- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലഹരി കേസില്‍ അറസ്റ്റിലായപ്പോള്‍ സംശയിച്ചത് കൂട്ടുകാരന്റെ ചതി; ലച്ചുവിനെ കൊണ്ട് മാനവീയം വീഥിയിലേക്ക് ഷിജിത്തിനെ വിളിച്ചു വരുത്തി; പിന്നെ ഒളിപ്പിച്ച കത്തയില്‍ കുത്ത്; ആശുപത്രിയിലാക്കി 23കാരിക്കൊപ്പം പ്രതികള്‍ മുങ്ങി; മലയാലപ്പുഴയില്‍ നിന്നും സ്നേഹ അകത്ത്; മാനവീയം മാഫിയാ കേന്ദ്രമാകുമ്പോള്‍
തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആല്‍ത്തറ ക്ഷേത്രത്തിനടുത്തുവച്ച് യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതി പിടിയിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പത്തനംതിട്ട മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്നേഹ അനിലിനെയാണ് (23) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിമാഫിയയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് വെമ്പായം തേക്കട സ്വദേശിയായ ഷിജിത്തിന് (25) കുത്തേറ്റത്. വെഞ്ഞാറമൂട് സ്വദേശി ഷിയാസാണ് കുത്തിയതെന്നായിരുന്നു ഷിജിത്തിന്റെ മൊഴി. ഷിജിത്തിനെ അക്രമി സംഘത്തിന് സമീപത്തേക്ക് കൂട്ടികൊണ്ടുപോയത് സ്നേഹയാണെന്നാണ് പൊലീസ് പറയുന്നത്. ലഹരി സംഘത്തിനുള്ളിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. മാനവീയം വീഥി മാഫിയാ കേന്ദ്രമാകുന്നതിന്റെ തെളിവാണ് ഈ സംഭവം. ലഹരിമാഫിയ നിറഞ്ഞാടുകയാണ് ഇവിടെ.
ഷിജിത്തിന്റേയും പ്രതികളുടേയും സുഹൃത്തായിരുന്നു സ്‌നേഹ. പ്രതികളുടെ നിര്‍ദ്ദേശ പ്രകാരം ഷിജിത്തിനെ മാനവീയം വീഥിയിലേക്ക് എത്തിക്കുകയായിരുന്നു സ്‌നേഹ. ഷിജിത്തിനെ കാറില്‍ കയറ്റി മെഡിക്കല്‍ കോളേജില്‍ എത്തിച്ചതും സ്‌നേഹമാണ്. അതിന് ശേഷം പ്രതികള്‍ക്കൊപ്പം തീവണ്ടിയില്‍ മുങ്ങി. ഏറത്തെ വീട്ടില്‍ നിന്നാണ് സ്‌നേഹയെ അറസ്റ്റ് ചെയ്തത്. നഗത്തിലെ മാളിലാണ് സ്‌നേഹയുടെ ജോലി. മാനവീയം വീഥിയില്‍ വച്ചാണ് ഷിജിത്തും പ്രതികളുമായി അടുത്തത്. ലച്ചുവെന്നായിരുന്നു വിളിപ്പേര്. ഷിയാസിനെ അടുത്ത കാലത്ത് ലഹരിക്കേസില്‍ അകത്തായിരുന്നു. ഇത് ഷിജിത്തിന്റെ ചതിയാണെന്ന് പ്രതികള്‍ കരുതി. ഇതാണ് കത്തികുത്തിന് കാരണമായത്.
വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.ഇടത് നെഞ്ചിന് താഴെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഷിജിത്തിനെ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്; മാനവീയം വീഥിയില്‍ സ്ഥിരമായി എത്തുന്ന സംഘങ്ങളില്‍പ്പെട്ടവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇവര്‍ തമ്മില്‍ വാഗ്വാദമുണ്ടായി. തുടര്‍ന്ന് വഴുതക്കാട് റോഡിലേക്ക് പോയി. ഇവര്‍ ഇവിടെവച്ച് ഷിജിത്തും വെഞ്ഞാറമൂട് സ്വദേശിയായ ഷിയാസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.തുടര്‍ന്ന് ഷിയാസ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷിജിത്തിനെ കുത്തുകയായിരുന്നു.
കുത്തേറ്റ ഷിജിത്തിനെ ഒപ്പമുണ്ടായിരുന്നവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.ആശുപത്രിയില്‍ നിന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചപ്പോഴാണ് പൊലീസ് സംഭവമറിയുന്നത്. തുടര്‍ന്ന് പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.പരിക്കേറ്റ ഷിജിത്തിന്റെ കൈയിലുണ്ടായിരുന്ന കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിലുള്ളവര്‍ ലഹരി ക്കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറയുന്നു.
മാനവീയം വീഥിയിലും പരിസരത്തും അടുത്തിടെ അല്പം കുറഞ്ഞിരുന്ന സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം വീണ്ടുമുണ്ടായത്. യുവാവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.