- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യയെ ഷിജു പരിചയപ്പെട്ടത് ആശുപത്രിയിലെ ചികിത്സക്കിടെ; പരസ്പ്പരം അടുത്തപ്പോൾ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തതോടെ അകന്ന് സൂര്യ; പ്രണയപ്പക മൂത്തപ്പോൾ ആറ്റിങ്ങലിൽ വെച്ച് വാകത്തി കൊണ്ട് കാമുകിയെ വെട്ടിനുറുക്കി കൊന്നു; വിചാരണ നടപടികൾ പുരോഗമിക്കവേ തൂങ്ങി മരിച്ച് സൂര്യ കൊലക്കേസ് പ്രതി
ആറ്റിങ്ങൽ: ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26)വിനെ ആണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഷിജു എന്നാണ് റിപ്പോർട്ടുകൾ. 2016 ജനുവരി 27 ബുധൻ രാവിലെ 10 മണിക്കാണ് കേസിനാസ്പദമായ സംഭവം.
പിരപ്പൻകോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോൺസ് ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യഭവനിൽ ശശിധരന്റെ മകൾ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാമുകനായ പ്രതി വെട്ടുകത്തി കൊണ്ട് തലയിലും കഴുത്തിലുമായി 36 വെട്ട് വെട്ടിയാണ് ദാരുണമായി സൂര്യയെ കൊലപ്പെടുത്തിയത്.
2016 ഫെബ്രുവരി ഒമ്പതിനാണ് സൂര്യ കൊല്ലപ്പെടുന്നത്. പ്രണയ പകയെ തുടർന്നാണ് കൊലപാതകമെന്നാണ് കേസ്. സ്വകാര്യ ആശുപത്രിയിലെ നേഴ്സായിരുന്ന സൂര്യയെ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന് സമീപം വച്ചാണ് സുഹൃത്തായ ഷിജു വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഷിജുവിനെ മരിച്ച നിലയിൽ കാണപ്പെട്ടത്.
വർഷങ്ങൾക്ക് മുൻപ് അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യയെ ഷിജു പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുക്കുകയായിരുന്നു. എന്നാൽ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് സൂര്യ ഷിജുവുമായുള്ള ബന്ധത്തിൽ നിന്ന് അകന്നു. ഈ പകയിലാണ് സൂര്യയെ ഷിജു വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം.
ഈ കേസിന്റെ ആദ്യത്തെ സാക്ഷി വിസ്താരം പൂർത്തിയായി. തുടർവാദങ്ങൾക്കായി അടുത്ത മാസത്തേയ്ക്ക് കേസ് മാറ്റിവെച്ചു. അതിനിടെയാണ് ഷിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മറുനാടന്‍ മലയാളി ബ്യൂറോ