- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാട്ടക്കടയിൽ വിപിനെ കുടുക്കി അന്വേഷണം; എട്ടു മാസത്തിന് ശേഷം ഭർത്താവ് അഴിക്കുള്ളിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ പ്രണയിച്ച് വിവാഹം കഴിച്ച് 15ാം നാൾ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച കേസിൽ ട്വിസ്റ്റ്. തണ്ണിച്ചാംകുഴി സോന ഭവനിൽ സോന(22) മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി. എട്ടു മാസത്തിന് ശേഷമാണ് അറസ്റ്റ്.
കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി28) ആണ് അറസ്റ്റിലായത്. തണ്ണിച്ചാംകുഴി സോന ഭവനിൽ സോന(22) മരിച്ച കേസിലാണ് വിപിൻ അറസ്റ്റിലായത്. 2023 ജൂണിലായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം. പതിമൂന്നാം ദിനം സോന ഭർതൃഗൃഹത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. സോനയുടെ മരണം ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ജൂലൈയിൽ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സോനയെ കണ്ടത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർഷത്തോളം പ്രണയമായിരുന്നു. അതിന് ശേഷമായിരുന്നു വിവാഹം. പക്ഷേ, വിവാഹത്തിന്റെ 15ാം നാൾ രാത്രി ഭർത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനിൽ സോനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അന്ന് മുതൽ ദുരൂഹത സോനയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു.
പ്രണയ വിവാഹമായിരുന്നെങ്കിലും വിപിൻ സ്ത്രീധനം ആവശ്യപ്പെട്ട് സോനയെ മാനസികമായി ഉപദ്രവിച്ചിരുന്നു. ചില ദിവസങ്ങളിൽ ശാരീരികമായും മർദിച്ചു. ഇതാണ് മരണ കാരണമായത്. വിപിൻ ഉറങ്ങിക്കിടന്ന മുറിയിൽ സോന തൂങ്ങിമരിച്ചത് ഭർത്താവ് അറിഞ്ഞിരുന്നില്ല എന്ന വാദത്തിലും സംശയമുണ്ടായിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അറിയാതിരുന്നതെന്നാണു വിപിൻ പറഞ്ഞത്. ഇതും സോനയുടെ ബന്ധുക്കൾ ദുരൂഹമായി കാണുന്നു.
ഇതിൽ സംശയമുണ്ടെങ്കിലും കൊലപാതകമല്ല, ആത്മഹത്യയാണെന്നു തന്നെയാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ആത്മഹത്യാ പ്രേരണയും ഗാർഹിക പീഡനവുമാണ് ആരോപിച്ചിരിക്കുന്നത്. സോനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
രാത്രി 11 ന് ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണ് കാണുന്നത് എന്നാണ് ഭർത്താവ് വിപിൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ 9 മണിക്ക് വിപിൻ ഉറങ്ങി എന്ന് പറയുമ്പോഴും പത്തരവരെ മൊബൈൽ ഫോണിൽ ഓൺലൈനിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായതായി ആരും പറയുന്നുമില്ല. പ്രണയത്തിന് ശേഷം ആർഭാടമായാണ് ഇവരുടെ വിവാഹം നടത്തിയത്. ഇന്നലെ വയറുവേദനയുള്ളതായി പെൺകുട്ടി പറഞ്ഞിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
രാത്രി 11 ന് ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണ്ണ് കണ്ടതെന്നാണ് ഭർത്താവും ബന്ധുക്കളും പറയുന്നത്. 12 മണിയോടെ സോന മരിച്ചതായി ഭർത്താവ് ഭാര്യ മാതാവിനെ അറിക്കുന്നു. ഇതിന് ശേഷം കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കൊളെജിലും എത്തിച്ചു. വിപിനും അനുജൻ ഷിബിനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും രണ്ട് സമുദായക്കാരാണ്. കാട്ടാക്കടയിലെ ഒരു ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. ഭർത്താവ് വിപിൻ ഓട്ടോ ഡ്രൈവറാണ്.