- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അഞ്ച് മാസത്തിനിടെ പീഡിപ്പിച്ചത് നാല് തവണ; ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച യുവതിയുടെ കൈപ്പത്തിയിൽ പോലീസ് ഉദ്യോഗസ്ഥന്റെ പേര്; 28കാരിയായ ഡോക്ടറുടെ മരണത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ; സബ് ഇൻസ്പെക്ടർക്ക് സസ്പെഷൻ
സതാര: മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ 28കാരിയായ ഡോക്ടർ തൂങ്ങിമരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഫാൽട്ടണിലെ ഒരു ഹോട്ടൽ മുറിയിലാണ് വ്യാഴാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് കൈപ്പത്തിയിൽ എഴുതിയ കുറിപ്പിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. സതാര പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നത്.
ബീഡ് സ്വദേശിനിയായ ഡോക്ടർ ഫാൽട്ടൺ താലൂക്കിലെ ഒരു സർക്കാർ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ അഞ്ച് മാസമായി സബ് ഇൻസ്പെക്ടർ ഗോപാൽ ബദാനേ തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി കുറിപ്പിൽ പറയുന്നു. പ്രശാന്ത് ബാങ്കർ എന്നൊരാൾ മാനസികമായി പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു.
സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യ കുറിപ്പിലുള്ള ആരോപണങ്ങളും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. വിഷയത്തിൽ മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചക്രങ്കർ ഇടപെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സതാര പോലീസിന് നിർദ്ദേശം നൽകി. കുറ്റവാളികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിച്ചതായുമായാണ് ലഭിക്കുന്ന വിവരം.
സബ് ഇൻസ്പെക്ടർ ഗോപാൽ ബദാനെയ്ക്കെതിരെയും പ്രശാന്ത് ബാങ്കർ എന്നയാൾക്കെതിരെയും ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തിട്ടുണ്ട്. പ്രതിയായ സബ് ഇൻസ്പെക്ടറെ അടിയന്തരമായി സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും സതാര ജില്ലാ പോലീസ് സൂപ്രണ്ട് തുഷാർ ദോഷി വ്യക്തമാക്കി.




