- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളയ രണ്ടു മക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; മൂത്ത മകനെ ജീവനോടെയും; ഗർഭിണിയായ അമ്മ സ്വന്തം മക്കളോട് കാട്ടിയത് പൈശാലികമായ ബാലഹത്യ; ചെറുപുഴയിൽ പൊലിഞ്ഞത് അഞ്ചല്ല... ആറു ജീവനുകൾ; വീട്ടിൽ നിന്നും ആദ്യ ഭർത്താവ് ഇറക്കി വിടുമെന്ന ഭയം കൊലയും ആത്മഹത്യയുമായി; ശ്രീജയും ഷാജിയും ക്രൂരതയുടെ മുഖങ്ങൾ
കണ്ണൂർ: കണ്ണൂരിൽ നടന്ന കൂട്ട ആത്മഹത്യയ്ക്കു കാരണമായത് തങ്ങളെ താമസിച്ച വീട്ടിൽ നിന്നും ഇറക്കിവിടുമോയെന്ന ദമ്പതികളുടെ ഭയവും ആശങ്കയുമാണെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അതിക്രൂരമായ ബാലഹത്യയാണ് ദമ്പതികൾ നടത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരം. ഇളയ മക്കളെ കൊലപ്പെടുത്തിയതിനു ശേഷം മൂത്ത മകനെ ജീവനെ കെട്ടി തുക്കിയുമാണ് അമ്മ
രണ്ടാഴ്‌ച്ച മുൻപ് വിവാഹിതരായ ശേഷം ഷാജിയും ശ്രീജയും ശ്രീജയുടെ ആദ്യ ഭർത്താവ് നിർമ്മിച്ച വീട്ടിലാണ് താമസിച്ചിരുന്നത്. കുഞ്ഞിമംഗലം മീങ്കുളം ക്ഷേത്രത്തിൽ വെച്ചു മെയ് 16 ന് പ്രണയ വിവാഹിതരായ ഇവർ മക്കളെയും കൊണ്ടു പാടിയോട്ടും ചാലിലെ വീട്ടിലേക്കാണ് മടങ്ങിയത്. എന്നാൽ ഇതു ശ്രീജയുടെ ഉടമസ്ഥതയിലുള്ള വീടല്ലെന്നും ഇവിടെ നിന്നും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അടുത്ത ബന്ധുക്കളിലൊരാൾ ചെറുപുഴ പൊലിസിൽ പരാതി നൽകിയിരുന്നു.
ഈ കാര്യം ഒത്തുതീർക്കുന്നതിനായി പൊലീസ് സ്റ്റഷനിലേക്ക് വിളിപ്പിക്കാനിരിക്കവെയാണ് മെയ് 24 ന് പുലർച്ചെ പൊലിസ് സ്റ്റേഷനിലേക്ക് തങ്ങൾ കൂട്ടത്തോടെ മരിക്കാൻ പോവുകയാണെന്ന് വിളിച്ചു പറഞ്ഞു ശ്രീജയും രണ്ടാം ഭർത്താവ് ഷാജിയും മൂന്ന് മക്കളെ കെട്ടിത്തൂക്കി കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ഇളയ മക്കൾക്ക് കൊലപെടുത്തുന്നതിന് മുൻപ് ഉറക്കു ഗുളിക നൽകിയിരുന്നു. സുജിൻ , സുരഭി എന്നിവരെയാണ് ഉറക്കു ഗുളിക നൽകിയതിനു ശേഷം സ്റ്റെയർ കേസ് പടിയിൽ കെട്ടിത്തൂക്കിയത്. മുത്തമകർ സൂരജിനെ ജീവനോടെ കെട്ടിത്തുക്കിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഇളയ മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷമാണ് കെട്ടി തൂക്കിയത്. മൂന്നുപേരുടെയും മരണം ഉറപ്പാക്കിയതിനു ശേഷമാണ് ഷാജിയും ശ്രീജയും കെട്ടിത്തുങ്ങി മരിച്ചത്.
മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി യിലെ പോസ്റ്റുമോർട്ടത്തിന ശേഷം ഇന്നലെ വൈകിട്ടോടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. സംഭവത്തിൽ ചെറുപുഴ എസ്‌ഐ എംപി ഷാജി യുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കണ്ണൂർ റൂറൽ എസ്‌പി ഹേമലത പയ്യന്നൂർ ഡി.വൈ എസ്‌പി കെ. ഇ പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കൂട്ട മരണം നടന്ന വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു.
വീട്ടുമുറ്റത്തും പരിസരത്തും എപ്പോഴും കളിച്ചു ചിരിച്ചു നടന്ന 3 കുട്ടികളെയാണു നഷ്ടപ്പെട്ടത്. ഗർഭിണിയായിരുന്നു മരിച്ച ശ്രീജ. അതുകൊണ്ട് തന്നെ അഞ്ചല്ല ആറു ജീവനാണ് ചെറുപുഴയിൽ ഇല്ലാതായത്. സംഭവ ദിവസം രാത്രി വീട്ടിൽ നിന്ന് അസ്വഭാവികമായി ഒന്നും കേട്ടില്ലെന്നാണു അയൽവാസികൾ പറയുന്നത്. ഇടയ്ക്കിടെ തർക്കവും കുടുംബപ്രശ്‌നങ്ങളുമുണ്ടാകുന്ന വീടായതിനാൽ, അധികം അങ്ങോട്ടു ശ്രദ്ധിക്കാറില്ലെന്നും അവർ പറയുന്നു. ഷാജിയും ശ്രീജയും ഒരുമിച്ചു താമസിക്കാൻ തുടങ്ങിയതോടെ അയൽക്കാർ ഇവരുമായി കാര്യമായ അടുപ്പം കാണിച്ചിരുന്നില്ല. എന്നാൽ 3 കുട്ടികളെയും എല്ലാവർക്കും ഇഷ്ടമായിരുന്നു.
മക്കളായ സൂരജിനെ ഹാളിലെ ഫാനിലും സുജിൻ, സുരഭി എന്നിവരെ പൂർത്തിയാകാത്ത മുകൾ നിലയിലേക്കുള്ള ഒറ്റ മുറിയുടെ മച്ചിലും ശ്രീജയെയും ഷാജിയെയും ബെഡ്‌റൂമിലെ ഫാനിലുമാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ച്, മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി 9നും ആത്മഹത്യാ ഭീഷണി മുഴക്കി ശ്രീജ ചെറുപുഴ പൊലീസിനു ഫോൺ ചെയ്തിരുന്നു. ശ്രീജയുടെ വീട്ടിലെത്തിയ പൊലീസ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയാണു മടങ്ങിയത്.
വീടിനകത്തു തറയുടെയും അടുക്കളയുടെ വാഷ്‌ബേസിൻ ഭാഗത്തെയും ടൈലുകൾ തകർത്ത നിലയിലും തുണികൾ വാരിവലിച്ചിട്ട നിലയിലുമാണ്. ജനൽചില്ലുകളും തകർത്തിട്ടുണ്ട്. തകർക്കാനുപയോഗിച്ചതെന്നു കരുതുന്ന ഇരുമ്പുചുറ്റിക വീട്ടിനകത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. ദുരന്തം അറിഞ്ഞ് കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയത്തിലെ അദ്ധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ വൻജനക്കൂട്ടമാണെത്തിയത്.




