- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരിയിൽ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന: കോട്ടയം സ്വദേശിനി ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ; മംഗളുരുവിൽ നിന്നും ഡി. ജെ പാർട്ടി നടത്തിയാണ് ലഹരിവിറ്റിരുന്ന സംഘത്തിലെ കണ്ണികൾ; ട്രെയിൻ മാർഗ്ഗം തലശ്ശേരി എത്തിച്ചു മയക്കു മരുന്നു വിൽപ്പനയെന്ന് പൊലീസ്
കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും വൻ മയക്ക് മരുന്ന് വേട്ട. തലശേരി റെയിൽവേ സ്റ്റേഷൻ റോഡിലെ സ്റ്റാർ റെസിഡൻസിൽ ക്യാപ് ചെയ്ത സംഘത്തിൽ നിന്നും 3.77 ഗ്രാം കഞ്ചാവും 2.77 ഗ്രാം എംഡിഎംഎയും പിടികൂടി. കോട്ടയം സ്വദേശിനിയായ യുവതി ഉൾപെടെ ആറംഗ സംഘത്തിൽ നിന്നാണ് കോട്ടയം സ്വദേശിനിയായ യുവതി ഉൾപ്പെടെ ആറംഗ സംഘത്തെ തലശ്ശേരി എസ് എച്ച് ഒ എം.അനിലും സംഘവും പിടികൂടിയത്.
രഹസ്യം വിവരം ലഭിച്ചതനുസരിച്ചാണ്. ഡി.ജെ പാർട്ടിയുടെ മറവിൽ മയക്കുമരുന്ന് വിൽപനയ്ക്കായി എത്തിയ സംഘത്തെ പൊലിസ് റസിഡൻസി വളഞ്ഞ് പിടികൂടിയത്. ഡൽഹിയിൽ പി എച്ച് ഡി വിദ്യാർത്ഥിനിയും കോട്ടയം സ്വദേശിനിയുമായ അഖില (22) കോഴിക്കോട് മുക്കം സ്വദേശി വിഷ്ണു, തലശ്ശേരി ചിറക്കര സ്വദേശികളായ സഫ്വാൻ, ഹിലാൽ,ചൊക്ലി സ്വദേശി മുഹമ്മദ് സയന്നൂൻ, കൊല്ലം സ്വദേശി അനന്ദു എന്നിവരാണ് പിടിയിലായത്.
മംഗ്‌ളൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം തലശ്ശേരിയിൽ എത്തി സ്റ്റാർ റെസിഡൻസി ലോഡ്ജിൽൽ റൂം എടുത്ത് താമസിച്ചു കച്ചവടം നടത്തി വരവെ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇവർക്കെതിരെ 22 (b) 20 ( a) i i , 29 എന്നീ എൻ.ഡി.പി.എസ് വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയ കൂട്ടായ്മയിലൂടെ പരിചയപ്പെട്ടവരും സൗഹൃദത്തിലായിരുന്നവരുമാണ് പിടിയിലായവർ. ഇവർ മംഗ്‌ളൂര് ഉൾപെടെ ഡി. ജെ പാർട്ടി നടത്തിയാണ് ലഹരിവിറ്റിരുന്നത്.
മംഗ്‌ളൂരിലെ വിൽപ്പന നടത്തിയാണ് സംഘം ട്രെയിൻ മാർഗം തലശേരിയിലെത്തിയത്. ഓൺലൈൻ വഴി ചില രഹസ്യ ഗ്രൂപ്പുകൾ വഴി കോഡ് സന്ദേശങ്ങളയച്ചാണ് ഇടപാടുകാരെ തേടിയിരുന്നത്. പ്രതികളെ കൂടാതെ മറ്റു ചിലർക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഇവരെ കുറിച്ചും അന്വേഷിച്ചു വരികയാണെന്നും പൊലിസ് അറിയിച്ചു. അതിവിപുലമായ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.




