- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട്; എല്ലാ മാസവും വിവാഹിതരായ സ്ത്രീകള്‍ക്ക് 1000 രൂപ ലഭിക്കുന്ന പദ്ധതിയില്‍ നല്‍കിയത് ഈ വ്യാജ അക്കൗണ്ട്; ഭര്‍ത്താവിന്റെ പേര് നല്‍കിയത് ജോണി സിന്‍സ്; തട്ടിപ്പുക്കാരന് ലഭിച്ചത് 9000 രൂപ; പ്രതി പിടിയില്‍
റായ്പൂര്‍: നടി സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍. ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മഹാതാരി വന്ദന്‍ യോജന പദ്ധതിയിലൂടെ 2024 മാര്‍ച്ച് മുതലുള്ള പണം ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. എല്ലാ മാസവും 1000 രൂപ വച്ച് വിവാഹിതരായ സ്ത്രീകള്‍ക്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്ന പദ്ധതിയാണ് മഹാതാരി വന്ദന്‍ യോജന.
2024 മാര്‍ച്ച് മുതല്‍ സണ്ണി ലിയോണിന്റെ പേരില്‍ തട്ടിപ്പുകാരന് ഇത് വരെ ലഭിച്ചത് 9000 രൂപയാണ്. എന്നാല്‍ തട്ടിപ്പിനിടയ്ക്ക് ഗുണഭോക്താവിന് പറ്റിയ അമളിയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. സണ്ണി ലിയോണിന്റെ ഭര്‍ത്താവിന്റെ പേരായി ഇയാള്‍ നല്‍കിയിരിക്കുന്നത് ജോണി സിന്‍സിന്റെ പേരാണ്.
വീരേന്ദ്ര ജോഷി എന്നയാളാണ് സണ്ണി ലിയോണിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉദ്യേഗസ്ഥരുടെ ഒത്താശയോടെയാണ് ചിലര്‍ സണ്ണിയുടെ പേരില്‍ പണം തട്ടിയത്. തുടര്‍ നടപടികള്‍ക്കായി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബസ്തര്‍ മേഖലയിലെ തലൂര്‍ എന്ന ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിന് ജില്ലാ കളക്ടര്‍ ഹാരിസ് ഉത്തരവിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു വീഴ്ച്ച പറ്റിയത് പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. മഹ്താരി വന്ദന്‍ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയമാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി അരുണ്‍ സാവോയും പ്രതികരിച്ചു. കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയാതിരുന്ന സഹായം ഇപ്പോള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ലഭിക്കുന്നതാണ് കോണ്‍ഗ്രസിന് വേദനയുണ്ടാക്കുന്നതെന്നും സാവോ കൂട്ടിച്ചേര്‍ത്തു.