കൊച്ചി: വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീമിന് ഇടക്കാലജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഷിയാസിനെ കേസിൽ അറസ്റ്റു ചെയ്താലും വിട്ടയക്കണമെന്നാണ കോടതി നിർദ്ദേശിച്ചത്.

ഇന്ന് ചെന്നൈ വിമാനത്താവളത്തില് വച്ചാണ് ഷിയാസ് കരീമിനെ പൊലീസ് പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസ സംഘം ചെന്നൈയിൽ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു. വിവാഹബന്ധം വേർപിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണു പരാതി.

ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണു യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്. കേരളാ പൊലീസിനെ വെട്ടിക്കാനാണ് ദുബായിൽ നിന്നും ചെന്നൈയിലേക്ക് ടിക്കറ്റ് എടുത്തത്. ബലാത്സംഗക്കേസിൽ പ്രതിയായ നടനെതിരേ ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു. അതേസമയം തനിക്കെതിരെ ആരും ലുക്ക് ഔട്ട് നോട്ടീസില്ലെന്ന് താരം പറഞ്ഞിരുന്നു.

കാസർഗോഡ് ഹൊസ്ദുർഗ് സ്വദേശിനിയാണ് പരാതിക്കാരി. പരാതിക്കാരിയിൽ നിന്നും ഷിയാസ് 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്നും പറയുന്നു. മോഡലിംഗിലൂടെയാണ് മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും ഷിയാസ് കരീം എത്തുന്നത്. തന്റെ ഫിറ്റ്‌നസ് വീഡിയോകളുമായി സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഷെിയാസ് ഇന്ത്യയിലെ മുൻനിര ഡിസൈനേഴ്സിന് വേണ്ടി മോഡലായിട്ടുണ്ട്. ബിഗ്‌ബോസും സ്റ്റാർ മാജിക്കും ഉൾപ്പെടെ അനേകം ടെലിവിഷൻ പരിപാടികളിലും താരമുണ്ടായിരുന്നു.