- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസുഖം മാറാൻ കുടുംബ സമേതം കൈതപ്രം സോമയാഗത്തിൽ പ്രാർത്ഥന; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിൽ സോമയാഗത്തിൽ പങ്കെടുത്ത പൊലിസുകാരനെതിരെ നടപടിക്ക് സാധ്യത; കണ്ണൂരിലെ പൊലിസ് സേനയിൽ അതൃപ്തി പുകയുന്നു
പയ്യന്നൂർ: കൈതപ്രം സോമയാഗത്തിൽ പങ്കെടുത്തതിന് കണ്ണൂരിലെ സീനിയർ സി.പി.ഒക്കെതിരെ വകുപ്പ് തല നടപടിക്ക് നീക്കം. ഒരുമാസം മുൻപ് കൈതപ്രം ചന്തപ്പുരയൽ നടന്ന സോമയാഗത്തിൽ പൊലീസുകാരൻ കുടുംബസമേതം പങ്കെടുത്തിരുന്നു. അസുഖ ബാധിതനായി മെഡിക്കൽ അവധിയിൽ കഴിയുമ്പോഴായിരുന്നു സോമയാഗത്തിൽ പങ്കെടുത്തത്.
അസുഖം മാറാനുള്ള പ്രാർത്ഥന കൂടിയായിരുന്നു അദ്ദേഹത്തിനും കുടുംബത്തിനും സോമയാഗത്തിലുള്ള പങ്കെടുക്കൽ. എന്നാൽ ഇതിനെതിരെ സി.പി. എമ്മിന്റെ ഒരു ബ്രാഞ്ച് സെക്രട്ടറി പൊലിസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പൊലീസുകാരൻ സോമയാഗത്തിൽ പങ്കെടുക്കുന്ന ഫോട്ടോസഹിതമായിരുന്നു പരാതി നൽകിയത്. എന്നാൽ വ്യക്തിപരമായി ഒരു പൊലിസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്തതിനെ കുറിച്ചു അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിിനെ ചുമതലപ്പെടുത്തുകയായിരുന്നു.
സേമയാഗത്തിൽ പൊലീസുകാരൻ പങ്കെടുത്തുവെന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് സംഭവം വിശദമായി അന്വേഷിച്ചു റിപ്പോർട്ടു നൽകാൻ പയ്യന്നൂർ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഡി.വൈ. എസ്‌പിയുടെ റിപ്പോർട്ട് ലഭിച്ചാൽ നടപടിയുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ മതസംഘടനകളുടെ ചടങ്ങിലും സാമുദായിക അനുഷ്ഠാനങ്ങളിലും പങ്കെടുക്കാറുണ്ട്.
ശബരിമല ദർശനത്തിനും വേളാങ്കണ്ണി ദർശനത്തിനുമൊക്കെ പോകുന്ന പൊലിസ് ഉദ്യോഗസ്ഥരുണ്ട്. ഇതൊക്കെ സർവസാധാരണമായി നടന്നുവരാറുള്ളത്. ഗുരുവായൂർക്ഷേത്രത്തിലും തളിപറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ഉന്നത പൊലിസ് ഉദ്യോഗസ്ഥന്മാർ ദർശനം നടത്താൻ എത്താറുണ്ട്. സാധാരണ പൊലിസുകാരാണ് ഇത്തരം സംഭവങ്ങളിൽ ഇവർക്ക് അകമ്പടി സേവിക്കുന്നത്.
അതുകൊണ്ട് തന്നെ ഒരു പൊലിസുകാരനെതിരെ വകുപ്പു തല നടപടിയെടുക്കാനുള്ള നീക്കം പൊലിസ് സേനയിൽ തന്നെ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.




