- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതേടാ എസ്‌ഐ മാഹിൻ ആക്ഷൻ ഹീറോ തന്നാടാ.. ഹീറോ..! എസ്.എഫ്.ഐ നേതാവിന്റെ ദേഹത്ത് കൈവെച്ച് സസ്പെൻഷനിലായത് അന്വേഷണ മികവിന് കേന്ദ്രപൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥർ; പിന്തുണച്ച് പൊലീസുകാർ; മർദ്ദനത്തിലേക്ക് നയിച്ചത് ലഹരിക്കേസിലെ അറസ്റ്റും വാക്കുതർക്കവും; 'പൊതി പാർസൽ ആക്കാനും ഞങ്ങൾക്കറിയാം' എന്നും എസ്എഫ്ഐയുടെ ഭീഷണി
കോതമംഗലം: പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിന്റെ വിവരം അന്വേഷിച്ച് സ്റ്റേഷനിൽ എത്തിയ എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ മർദ്ദിച്ച കേസിൽ സസ്‌പെൻഷനിലായ എസ്‌ഐക്ക് സൈബറിടത്തിൽ വ്യാപക പിന്തുണ. കോതമംഗലത്തും പ്രദേശത്തുമായി ലഹരി മാഫിയക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഉദ്യോഗസ്ഥനെതിരെയാണ് സസ്‌പെൻഷൻ നടപടി വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിൽ നടന്നത് എന്തെന്ന് വിശദമായി വിവരിച്ചു കൊണ്ടുള്ള പോസ്റ്റുകളും സൈബറിടത്തിൽ സജീവമാണ്.
കുറ്റാന്വേഷണ മികവിനും പേരുകേട്ട ഉദ്യോഗസ്ഥനാണ് എസ്‌ഐ മാഹിൻ സലിം. അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡൽ നേടിയ ഉദ്യോഗസ്ഥനാണ് മാഹിൻ. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കൊണ്ട് അതേടാ എസ്‌ഐ മാഹിൻ ആക്ഷൻ ഹീറോ തന്നാടാ.. ഹീറോ.. എന്ന വിധത്തിലുള്ള പോസ്റ്റുകളും സജീവമാണ്. പൊലീസ് സ്‌റ്റേഷൻ മുമ്പാകെ ഭീഷണി മുഴക്കി ഫ്‌ളക്‌സ് ബോർഡുകൾ അടക്കം വന്നിട്ടുണ്ട്.
''അന്നദാനം നടത്താൻ മാ്ത്രമല്ല, പൊതി പാഴ്‌സൽ ആകകാനും ഞങ്ങൾക്കറിയാം.. സ്‌നേഹപൂർവ്വും.. സ്വയംപ്രഖ്യാപിത ആക്ഷൻ ഹീറോ ബിജുവിന്'' എന്ന ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. പെട്ടിയിലാക്കും എന്ന ധ്വനിയോടെയാണ് വധഭീഷണിയെന്ന വിധത്തിലാണ് ഫ്‌ളക്‌സ് ബോർഡുകൾ. പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിന്റെ വിവരം അന്വേഷിച്ച് സ്റ്റേഷനിൽ എത്തിയ എസ്.എഫ്.ഐ. പ്രാദേശിക നേതാവിനെ മർദ്ദിക്കുന്ന വീഡിയോ സൈബറിടത്തിൽ പ്രചരിച്ചതോടെയാണ് മാഹിൻ സലീമിന് സസ്‌പെൻഷൻ ലഭിച്ചത്.
