- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാവിലെ മുറി തുറന്ന കുട്ടുകാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; ശരീരം മുഴുവൻ ചൂടായി ബോധമില്ലാതെ കിടക്കുന്ന യുവാവ്; സമീപത്ത് ബുക്കും പേനയും; ലഖ്നൗവിൽ ഉറക്കമൊഴിഞ്ഞ് പഠിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത്
ലഖ്‌നൗ: ബനാറസ് ഹിന്ദു സർവകലാശാലയിലെ (ഐഐടി-ബിഎച്ച്‌യു) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒന്നാം വർഷ എം ടെക് വിദ്യാർത്ഥിയെ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥിയായ അനൂപ് സിംഗ് ചൗഹാൻ (31) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ.
ബുധനാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു അനൂപിന് പരീക്ഷ നിശ്ചയിച്ചിരുന്നത്. രാവിലെ ആറ് മണിയോടെ സുഹൃത്തുക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് അനൂപിനെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് മാസം മുൻപാണ് അനൂപ് ഐഐടിയിൽ പഠനം ആരംഭിച്ചത്. ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയാണ് ഇദ്ദേഹം.
ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ മൂന്ന് മണി വരെ അനൂപും സഹപാഠികളും പരീക്ഷയുടെ തയ്യാറെടുപ്പിനായി ഒരുമിച്ച് പഠിച്ചിരുന്നു. ഇതിനു ശേഷമാണ് അനൂപ് ഉറങ്ങാൻ കിടന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. രാവിലെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ ശരീരത്തിന് ചൂടുണ്ടായിരുന്നുവെന്നും സി.പി.ആർ. നൽകാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാത്രി 11.30 ഓടെ അനൂപ് സഹോദരനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അന്ന് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഒന്നും പറഞ്ഞിരുന്നില്ലെന്നും പിതാവ് വിനോദ് സിംഗ് അറിയിച്ചു. മരണകാരണം ഹൃദയാഘാതമാണെന്ന് സംശയിക്കുന്നെങ്കിലും കൃത്യമായ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.