- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ചില വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു; ഒരു വാട്സ്ആപ്പ് ഗ്രൂപ്പും അതിലെ ചാറ്റുകളും സംശയത്തിൽ; ദിലീപിനെ ജയിലിലെത്തി ഷോൺ ജോർജ് കണ്ടതും അന്വേഷണ പരിധിയിൽ; പിസിജോർജും മകൻ ഷോൺ ജോർജും താമസിക്കുന്ന ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്
കോട്ടയം: പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജും മകൻ ഷോൺ ജോർജും താമസിക്കുന്ന ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പിശോധന നടത്തുന്നത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന.
നടിയെ അക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ സഹോദരനുമായി ഷോൺ ജോർജ് നടത്തിയ ഇടപാടുമായി റെയ്ഡിന് ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. നേരത്തെ പല കേസുകളിലും പിസി ജോർജിനെ അറസ്റ്റു ചെയ്തിരുന്നു. ഇതിന് ശേഷം മകനെതിരെ നീക്കം നടത്തുകയാണ് കേരളാ പൊലീസ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനൊപ്പം നിന്ന വ്യക്തികളാണ് ഷോൺ ജോർജ്ജും പിസി ജോർജും. ഈ സാഹചര്യത്തിലാണ് റെയ്ഡ്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ അറസ്റ്റിലായ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ചില വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പും അതിലെ ചാറ്റുകളും അന്വേഷണത്തിന്റെ പിരിധിയിലായിരുന്നു. ഷോൺ ജോർജ് ദിലീപിനെ ജയിലിലെത്തി കാണുകയും ചെയ്തിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയുള്ളതാണ് റെയ്ഡ്.
നടി മഞ്ജുവാര്യർ, ഡിജിപി ബി.സന്ധ്യ തുടങ്ങിയവരുടെ വ്യാജ പ്രൊഫൈലുകൾ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ദിലീപിന്റെ സഹോദരന്റെ ഫോണിൽ കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു. ദിലീപിനെ പൂട്ടിക്കണം എന്ന പേരിലായിരുന്നു ഈ ഗ്രൂപ്പ്. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നതിന് തെളിവ് സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