എസ്.എഫ്. ഐ. കോതമംഗലം ലോക്കൽ സെക്രട്ടറി കുത്തുകുഴി മാരമംഗലം പറക്കുടി റോഷൻ റെന്നിക്ക് (19) ആണ് മർദനമേറ്റത്. എൽദോ മാർ ബസേലിയോസ് കോളേജിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയാണ് റോഷൻ. അതേമയം സൈബറിടത്തിൽ പ്രചരിക്കുന്ന വീഡിയോക്ക് അപ്പുറത്തേക്ക് ചില കാര്യങ്ങളും സംഭവത്തിന് പിന്നിലുണ്ടത്. ലഹരിക്കേസിൽ പെട്ട ഇഞ്ചത്തൊട്ടി സ്വദേശി ടോജി ടോമിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലൊണ് റോഷൻ റെന്നി പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. പൊലീസുകാരോട് തട്ടിക്കയറി സംസാരിച്ചു കൊണ്ടിരിക്കവേയാണ് മാഹിൻ സലിം ഇടപെട്ടതും.
ടോജിക്കെതിരേ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനും റോഷനെതിരേ സ്റ്റേഷന് മുന്നിൽ ബഹളം ഉണ്ടാക്കിയതിനും കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് വ്യക്തമാക്കുന്നു. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് കോതമംഗലം പൊലീസ് ജാഗ്രത പാലിക്കുകയായിരുന്നു. കോതമംഗലം ബൈപ്്പാസ് റോഡിൽ പ്രവർത്തിക്കുന്ന മിസ്റ്റർ പാണ്ട എന്ന സ്ഥാപനം സാമൂഹ്യ വിരുദ്ധരുടെ ഇടമാണെന്ന റിപ്പോർട്ട് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഈ സ്ഥാപനത്തിന് സമീപത്തി നിന്നും ഇക്കഴിഞ്ഞ 11ാം തീയ്യതി 73 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന് കേസെടുത്തിട്ടുണ്ട്. ഇതിനിയെിൽ 13ന് രാത്രി 11.43ന് പരസ്യ മദ്യപാനത്തിന്റെ പേരിൽ മൂന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്‌ച്ച രാത്രി നൈറ്റ് പട്രോളിംഗിനിടെ മിസ്റ്റർ പാണ്ട ഷോപ്പിൽ കൂടുതൽ ആളുകളെ കണ്ടെത്തയതോടെ കടയടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഇതിനിടെ ടോജിയും എസ്‌ഐ.യും തമ്മിൽ തർക്കമുണ്ടായി. അഞ്ചോളം പേർ ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലായിരുന്നു. ഇതിൽ ബഹളം ഉണ്ടാക്കി അക്രമകാരിയായ ടോജിയെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടെ കസ്റ്റഡിയിൽ ഉള്ളയാളെ മെഡിക്കൽ എടുക്കാൻ നടപടി പൂർത്തിയാക്കവേയാണ് സംഘടിച്ച് ചിലർ സ്റ്റേഷനിൽ എത്തിയത്.
സുഹൃത്തിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറയുകയും എസ് ഐ യോടും തട്ടിക്കയറുകയും ചെയ്തു. തുടർന്നാണ് പ്രശ്നത്തിൽ എസ് ഐ ഇടപെട്ടത്. അന്വേഷണ മികവിന് നിരവധി പുരസ്‌കാരങ്ങൾ വാങ്ങിച്ചിട്ടുള്ള എസ് ഐ നാടിന് ആവശ്യമാണ് പൊലീസിന്റെ മനോവീര്യം തകർക്കുന്നതാണ് നടപടിയെന്ന വിമർശനം. നാട്ടിൽ ക്രമസമാധാന വിഷയത്തിൽ ഇടപെട്ട ഉദ്യോഗസ്ഥനെ സസ്‌പെന്ഡ് ചെയ്ത നടപടി തെറ്റാണെന്നും പൊലീസുകാർ വ്യക്തമാക്കുന്നു.
