാനാണ് ഇതു ചെയ്തത്. ഷാരോണിനെ ഒഴിവാക്കാൻ പല വഴികൾ നോക്കിയെങ്കിലും അതൊന്നും നടന്നില്ല. പല കഥകൾ പറഞ്ഞു നോക്കി. ജാതകത്തിന്റെ കാര്യവും പറഞ്ഞു നോക്കി. ഇതൊന്നും നടക്കാതെ വന്നപ്പോഴാണ് ഗ്രീഷ്മ ഇത്തരമൊരു കടുംകൈയ്ക്കു മുതിർന്നതെന്ന് എഡിജിപി പറയുന്നു. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുമ്പോൾ വീട്ടിന് പുറത്തേക്ക് പോകുകയായിരുന്നു അമ്മയും അച്ഛനും. വിഷം വാങ്ങിയത് അമ്മാവനും. പക്ഷേ ഇവരൊന്നും പ്രതിയായില്ല. മകളെ അതിവേഗം മികച്ച അഭിഭാഷകനെ കൊണ്ട് രക്ഷിച്ചെടുക്കാൻ പുറത്തുള്ള അച്ഛനും അമ്മയ്ക്കും കഴിയും വിധമാണ് ഇവരെ പുറത്തേക്ക് വിടുന്നത്.
കഷായം കുടക്കാൻ നല്ല ബുദ്ധിമുട്ടാണെന്ന് ഗ്രീഷ്മ പറയുമ്പോൾ ഷാരോൺ കളിയാക്കുമായിരുന്നു. താൻ കഴിച്ചു കാണിച്ചു തരാമെന്നു പറഞ്ഞാണ് ഷാരോൺ ഗ്രീഷ്മ സ്ഥിരമായി കുടിക്കുന്നതാണെന്നു പറഞ്ഞ് നൽകിയ കഷായം കുടിച്ചത്. ഗ്രീഷ്മയുടെ അമ്മയ്ക്കായി വീട്ടിൽത്തന്നെ ഉണ്ടാക്കിയ ഒരു കഷായത്തിലാണ് കീടനാശിനി കലക്കി കൊടുത്തത്. ക്യാപിക് എന്ന കീടനാശിനിയാണ് കലക്കിയത്. കഷായം നേരത്തെ തന്നെ ഉണ്ടാക്കി വച്ചിരുന്നു. ഷാരോൺ ബാത്‌റൂമിൽ പോയപ്പോഴാണ് കീടനാശിനി കലക്കിയത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു. മകളെ ചോദ്യം ചെയ്തതു പോലെ അവരേയും ചോദ്യം ചെയ്താൽ എല്ലാം തെളിയും. ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി മാത്രമാണ് ഈ കേസിൽ പൊലീസിന് തെളിവായുള്ളത്. അത് കോടതിയിൽ അവർ തള്ളിപ്പറയാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സാഹചര്യ തെളിവിനൊപ്പം അതിശക്തമായ ശാസ്ത്രീയ തെളിവുകളും അനിവാര്യമാണ്.
കഷായം കൊടുത്തുവെനന് ഗ്രീഷ്മ വെളിപ്പെടുത്തുന്ന വാട്‌സാപ്പ് ചാറ്റ് നിർണ്ണായക തെളിവാണ്. ഗ്രീഷ്മയും ഷാരോണും കഷായത്തെ കുറിച്ച് നടത്തിയ ചാറ്റുമുണ്ട്. ഇരുവരും തമ്മിൽ വിവാഹം നടന്നതായി മൊഴിയിൽ പരാമർശിച്ചിട്ടില്ലെന്നും എഡിജിപി വെളിപ്പെടുത്തി. പള്ളിയിൽ പോയി സിന്ദൂരം ചാർത്തിയതായി മാത്രമാണ് പറഞ്ഞത്. മുൻപും രണ്ടു വട്ടം ഷാരോൺ ഛർദ്ദിച്ചതായി പറയുന്നുണ്ടെങ്കിലും അതിൽ ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് വ്യക്തമല്ലെന്നും എഡിജിപി അറിയിച്ചിരുന്നു. ഏതായാലും ചോദ്യം ചെയ്യൽ മികവാണ് ഒറ്റ നോട്ടത്തിൽ തന്നെ കൊലപാതകമെന്ന് വ്യക്തമാകുന്ന കേസിൽ തുമ്പുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അതിന് അപ്പുറത്തേക്ക് കടക്കാൻ കഴിയുന്നില്ല. കുറ്റസമ്മത മൊഴിയിൽ മറ്റാരേയും കുടുക്കാത്ത വണ്ണമാണ് ഗ്രീഷ്മ മൊഴി നൽകുന്നത്. ഇതിന് പിന്നിൽ വ്യക്തമായ കരുതലും ആസൂത്രണവും ഉണ്ട്. അമ്മയും അച്ഛനും പുറത്തുണ്ടായാലേ തന്നെ രക്ഷിക്കാൻ കഴിയൂവെന്ന തിരിച്ചറിവ്.
