- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിദ്ധാർത്ഥൻ കേസിൽ നീതി എത്തുമോ?
കൽപ്പറ്റ: സിദ്ധാർത്ഥന്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ നാരായണൻ, മുൻ അസി. വാർഡൻ പ്രൊഫസർ കാന്തനാഥൻ എന്നിവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. റിപ്പോട്ട് അന്വേഷണ കമ്മീഷൻ വൈസ് ചാൻസലർക്ക് കൈമാറി. ഫെബ്രുവരി 18നാണ് സിദ്ധാർത്ഥൻെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ 19 വിദ്യാർത്ഥികൾ പ്രതികളാണ്. സിബിഐ കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്.
വിഷയത്തിൽ ഡീൻ എംകെ നാരായണൻ കൃത്യമായി ഇടപെട്ടില്ലെന്നാണ് കണ്ടെത്തൽ. അസി. വാഡൻ ഹോസ്റ്റലിൽ ഒന്നും ശ്രദ്ധിച്ചില്ലെന്നും തെളിഞ്ഞു. ഇവർക്ക് വിദ്യാർത്ഥികളുമായി ഒരു ബന്ധവുമില്ലായിരുന്നുവെന്നാണ് അന്വേഷണ കമ്മീഷൻ വിമർശനം. ഇരുവരും നിലവിൽ സസ്‌പെഷനിലാണ്. കൂടുതൽ നടപടി സ്വീകരിക്കണോ എന്ന് പരിശോധിക്കാനാണ് വൈസ് ചാൻസലറായിരുന്ന പിസി ശശീന്ദ്രൻ മൂന്നംഗ അന്വേഷണ കമ്മീഷനെ വച്ചത്. മാർച്ച് 6നാണ് കമ്മീഷനെ വച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. അക്കാദമിക് ഡയറക്ടർ സി ലത അധ്യക്ഷയായുള്ള കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചു. സിദ്ധാർത്ഥൻ കേസിൽ നീതി ഇനിയും അകലെയാണെന്ന ചർച്ച സജീവമാണ്. അതിനിടെയാണ് പുതിയ റിപ്പോർട്ട് ചർച്ചയാകുന്നത്.
ആൺകുട്ടികളുടെ ഹോസ്റ്റിലെ വാഡനായിരുന്ന ഡോ.കാന്തനാഥിനും വീഴ്ചുണ്ടായി. ഹോസ്റ്റലിലെ വിദ്യാർത്ഥികളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് വിമർശനം. അതാണ് ആൾക്കൂട്ട വിചാരണ നടന്നിട്ടും വാഡൻ തിരിച്ചറിയാതെ പോയതെന്ന് റിപ്പോർട്ടിലുണ്ട്. സമാന സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടും അറിയാത്തത് അസി വാഡന്റെ ജാഗ്രക്കുറവെന്നാണ് കണ്ടെത്തൽ. അതിനിടെ കേസിലെ പ്രതികളെ പ്രാക്ടിക്കൽ പരീക്ഷയിൽ സഹായിക്കാനും വെറ്ററിനറി സർവകലാശാലയുടെ നീക്കം ഉണ്ടായെന്നാണ് റിപ്പോർട്ട്. പ്രതികൾക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രാക്ടിക്കൽ റെക്കോർഡ് ബുക്കോ ടേം പേപ്പറോ സമർപ്പിക്കാത്തവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാണു വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം. അതു പാലിക്കാതിരുന്നിട്ടും സിദ്ധാർഥൻ കേസിലെ 3 പ്രതികൾ ഇന്നലെ മണ്ണുത്തി ക്യാംപസിൽ പ്രാക്ടിക്കൽ പരീക്ഷയെഴുതി. വകുപ്പുമേധാവിയുടെ സർട്ടിഫിക്കറ്റോടെയുള്ള ലോഗ് ബുക്കും പ്രതികൾ സമർപ്പിച്ചിരുന്നില്ല. പ്രാക്ടിക്കൽ പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾ പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങൾ അക്കാദമിക് കൗൺസിൽ മാർഗരേഖയിലും കൃത്യമായി പറയുന്നുണ്ട്. അതൊന്നും പാലിച്ചില്ല.
പരീക്ഷയെഴുതിക്കണമെന്ന ഉത്തരവു ഹൈക്കോടതിയിൽ നിന്നു പ്രതികൾ സമ്പാദിച്ചതിനാൽ അതു നടപ്പാക്കുകയല്ലാതെ സർവകലാശാലയ്ക്കു മറ്റു മാർഗങ്ങളില്ലായിരുന്നുവെന്നാണു വിശദീകരണം. പ്രതികൾക്കനുകൂലമായ ഉത്തരവിനെതിരെ ഇന്ന് സർവകലാശാല അപ്പീൽ നൽകും. ആകെയുള്ള 5 കേസുകളിൽ 2 എണ്ണത്തിലാണ് ഇന്ന് അപ്പീൽ നൽകുക. പ്രതികളുടെ പരീക്ഷാഫലവും തടഞ്ഞുവയ്ക്കും.
കോടതി നിർദ്ദേശം അനുസരിക്കണമെന്നാണു സർവകലാശാലയ്ക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം. ജൂലൈ 6 നാണു പരീക്ഷ തീരുന്നത്. അപ്പീൽ അനുവദിക്കപ്പെട്ടാലും അതിനിടയിൽ പ്രതികൾക്കു മിക്ക പരീക്ഷകളും എഴുതിത്ത്തീർക്കാനാകും.