- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തൊരു കെയറിങ് ആയിരുന്നു അയാൾ; പെരുമാറ്റമൊക്കെ വളരെ കൂൾ; ഒരുദിവസം സുന്ദരമായ ഫാൻസി മോതിരം സമ്മാനിച്ചു; പെർഫ്യൂമുകളും കൂടെ കൂടെ സമ്മാനം തന്നു; ഫ്‌ളാറ്റിൽ ശ്രദ്ധയെ കൊന്നുനുറുക്കി ഫ്രിഡ്ജിൽ വച്ചിരിക്കുന്നു എന്ന് ഒരുസൂചനയും കിട്ടിയില്ല; ഷോക്കിൽ തെറാപ്പിക്ക് വിധേയയായി അഫ്താബിന്റെ പുതിയ കാമുകി; പ്രതിയുടെ ബ്രെയിൻ മാപ്പിങ് നടത്താൻ ഡൽഹി പൊലീസ്
ന്യൂഡൽഹി: ശ്രദ്ധ വധക്കേസിൽ, പ്രതിയായ അഫ്താബ് പൂണെവാലയ്ക്ക് ബ്രെയിൻ മാപ്പിങ് ടെസ്റ്റ് നടത്തിയേക്കും. വ്യക്തിയുടെ മാനസികാരോഗ്യനില വിലയിരുത്താനാണ് ഈ പരിശോധന. പോളിഗ്രാഫ്, നാർകോ അനാലിസിസ് ടെസ്റ്റുകൾ ഫലം കണ്ടില്ലെങ്കിൽ, അഫ്താബിന്റെ ബ്രെയിൻ മാപ്പിങ് നടത്താനാണ് ഡൽഹി പൊലീസിന്റെ ആലോചന.
ചൊവ്വാ്‌ഴ്ച രോഹിണിയിലെ ഫോറൻസിക് സയൻസ് ലാബിൽ നാർകോ അനാലിസിസിന്റെ ഏതാനും സെഷനുകൾ നടത്തി. പ്രധാനമായവ ഡിസംബർ ഒന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്. പോളിഗ്രാഫ് ടെസ്റ്റ് പൂർത്തിയായി കഴിഞ്ഞു. പോളിഗ്രാഫ് ടെസ്റ്റിന്റെ അഞ്ച് സെഷനുകളിലും, വിശേഷിച്ച് മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളുടെ കാര്യത്തിലും, അവ ഉപേക്ഷിച്ച ഇടങ്ങളെ കുറിച്ചും കൊലപാതകിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തി.
ശ്രദ്ധയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ നിശ്ശബ്ദനായിരുന്നു അഫ്താബ്. അവളെ അടിക്കാറുണ്ടായിരുന്നോ, മയക്കുമരുന്ന് കച്ചവടക്കാരുമായി ബന്ധമുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് അയാൾ മൗനം പാലിച്ചു. നാർകോ അനാലിസിസിൽ, ആയുധങ്ങൾ ഉപേക്ഷിച്ചതും, ശ്രദ്ധയുടെ മൊബൈൽ ഫോൺ ഉപേക്ഷിച്ചതും, 35 കഷ്ണങ്ങളായി ശ്രദ്ധയുടെ മൃതദേഹം മുറിക്കാനുള്ള കാരണവും, ശ്രദ്ധയ്ക്ക് അഫ്താബിന്റെ രഹസ്യങ്ങൾ എന്തെങ്കിലും അറിയാമായിരുന്നോ തുടങ്ങിയ ചോദ്യങ്ങളിലായിരിക്കും ശ്രദ്ധയൂന്നുക.
ജയിലിലെ സൗകര്യങ്ങളെ കുറിച്ച് മറ്റ് അന്തേവാസികളുമായി അഫ്താബ് സംസാരിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ശ്രദ്ധയെ കുറിച്ചോ കേസിനെ കുറിച്ചോ ഒന്നും പറയാൻ തയ്യാറായിട്ടില്ല. തിങ്കളാഴ്ച ജയിലിൽ എത്തിയപ്പോൾ വളരെ ശാന്തനായി കാണപ്പെട്ടു. അത്താഴം കഴിച്ച് സുഖമായി ഉറങ്ങി എന്നും ജയിൽ വൃത്തങ്ങൾ പറയുന്നു.
