- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേർ വീട്ടിൽ മരിച്ച നിലയിൽ
തൃശൂർ: തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടശേരി വീട്ടിൽ സുമേഷ്, ഭാര്യ സംഗീത, മകൻ ഹരിൻ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. തൃശൂർ അടാട്ട് അമ്പലങ്കാവിലാണ് സംഭവം.
രാവിലെ വീട് അടഞ്ഞുകിടന്നതിനെ തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് ബന്ധുക്കൾ എത്തി പരിശോധിച്ചപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസ്സുകാരനായ മകൻ ഹരിൻ ഓട്ടിസം ബാധിതനായിരുന്നുവെന്നാണു വിവരം. ഹരിനെ പായവിരിച്ച് അതിൽ കിടത്തിയിരുന്ന നിലയിലാണു കണ്ടെത്തിയത്.
രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് ബന്ധുക്കൾ എത്തി പരിശോധിച്ചപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസ്സുകാരനായ മകൻ ഹരിൻ ഓട്ടിസം ബാധിതനായിരുന്നുവെന്നാണു വിവരം. ഹരിനെ പായ വിരിച്ച് അതിൽ കിടത്തിയിരുന്ന നിലയിലാണു കണ്ടെത്തിയത്.
അബുദാബിയിലായിരുന്ന സുമേഷ് 12 ദിവസം മുൻപാണ് നാട്ടിലെത്തിയത്. പുതുതായി നിർമ്മിച്ച വീട്ടിലേക്ക് ഇക്കഴിഞ്ഞ നവംബറിലാണ് കുടുംബം താമസം മാറിയത്.