- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയ്ക്കിടെ തോട്ടിൽ കുളിക്കാൻ പോയ വയോധികയെ കാണാതായിട്ട് 16 ദിവസം; തെരഞ്ഞു മടുത്ത് പൊലീസും ഫയർ ഫോഴ്സും; മണത്ത് കണ്ടു പിടിക്കാൻ കെടാവർ നായയെ എത്തിച്ചു; സുധർമയ്ക്ക് ശരിക്കും പറ്റിയതെന്ത്?
പത്തനംതിട്ട: ഒരു മഴയ്ക്കിടെ മൂന്നു സ്ഥലങ്ങളിൽ ഉരുൾ പൊട്ടലുണ്ടായ ദിവസം. മഴ കനത്ത് തോടുകളിൽ വെള്ളം നിറഞ്ഞ സമയത്ത് കുളിക്കുന്നതിനും തുണിയലക്കുന്നിനും വേണ്ടി പോയ നാരങ്ങാനം മഞ്ഞപ്ര സ്വദേശിനി സുധർമയെ (71) കാണാതായിട്ട് 16 ദിവസം.
ഇവർ കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് പോയിരിക്കാമെന്ന് കരുതിയിരിക്കുകയാണ് പൊലീസ്. പക്ഷേ, മൃതദേഹം കണ്ടെടുക്കാത്ത സാഹചര്യത്തിൽ മരിച്ചെന്ന് തീർത്ത് പറയാനും വയ്യ. ലഭ്യമായ സകല സംവിധാനങ്ങളും ഉപയോഗിച്ച് പൊലീസും തെരയുകയാണ്. നവംബർ 22 ന് ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും കുളിക്കാൻ പോയതാണ് സുധർമ.
ഇവർ മഞ്ഞപ്ര തോട്ടിലേക്ക് പോയ സമയം പെട്ടെന്ന് വെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു. ഇതിൽ ഇവർ ഒഴുകി പമ്പാ നദിയിലേക്ക് പോയി എന്നായിരുന്നു നിഗമനം. ഇതേ തുടർന്ന് പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും പമ്പയിലും സമീപ പ്രദേശങ്ങളിലും എല്ലാം ദിവസങ്ങളോളം തെരച്ചിൽ നടത്തിയിട്ടും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല.
ഇതോടെ ആദ്യ ഘട്ട അന്വേഷണം അവസാനിപ്പിച്ചിരുന്നു. സംഭവത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് കണ്ടെത്താനായി പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വലിയകുളം, ചണ്ണമാങ്കൽ, ചെറുകോൽ ഭാഗത്ത് കൂടി പോകുന്ന തോട്ടിന്റെ കരകളിലും വെള്ളത്തിൽ വീണതായി പറയപ്പെടുന്ന പരിസരസ്ഥലങ്ങളിലും മണ്ണിനടിയിൽ നിന്ന് മൃതശരീരങ്ങൾ കണ്ടുപിടിക്കുന്ന കൊച്ചിൻ സിറ്റി പൊലീസ് കെ 9 സ്‌ക്വാഡിന്റെ കടാവർ ഡോഗ് ടീമിന്റെ സഹായത്തോടെ തെരച്ചൽ നടത്തി.
തോട്ടിൻ കരയിലും സമീപത്തുമെല്ലാം നായ ഓടിയെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ല. ആറന്മുള ഇൻസ്പെക്ടർ സി.കെ.മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്