- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'അവര്‍ നന്നായിട്ട് ഉപ്രദവിച്ചു, മുടിയിലും കയ്യിലും പിടിച്ചുവലിച്ചു; നീ ഇങ്ങുവന്നേ നീ കൊള്ളാലോയെന്നും പറഞ്ഞ് ഒരു റൂമിലേക്ക് കൊണ്ടുപോയി; ക്രൂരമായി പീഡിപ്പിച്ചു, നഗ്‌ന ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി; ക്വട്ടേഷന്‍ ആണെന്ന് ഗുണ്ടാ സംഘം പറഞ്ഞിരുന്നു'; വെളിപ്പെടുത്തലുമായി അതിജീവിത
'അവര്‍ നന്നായിട്ട് ഉപ്രദവിച്ചു, മുടിയിലും കയ്യിലും പിടിച്ചുവലിച്ചു

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ സെന്ററിലെ ബലാത്സംഗക്കേസില്‍ പ്രതികരണവുമായി അതിജീവിത. പ്രധാന പ്രതിയയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ക്രൂരമായി ബലാത്സംഗം ചെയ്തതായി അതിജീവിത.10 പേരടങ്ങുന്ന സംഘമാണ് സ്പായില്‍ എത്തിയത്. നാലുപേര്‍ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നും വടിവാള്‍ എടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞുവെന്നും അതിജീവിത വ്യക്തമാക്കി.
ക്വട്ടേഷന്‍ ആണെന്ന് ഗുണ്ടാ സംഘം പറഞ്ഞിരുന്നുവെന്നും സുബിന്‍ എന്തോ ലഹരി ഉപയോഗിച്ചിരുന്നുവെന്നും അതിജീവിത പറഞ്ഞു. മുറി അകത്ത് നിന്നും സുബിന്‍ പൂട്ടി. 35 മിനിറ്റ് അടച്ചിട്ട മുറിയില്‍ തന്നെ ക്രൂര പീഡനത്തിരയാക്കിയെന്നും അതിജീവിത പറഞ്ഞു. തന്റെ വീഡിയോ മരണ സുബിന്‍ ചിത്രീകരിച്ചു. കത്തി കൊണ്ട് കഴുത്തില്‍ വരഞ്ഞു. പെങ്ങളായി കാണണമെന്ന് പറഞ്ഞപ്പോള്‍ മുഖത്തടിച്ചു.
ദേഹത്ത് മുഴുവന്‍ സുബിന്‍ മര്‍ദിച്ചുവെന്നും അതിജീവിത പറഞ്ഞു. ഉടമയോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടാന്‍ പറഞ്ഞുവെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു. ഉടമ തനിക്ക് ധൈര്യം നല്‍കുകയായിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും അതിജീവിത പറഞ്ഞു.
50000 രൂപ വേണമെന്ന് വന്നവര്‍ ആവശ്യപ്പെട്ടു. ഫോണില്‍ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. സുബിന്‍ അലക്‌സാണ്ടര്‍ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും കട്ടിലില്‍ കിടത്തി ലൈംഗികമായി ഉപദ്രവിച്ചെന്നും അതിജീവിത പറഞ്ഞു
സഹപ്രവര്‍ത്തകക്കെതിരെയും അതിജീവിത ആരോപണങ്ങള്‍ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തക ഗുണ്ടകള്‍ക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്താറില്ലായിരുന്ന സഹപ്രവര്‍ത്തക അന്ന് ഡ്യൂട്ടിക്കെത്തിയതില്‍ സംശയമുണ്ടെന്നും അതിജീവിത ആരോപിച്ചു.
'അവര്‍ നന്നായിട്ട് ഉപ്രദവിച്ചു. മുടിയിലും കയ്യിലും പിടിച്ചുവലിച്ചു. ഭയങ്കര ഉപദ്രവായിരുന്നു. നീ ഇങ്ങുവന്നേ നീ കൊള്ളാലോയെന്നും പറഞ്ഞ് ഒരു റൂമിലേക്ക് കൊണ്ടുപോയി. ഉപദ്രവിക്കല്ലേ..പെങ്ങളായിട്ട് കണ്ടുകൂടെ എന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്റെ മുഖത്തിനിട്ട് ഒറ്റയടി അടിച്ചു. എന്റെ പെങ്ങളെന്നാടീ വേശ്യാലയത്തിലാണോ നില്‍ക്കുന്നതെന്ന് പറഞ്ഞ് തെറി വിളിച്ചു.
എന്നോട് ഡ്രെസെല്ലാം അഴിക്കാന്‍ പറഞ്ഞു. അഴിക്കില്ലെന്ന് പറഞ്ഞ് ഞാന്‍ അലറിക്കരഞ്ഞപ്പോള്‍ കത്തിയെടുത്ത് എന്റെ തൊണ്ടക്കുഴിയില്‍ കുത്തി. ബലാത്സംഗത്തിനിടെ ക്രൂരമായി ഉപദ്രവിച്ചു. അതിനിടെ ഫോണില്‍ സെല്‍ഫിയെടുത്തു. നീ നിന്റെ സാറിനെക്കൊണ്ട് മൂന്ന് ലക്ഷം രൂപ ഇടീച്ചില്ലെങ്കില്‍ ചിത്രം പുറത്തുവിടുമെന്നും പറഞ്ഞു.'
അതേസമയം, സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്നും തന്റെ സ്പാ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ഉടമ ഡോ. സഞ്ജയ് പറഞ്ഞു. 'ഗുണ്ടാപ്പിരിവാണെങ്കില്‍ ആദ്യം തന്നെ നമ്മള്‍ സംസാരിക്കും. വന്നപ്പോള്‍ തന്നെ ക്വട്ടേഷന്‍ ആണെന്നാണ് പറഞ്ഞത്. പിന്നെ വാതിലടച്ചു. ഒന്നാം നിലയില്‍ വെച്ചാണ് സംഭവം നടന്നത്. മെയിന്‍ സ്വിച്ചും ഓഫ് ചെയ്തു. വീഡിയോ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.'
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും. ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട 'മരണസുബിന്‍' അടക്കം മൂന്നുപേര്‍ പിടിയിലായിരുന്നു. കേസില്‍ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.
കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയുണ്ട്. ഇക്കാര്യത്തിലുള്ള അന്വേഷണം പൊലീസുകാരിലേക്കും നീങ്ങും. സ്പാകളില്‍ നിന്ന് പൊലീസ് മാസപ്പടി വാങ്ങുന്നുവെന്ന ആരോപണവും അന്വേഷിക്കും. പൊലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരാണെന്നും വിവരം. തിരുവല്ല ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
ഫെബ്രുവരി ഒന്നാം തിയതി ഉച്ചയോടെയാണ് തിരുവല്ലയില്‍ സ്പായിലെ ജീവനക്കാരിയായ യുവതിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. പ്രതികള്‍ സ്ഥാപനത്തില്‍ നിന്ന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. പിരിവ് നല്‍കാത്തതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ജീവനക്കാരിയെ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മരണ സുബിന്‍ എന്നറയിപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള കുറ്റവാളിയാണ്. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. അറസ്റ്റിലായ മുന്നുപേരെ കൂടാതെയുള്ള മൂന്ന് പ്രതികള്‍ ഒളിവിലാണ് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