നടിയെ ആക്രമിച്ച കേസിൽ പ്രതിയാകേണ്ട പലരും സാക്ഷികളായി. ഇവരെല്ലാം കേസിൽ കൂറുമാറുന്നതും അതു സൃഷ്ടിച്ച പ്രതിസന്ധിയും കേരളം കണ്ടെതാണ്. അട്ടപ്പാടി മധു കേസിൽ അടക്കം കൊലയ്ക്ക് കൂട്ടു നിന്നവരെ ദൃക്‌സാക്ഷികളാക്കിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. മധുവിനെ ത്ല്ലിക്കൊല്ലുമ്പോൾ എടുത്ത വീഡിയോയിൽ ഉള്ളവർ പോലും സാക്ഷിക്കൂട്ടിൽ മൊഴി മാറ്റി. അതിവിടേയും സംഭവിച്ചേക്കാം. വിഷം വാങ്ങിയ അമ്മാവൻ അതു കോടതിയിൽ നിഷേധിക്കും. അച്ഛനും അമ്മയും മകളുടെ കാമുകനെ കണ്ടിട്ടില്ലെന്ന് പോലും പറയും. ചെന്നൈയിലെ പഞ്ചനക്ഷത്ര ബാറിലെ ജീവനക്കാരനാണ് ഗ്രീഷ്മയുടെ അച്ഛനെന്നും പറയുന്നു. ആഡംബ ജീവിതം നയിക്കുന്ന ഈ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് നാട്ടുകാർക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് വ്യക്തവും കൃത്യവുമായ അന്വേഷണം അനിവാര്യമാകുന്നത്.
കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച പാറശാല പൊലീസിൽനിന്ന് ശനിയാഴ്ചയാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഇതിനു പിന്നാലെ മൊഴി നൽകുന്നതിനായി ഹാജരാകാൻ പെൺകുട്ടിയോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കേസിൽ പ്രതി ചേർക്കാൻ തക്ക വിവരങ്ങൾ ഇതുവരെ ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് എഡിജിപി വ്യക്തമാക്കി. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഒരു വർഷത്തോളമായി അടുപ്പത്തിലായിരുന്ന ഗ്രീഷ്മയുടെ വീട്ടിൽനിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോൺ ഛർദ്ദിച്ച് അവശനായതും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നതും.
റൂറൽ എസ്‌പി ഡി.ശിൽപയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.ജെ.ജോൺസൺ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. റൂറൽ എസ്‌പിയും എഎസ്‌പി സുൽഫിക്കറും അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നുണ്ട്. 14ന് അവശ നിലയിലായപ്പോൾ മുതൽ അടുത്ത ബന്ധുക്കളും മാതാപിതാക്കളും ഷാരോണിനോട് എന്തെങ്കിലും കുടിച്ചോ എന്നു ചോദിച്ചിരുന്നു. ജൂസ് കുടിച്ചതാണ് പ്രശ്‌നമായതെന്ന് ഷാരോൺ പറഞ്ഞെങ്കിലും ഗ്രീഷ്മയുടെ വീട്ടിൽ പോയത് ആദ്യം മറച്ചുവച്ചു. പിന്നീട് ജൂസ് കുടിച്ച കാര്യം പറഞ്ഞെങ്കിലും കഷായത്തിന്റെ കാര്യം പറഞ്ഞില്ല. മുൻപ് ഗ്രീഷ്മയ്‌ക്കൊപ്പം പോയപ്പോൾ കാലാവധി കഴിഞ്ഞ ജൂസ് കുടിച്ചതും ഛർദിച്ചതും ഷാരോൺ വീട്ടിൽ പറഞ്ഞിരുന്നു.
