- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്; സുഖത്തിലും ദുഃഖത്തിലും നിനക്ക് താങ്ങായി തണലായി ഞാൻ ഉണ്ടാവും; ആ കണ്ണുനീര് ഇനി പൊഴിയുന്നത് എന്റെ മരണ സമയത്തു മാത്രമാവും; തനിച്ചാക്കില്ല ഞാൻ നിന്നെ...'2018ൽ വിഷ്ണുപ്രിയയെ വളച്ചെടുക്കാൻ എഫ് ബിയിൽ കുറിച്ചത് ഇങ്ങനെ; 2022ൽ കയറും കത്തിയും ചുറ്റികയും; സംശയ രോഗം ശ്യാംജിത്തിനെ സൈക്കോയാക്കി; വിഷ്ണുപ്രിയ നൊമ്പരമാകുമ്പോൾ
കണ്ണൂർ: പാനൂർ വള്ള്യായിയിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴേക്കളത്തിൽ എം. ശ്യാംജിത്ത് കുറ്റസമ്മതവും നടത്തി. യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
പ്രതി ശ്യാംജിത്തുമായി വിഷ്ണുപ്രിയയ്ക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. കൊലപ്പെടുത്തണം എന്ന് ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറിയ ശ്യാംജിത്തുമായി പെൺകുട്ടി വഴക്കിട്ടു. തൊട്ടുപിന്നാലെ കൈയിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറിയ ശ്യാംജിത്തുമായി പെൺകുട്ടി വഴക്കിട്ടു. തൊട്ടുപിന്നാലെ കൈയിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ശ്യംജിത്തിനെ പൊലീസ് പിടികൂടുകയായിരുന്നു എന്നാണ് ഔദ്യോഗിക അറിയിപ്പ്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അയൽവാസികൾ നൽകിയ മൊഴിയും നിർണായകമായി. കുറ്റം സമ്മതിച്ചെങ്കിലും ശ്യാംജിത്തിൽനിന്ന് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. എന്നാൽ പ്രതി കീഴടങ്ങിയതാണെന്നും സൂചനകളുണ്ട്. വിഷ്ണുപ്രിയയുടെ വീട്ടിൽ കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ. നായർ പരിശോധന നടത്തി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ കണ്ടെത്തി. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ശ്യാംജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സിൽ ചീത്തവിളി തുടരുകാണ് മലയാളികൾ. 'ദേഷ്യം നമ്മുടെ ദുർബലതയാണ്. ക്ഷമയും വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്ന്. ദേഷ്യപ്പെട്ടിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ഉടൻ നടപ്പാക്കരുത്. കോപം വന്നാൽ സ്വയം നിയന്ത്രിക്കണം. ദേഷ്യം അടങ്ങിയ ശേഷം വിവേകപൂർവം ചിന്തിക്കുക.' എന്നാണ് തന്റെ ചിത്രം പങ്കുവച്ച് ശ്യാംജിത്ത് കുറിച്ചത്. പോസ്റ്റിനു താഴെ പലരും അസഭ്യവർഷമാണ്്. കോപം നിയന്ത്രിക്കണമെന്ന് പറഞ്ഞിട്ട് താൻ എന്താണ് ചെയ്തതെന്ന് ചിലർ ചോദിക്കുന്നുണ്ട്. പ്രണയവും വേദനയും വിജയവും പരാജയവും എല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് പ്രതിപാദിക്കുന്ന വരികളും കുറിച്ചിട്ടുണ്ട്.
'ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്. സുഖത്തിലും ദുഃഖത്തിലും നിനക്ക് താങ്ങായി തണലായി ഞാൻ ഉണ്ടാവും. ആ കണ്ണുനീര് ഇനി പൊഴിയുന്നത് എന്റെ മരണ സമയത്തു മാത്രമാവും. തനിച്ചാക്കില്ല ഞാൻ നിന്നെ...'2018ൽ ശ്യാംജിത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഈ കുറിപ്പും ആളുകൾ കുത്തിപ്പൊക്കിയിട്ടുണ്ട്. വിഷ്ണുപ്രിയയെ അടുപ്പിക്കാനുള്ള തന്ത്രമായിരുന്നു ഈ പോസ്റ്റ്. എ്ന്നാൽ അഞ്ചു കൊല്ലം കൊണ്ട് ഇയാൾ വിഷ്ണു പ്രിയയുടെ ജീവനെടുത്തു.
മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊല. കയറും കത്തിയും ചുറ്റികയുമായി വീട്ടിലെത്തിയാണ് ശ്യാംജിത്ത് ഹീനകൃത്യം നടത്തിയത്. വിഷ്ണുപ്രിയയുമായി അഞ്ച് വർഷത്തെ പ്രണയ ബന്ധമുണ്ടായിരുന്നുവെന്നാണ് ശ്യാംജിത്ത് പൊലീസിന് നൽകിയ മൊഴി. ആറുമാസം മുൻപ് ഇവർ തമ്മിൽ അകന്നു. തുടർന്ന് വിഷ്ണുപ്രിയയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ശ്യാംജിത്ത് സംശയിച്ചു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കായി. ആ വഴക്ക് പകയായി, വിഷ്ണുപ്രിയയുടെ ജീവനെടുക്കുന്നതിലേക്ക് വരെയെത്തിച്ചു കാര്യങ്ങൾ.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിൽ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവസമയത്ത് വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ തൊപ്പിയിട്ട് ടീഷർട്ട് ധരിച്ച ഒരാളെ ഇവരുടെ വീടിന് മുന്നിലെ റോഡിൽ കണ്ടതായി ചിലർ മൊഴി നൽകി. തുടർന്ന് പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ചു. ഈ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് എ.സി.പി. ഓഫീസിൽ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.
മറുനാടന് മലയാളി ബ്യൂറോ