- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുമായി വാക്കു തർക്കം നടക്കുന്നതിനിടെ തടസം പിടിച്ച ഭാര്യാപിതാവിനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; എസ്ഐയെ അറസ്റ്റ് ചെയ്ത് ശക്തികുളങ്ങര പൊലീസ്
കൊല്ലം: ഭാര്യാപിതാവിനെ മർദിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ചുവെന്ന കേസിൽ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. പത്തനംതിട്ട എആർ ക്യാമ്പ് എസ്ഐ കാവനാട് മുക്കാട് വിളയിൽ സാൻജോ ക്ലീറ്റസിനെ(50)യാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.
സാൻജോ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ തടസം പിടിക്കാൻ വന്ന ഭാര്യാപിതാവ് കാവനാട് വിളയിൽ വീട്ടിൽ സ്റ്റീഫനെ(75)യാണ് മർദിച്ചത്. മകളുമായുള്ള തർക്കത്തിൽ സ്റ്റീഫൻ ഇടപെട്ടത് ഇഷ്ടപ്പെടാതെ വന്ന സാൻജോ ക്രൂരമായി മർദിക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. മർദനമേറ്റ സ്റ്റീഫൻ കൊല്ലാം ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. തുടർന്ന് ശക്തികുളങ്ങര പൊലീസിൽ പരാതിയും നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐമാരായ ദിലീപ്, പ്രദീപ്, എസ്സിപിഒ അബു താഹിർ, സിപിഓമാരായ സിധിഷ്, ശ്രീകാന്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്