17ന് ആരോഗ്യനില വഷളായെങ്കിലും കഷായത്തിന്റെ കാര്യം ഷാരോൺ പറഞ്ഞില്ല. കഷായം കുടിച്ചതിന്റെ പിറ്റേന്ന് വായ പൊള്ളി അടർന്നിരുന്നു. തൊണ്ടവേദന കാരണം വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പരിശോധനയിൽ ഡോക്ടർമാർ ചില സംശയങ്ങൾ പ്രകടിപ്പിച്ചു. ആസിഡ് പോലുള്ള വസ്തു ഉള്ളിൽ പോയിരിക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. വായ മുതൽ തൊണ്ടയുടെ അടിഭാഗംവരെ പൊള്ളിയിരുന്നു. ആദ്യം വൃക്കകൾ തകരാറിലായി. ഗ്രീഷ്മയുമായി സ്ഥിരമായി ജൂസ് കുടിക്കുമായിരുന്ന കാര്യം അറിയാമായിരുന്ന വീട്ടുകാർ ഗ്രീഷ്മ എന്തെങ്കിലും വിഷ വസ്തു തന്നോ എന്നു ചോദിച്ചെങ്കിലും ഷാരോൺ നിഷേധിച്ചു. അവൾ അങ്ങനെ തന്നിട്ടില്ലെന്നും തന്നെ അപായപ്പെടുത്താൻ ഒരിക്കലും ശ്രമിക്കില്ലെന്നുമാണ് ഷാരോൺ പറഞ്ഞത്. അവസാനം നടത്തിയ വാട്‌സാപ് ചാറ്റിലും തനിക്ക് ഒന്നുമില്ലെന്നും വിഷമിക്കരുതെന്നും പറയുന്ന ഷാരോൺ, തന്നെ വിട്ടുപോകരുതെന്നും ഗ്രീഷ്മയോട് ആവശ്യപ്പെടുന്നുണ്ട്. തീരെ അവശനായതോടെ ഡോക്ടർമാർ പൊലീസിൽ വിവരം അറിയിച്ചു.
മജിസ്‌ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്തി. തന്നെ അപായപ്പെടുത്താൻ ആരും ശ്രമിച്ചിട്ടില്ലെന്നാണ് ഷാരോൺ പൊലീസിനോടു പറഞ്ഞത്. കഷായം കുടിച്ച കാര്യം അപ്പോഴും വെളിപ്പെടുത്തിയില്ല. പിന്നീട് പെൺകുട്ടി വിവരങ്ങൾ പറഞ്ഞപ്പോഴാണ് കഷായത്തിന്റെ കാര്യം പുറത്തുവരുന്നത്. താൻ കുടിക്കുന്ന കഷായത്തിന്റെ കയ്‌പ്പ് മനസിലാക്കാൻ ഷാരോണിനു കൊടുത്തെന്നായിരുന്നു പെൺകുട്ടി ഷാരോണിന്റെ കുടുംബത്തോട് പറഞ്ഞത്. കുടുംബം ഷാരോണിന്റെ ഫോൺ രേഖകൾ ശേഖരിച്ചത് കേസിൽ നിർണായകമായി. ഓരോ ഘട്ടത്തിലും പുതിയ വെളിപ്പെടുത്തലുകൾ കുടുംബം നടത്തി. ഫോൺ സംഭാഷണങ്ങളും ചാറ്റുകളും ഷാരോൺ ഡിലീറ്റ് ചെയ്യാത്തതും അന്വേഷണത്തിനു സഹായകരമായി.
മറുനാടന് മലയാളി ബ്യൂറോ