ഞെട്ടൽ മാറാതെ അഫ്താബിന്റെ പുതിയ കാമുകി
അഫ്താബിനെ കുറിച്ച് ഇങ്ങനെയൊന്നും കരുതിയതേയില്ല. ആകെ ഷോക്കിലാണ് പുതിയ ഗേൾ ഫ്രണ്ട്. മനഃശാസ്ത്രവിദഗ്ധയാണ് ഈ പെൺകുട്ടി. പൊലീസിന് നൽകിയ മൊഴി പ്രകാരം, ഒക്ടോബറിൽ രണ്ടുതവണ അഫ്താബിന്റെ ഫ്‌ളാറ്റിൽ പോയിട്ടുണ്ട്. ശ്രദ്ധയുടെ കൊലപാതകത്തെ കുറിച്ചോ, മനുഷ്യശരീരാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതിനെ കുറിച്ചോ ഒരു സൂചന പോലും കിട്ടിയില്ല. ഭയപ്പാടോടെ അഫ്താബിനെ കണ്ടിട്ടേയില്ല,. വളരെ കൂളായാണ് പെരുമാറിയത്. തന്റെ മുംബൈയിലെ വീടിനെ കുറിച്ച് കൂടെ കൂടെ അയാൾ പറയുമായിരുന്നു.
ഓൺലൈൻ ഡേറ്റിങ് ആപ്പുവഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. ശ്രദ്ധയുടെ കൊലപാതകത്തിന് 12 ദിവസം മുമ്പ് മെയ് 30 നാണ് ഇരുവരും ബംബിൾ ആപ്പുവഴി പരിചയപ്പെട്ടത്. വളരെ സാധാരണമായ രീതിയിലാണ് അഫ്താബ് പെരുമാറിയിരുന്നത്. വളരെ കെയറിങ് ആയിരുന്നു. അയാളുടെ മാനസിക നിലയ്ക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയതേയില്ല. വ്യത്യസ്ത തരം ഡിയോഡറന്റുകളുടെയും പെർഫ്യൂമുകളുടെയും ശേഖരമുണ്ടായിരുന്നു അഫ്താബിന്. സമ്മാനമായി പലപ്പോഴും പെർഫ്യൂമുകളാണ് പുതിയ കൂട്ടുകാരിക്ക് നൽകിയിരുന്നത്.
അവരുടെ കൂടിക്കാഴ്ചകൾക്കിടെ, അഫ്താബ് ധാരാളം സിഗരറ്റുകൾ വലിച്ചിരുന്നു. തന്നത്താനെ സിഗരറ്റ് ചുരുട്ടിയാണ് അയാൾ വലിച്ചിരുന്നത്. പുകവലി നിർത്തണമെന്ന് കൂടെക്കൂടെ പറയുമായിരുന്നു. ഫ്‌ളാറ്റിലേക്ക് വ്യത്യസ്ത റെസ്റ്റോറണ്ടുകളിൽ നിന്ന് പല തരത്തിലുള്ള സസ്യേതര ആഹാരങ്ങൾ വരുത്തി കഴിക്കുന്നതിലും തൽപ്പരനായിരുന്നു,. ഷെഫുകൾ റസ്റ്റോറണ്ടിൽ, അലങ്കരിച്ച് അവതരിപ്പിക്കുന്നത് പോലെ തനിക്കും ചെയ്യാൻ ഇഷ്ടമാണെന്ന് പലപ്പോഴും പറഞ്ഞിരുന്നു. ഒക്ടോബർ 12 ന്അഫ്താബ് ഒരു ഫാൻസി മോതിരവും കാമുകിക്ക് സമ്മാനിച്ചിരുന്നു. എന്തായാലും, കൊലപാതകത്തിന്റെ ഷോക്കിൽ ഇപ്പോൽ മനഃശാസ്ത്ര കൗൺലിങ്ങിന് വിധേയയാവുകയാണ് ഈ യുവതി.
മറുനാടന് മലയാളി ബ്യൂറോ