അസഭ്യം പറഞ്ഞതിന് എസ്‌ഐ. സ്റ്റേഷന്റെ കവാടത്തിൽ നിന്ന റോഷനെ കോളറിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോകുകയാണ് ഉണ്ണ്ടായത്. ഈ വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് പ്രചരിപ്പിക്കപ്പെടുന്നതും. ജാമ്യത്തിലിറങ്ങിയ റോഷൻ കോതമംഗലം ധർമഗിരി ആശുപത്രിയിൽ ചികിത്സ തേടുകയാണ് ഉണ്ടായത്. എസ്‌ഐ. മാഹിൻ സലിം മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര പുരസ്‌കാരം നേടി രണ്ട് മാസം കഴിയുമ്പോഴാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യാനുള്ള ശ്രമം പൊലീസ് ശക്തമാക്കിയത്. ഇത് പ്രകാരം നടപടി സ്വീകരിച്ചു വന്ന ഉദ്യോഗസ്ഥനെതിരെയണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നതും.
എസ്‌ഐ മാഹിനെ അനുകൂലിച്ചു സൈബറിടത്തിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ ഒന്ന് ചുവടേ:
എസ്.എഫ്.ഐ ക്കാരൻ അല്ലേടാ എന്ന് ചോദിച്ചു വിദ്യാർത്ഥിയെ മർദ്ദിച്ചു എസ്‌ഐ ക്ക് സസ്‌പെൻഷൻ
ഇതാണ് ഇപ്പോഴത്തെ ചൂട് വാർത്ത...
വെറുതെ ഒന്ന് രണ്ട് സംശയങ്ങൾ ചോദിച്ചു കൊള്ളട്ടെ....
ഒരു മുറി വീഡിയോ ആണ് കാണിക്കുന്നത് അതിൽ ഒന്ന് ശ്രദ്ധിക്കണേ....
രണ്ട് പേര് സ്റ്റേഷനിലേക്ക് നടന്നു വരുന്നു. പിന്നിൽ ക്യാമറാമാൻ റെഡി ആണ്..
സാധാരണ നമ്മൾ സ്റ്റേഷനിൽ ചെല്ലുന്നത് വീഡിയോ എടുത്തുകൊണ്ടാണല്ലോ അതുകൊണ്ട് ആ ചോദ്യം കഴിഞ്ഞു.
ഗുഡലോചന ഒന്നുമില്ല കേട്ടോ...
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കൂട്ടുകാരനെ പിടിച്ചു കൊണ്ട് വന്നത് അന്വേഷിക്കാൻ ആണ് ചെല്ലുന്നത് അതുകൊണ്ട് അവിടെ ചെന്ന് ആരാണ് എന്തിനാണ് വന്നത് എന്നൊന്നും പറയണ്ട...
സാധാരണ ഞാനും അങ്ങനെ ആണ് പൊലീസുകാർ എന്നെ തനിയെ തിരിച്ചറിഞ്ഞ് ആവശ്യം മനസ്സിലാക്കാറാണ് പതിവ്..
നേരെ ചെന്ന് മുന്നിൽ നിൽക്കുന്ന പൊലീസുകാരനെ കാണുന്നു പൊലീസുകാരൻ നിങ്ങളോട് നേരത്തെ അഡ്രസ്സ് ചോദിച്ചപ്പോ ആകെ കുഴപ്പം ആരുന്നല്ലോ എന്ന് ചോദിക്കുന്നു. ആരാണ് എന്നോ വന്ന കാര്യം പറയാനോ ഉദ്ദേശം ഇല്ലാത്ത കൊണ്ട് അലമ്പ് ഉണ്ടാക്കാൻ ഉള്ള പണി ആരംഭിക്കുന്നു.
ആ പൊലീസുകാരൻ നീ മദ്യപിച്ചല്ലെ വന്നത് എന്ന് ചോദിക്കുമ്പോൾ തന്നെ കൂടെ ഉള്ള മഹാൻ അവൻ മദ്യപിച്ച് ആണ് വന്നത് വണ്ടി ഓടിച്ചത് ഞാനാണ് എന്നെ ടെസ്റ്റ് ചെയ്‌തോ എന്ന് ഒറ്റ കാച്ചൽ ആണ്.. ശുദ്ധ മനസ്സ് ആണ്...
