- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിദ്ധാർഥിന്റെ മരണത്തിൽ ആ പെൺകുട്ടി മുഖ്യകണ്ണിയെന്ന് ആരോപണം
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ ജെ.എസ്.സിദ്ധാർഥൻ മരിച്ച സംഭവത്തിൽ പിതാവിന്റെയും മാതാവിന്റെയും മൊഴിയെടുത്തു അന്വേഷണ സംഘം. സിദ്ധാർഥിന്റെ മരണത്തിന് ശേഷം പരാതി നൽകിയ പെൺകുട്ടിക്കെതിരെ അന്വേഷണം വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. മകന്റെ മരണത്തിൽ ആ പെൺകുട്ടി മുഖ്യകണ്ണിയാണെന്നും ഗൂഢാലോചനാ കുറ്റം ചുമത്തണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. എന്തിനാണ് മരണ ശേഷം പെൺകുട്ടി പരാതി നൽകിയതെന്ന് അറിയണമെന്നും സിദ്ധാർഥിന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.
പെൺകുട്ടിക്കെതിരെ ഇരുവരും മൊഴി നൽകിയിട്ടുണ്ട്. മൊഴിയെടുക്കാനായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി പി എൻ സജീവനും സംഘവുമാണ് എത്തിയത്. ഇവർക്ക് മുമ്പിലാണ് മാതാപിതാക്കൾ മൊഴി നൽകിയത്. കേസിൽ ആന്റി റാഗിങ് സെല്ലിന്റെ റിപ്പോർട്ടിൽ പേരുണ്ടായിരുന്ന അക്ഷയ് എന്ന വിദ്യാർത്ഥിക്കെതിരെയും അന്വേഷണം വേണമെന്ന് സിദ്ധാർഥിന്റെ പിതാവ് ആവശ്യപ്പെട്ടു. കേസിലെ പത്തൊമ്പതാമനാണ് അക്ഷയ് എന്നാണ് കോൺഗ്രസിന്റെ ആരോപണം. മൂന്നാറിലെ പ്ലാന്ററുടെ മകനായി ഇയാളെ സംരക്ഷിക്കുന്നത് എംഎം മണിയാണെന്ന ആരോപണവും ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി അടക്കമുള്ളവർ ആരോപണം ഉന്നയിച്ചു.
സിദ്ധാർത്ഥിനെതിരെ പരാതി കൊടുത്ത പെൺകുട്ടിയെ ഇനിയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല. തൃശൂർ ജില്ലയിൽ നിന്നുള്ള ഈ പെൺകുട്ടിയുടെ അമ്മ പൊലീസിൽ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരിയാണ്. ഒരു കമ്മീഷണർ ഓഫീസിലാണ് ജോലി. സിദ്ധാർഥിന്റെ മരണത്തിലെ കൂടുതൽ വസ്തുത പുറത്തുവരണമെങ്കിൽ പരാതി നൽകിയ പെൺകുട്ടിയുടയും മൊഴി എടുക്കേണ്ടി വരും. നിലവിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തുന്നില്ലെന്നാണ് സൂചന. അറസ്റ്റിലായവരിലേക്ക് അന്വേഷണം ചുരുക്കാനാണ് സമ്മർദ്ദമെന്നും ആരോപണമുണ്ട്.
അതിനിടെ കോളേജ് ഡീൻ എം.കെ.നാരായണൻ, അസി. വാർഡൻ ആർ.കാന്തനാഥൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ് ആവശ്യപ്പെട്ടിരുന്നു. ഇരുവരുടെയും സസ്പെൻഷൻ നല്ലതു തന്നെ. മരണത്തിൽ ഇരുവർക്കും മുഖ്യ പങ്കുണ്ട്. ഇരുവരെയും കേസിൽ പ്രതിയാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ജയപ്രകാശ് പറഞ്ഞു. െ
പൺകുട്ടിയേയും അന്വേഷണത്തിന്റെ ഭാഗമാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ തെളിവുകൾ പുറത്തു വരുമ്പോൾ അന്വേഷണം എല്ലാ അർത്ഥത്തിലും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. രാഷ്ട്രീയ സ്വാധീനമുള്ളവരെ എല്ലാം പൊലീസ് വെറുതെ വിട്ടുവെന്നാണ് ആരോപണം. ഗൂഢാലോചനയിൽ പെൺകുട്ടിക്ക് വ്യക്തമായ പങ്കുണ്ട്. എന്നിട്ടും അന്വേഷണത്തിന്റെ ഭാഗമാക്കാത്തത് ദുരൂഹതയായി തുടരുന്നു.
ഉറ്റ സുഹൃത്താണ് മരണത്തിൽ മുഖ്യ സൂത്രധാരനെന്നും ഇയാളെയും കേസിൽ പ്രതിയാക്കണമെന്നും സിദ്ധാർഥന്റെ അമ്മാവൻ ഷിബു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ' സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായ മൂന്നു ദിവസവും ഇയാൾ ഒപ്പം ഉണ്ടായിരുന്നു. സിദ്ധാർഥനെ ഫോണിൽ കിട്ടാത്തപ്പോഴൊക്കെ ഇയാളെയാണു വിളിക്കുക. പലപ്പോഴും നെടുമങ്ങാട്ടെ വീട്ടിൽ വന്നിട്ടുണ്ട്.
മർദന വിവരം ഈ വിദ്യാർത്ഥിക്ക് നന്നായി അറിയാം. കോളജിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇയാൾ തങ്ങളെ അറിയിച്ചില്ലെന്നതിൽ ദുരൂഹതയുണ്ട്. ഇയാളാണ് അവസാന നിമിഷം വരെ സിദ്ധാർഥന്റെ ഫോൺ കൈകാര്യം ചെയ്തത് ഇതു വരെ പേരു പുറത്തു വന്നിട്ടില്ലാത്ത ഈ വിദ്യാർത്ഥിയുടെ അച്ഛൻ രാഷ്ട്രീയ നേതാവാണെന്ന് സിദ്ധാർഥൻ പറഞ്ഞിട്ടുണ്ട് '. ജയപ്രകാശ് പറഞ്ഞു.