മദ്യപിച്ച് വന്ന 19 വയസ്സ് മാത്രമുള്ള കുട്ടിയോട് SI അപ്പോഴേ പറഞ്ഞു സ്റ്റേഷനിൽ കയറേണ്ട ഇറങ്ങി പൊയ്‌ക്കോ എന്ന്...
പിന്നിലേക്ക് ഇറങ്ങിയ ബോധാവസ്ഥയിൽ ഉള്ള ആ 19 കാരൻ വീണ്ടും ഉടക്ക് ന്യായവും വർത്തമാനവും ആയി മുന്നോട്ട് കയറുന്നു...
ക്യാമറാ ഫുൾ കവർ ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തി ആണെന്ന് ഓർക്കണം.
SI വരുന്ന കണ്ട് അലമ്പ് ഉണ്ടാക്കി പിന്നിലേക്ക് പോകാൻ നോക്കി എങ്കിലും SI തൂക്കി എടുത്തുകൊണ്ട് പോകുന്നു...
അപ്പോ പുള്ളി എസ്എഫ്‌ഐ ആണെന്ന് ഒറ്റ തള്ള്... അതുവരെ ഉടക്കി നിന്നവൻ പിടിച്ചപ്പോൾ പേടിച്ച് എസ്.എഫ്.ഐ ആണെന്ന് പറഞ്ഞതാകും എന്ന് SI കരുതിക്കാണും..
അല്ലേലും പേടി വന്നാൽ ചിലപ്പോ പ്രസിഡന്റ് ആണെന്ന് വരെ പറയുന്നവര് ഉണ്ട്...
വെള്ളം അടിച്ച് സ്റ്റേഷനിൽ വന്ന് പിച്ചും പേയും പറയുന്ന കേട്ട് SI യുടെ കിളി പോയിക്കാണും ????
സത്യത്തിൽ ഒരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ ഒരിക്കലും ഇങ്ങനെ പെരുമാറും എന്ന് സാധാരണ ഒരാൾക്ക് കഴിയില്ല. പിന്നാമ്പുറത്ത് നേരത്തെ നടന്ന സംഭവങ്ങൾ ഉണ്ട്.. കോമൺസെൻസ് ഉള്ള ഏതൊരു ആൾക്കും മനസ്സിലാകും ഇത് സെറ്റ് ചെയ്തു തല്ല് കൊണ്ട് പണി കൊടുക്കാൻ ചെന്നത് ആണെന്ന്..മാന്യമായി ഒരു സ്റ്റേഷനിൽ കയറി ചെന്ന് ഞാൻ ഇന്ന ആളാണ് കേസിൽ പിടിച്ച് കൊണ്ട് വന്ന ആളുടെ വിവരം അറിയാൻ ആണെന്ന് പറഞാൽ ആരും ഒന്നും പറയില്ല, ചെയ്യുകയുമില്ല...
ഈ എസ്. ഐ എത്ര SFI ക്കാരെ ആണ് നേരത്തെ തല്ലിയിട്ടുള്ളത്? ഒരു സർക്കാർ ഉദ്യോഗസ്ഥന് പണി കൊടുക്കാൻ അലമ്പ് ഉണ്ടാക്കി തല്ല് വാങ്ങേണ്ട ഗതികേടിലേക്കും വക്ര ബുദ്ധിയിലേക്കും പുതു തലമുറ പോകുന്നത് അത്ര ആശ്വാസകരമല്ല... മികച്ച ട്രാക്ക് റിക്കോർഡ് ഉള്ള ഒരു ഉദ്യോഗസ്ഥൻ കൂടി ബലിയാട് ആകുകയാണ് സത്യത്തിൽ.....
മറുനാടന് മലയാളി ബ്യൂറോ