- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനേയും ഒപ്പമെടുക്കണം; കുഞ്ഞിനെ നോക്കാതെ ഭർത്താവിന്റെ വീട്ടുകാർ ക്രൂരത കാട്ടി; മകളുടെ ഫോണിൽ തെളിവുകൾ; കരിവള്ളൂരിൽ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സൂര്യ പീഡിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി അമ്മ സുഗത
പയ്യന്നൂർ : കരിവെള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ സംഭവത്തിൽ വെളിപ്പെടുത്തലുമായി അമ്മ രംഗത്തെത്തി. ഭർതൃവീട്ടിൽ വെച്ച് മകൾക്ക് അതിക്രൂരമായ പീഡനം നേരിട്ടെന്ന് ആത്മഹത്യ ചെയ്ത സൂര്യയുടെ അമ്മ സുഗത മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മകളുടെ ഫോണിൽ ഇതിന്റെ തെളിവുകളുണ്ട്. കരിവെള്ളൂർ കൂക്കാനത്തെ ഭർതൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ വീട്ടിൽ നിന്നും താൻ കടുത്ത മാനസിക പീഡനം നേരിട്ടതിന്റെ ചില സൂചനകൾ സൂര്യ തങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് സുഗത പറഞ്ഞു. എന്നാൽ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണോ എന്നതുൾപ്പെടെ മകൾ വ്യക്തമാക്കിയിരുന്നില്ല. ഓണത്തിന് വീട്ടിലേക്ക് വരുമ്പോൾ പറയാമെന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്. പീഡനത്തിന്റെ തെളിവുകൾ സൂര്യയുടെ ഫോണിലുണ്ടെന്നും അമ്മ പറഞ്ഞു.
2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എട്ടു മാസം പ്രായമുള്ള മകനുണ്ട്. കുഞ്ഞിനെ നോക്കുന്നതിൽ സഹായിക്കാൻ പോലും ഭർത്താവിന്റെ വീട്ടുകാർ തയാറായിട്ടില്ലെന്നും സൂര്യ പറഞ്ഞതായി അമ്മ വെളിപ്പെടുത്തുന്നു. കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനേയും ഒപ്പമെടുക്കണം. കുഞ്ഞിനെ നോക്കാതെ ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിച്ചെന്നും പല കാര്യങ്ങളും മകൾ തങ്ങളോട് പറയാതെ ഉള്ളിലൊതുക്കിയെന്ന് മനസിലാക്കുന്നതായും സൂര്യയുടെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു. പെരുവാമ്പയിലെ വ്യാപാരി കെ. രാമചന്ദ്രന്റെയും സുഗതയുടെയും മകളാണ് സൂര്യ
ഭർതുവീട്ടിൽ ഭർത്താവും അമ്മയും മാത്രമേയുള്ളൂ. ഇവരോടൊപ്പം കഴിയുമ്പോഴാണ് കഴിഞ്ഞ ശനിയാഴ്‌ച്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞപ്പോൾ തന്നെ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നന്നതായും അതെല്ലാം പറഞ്ഞു തീർത്തതായും യുവതിയുടെ വീട്ടുകാർ പറയുന്നു. സുര്യയ്ക്ക് ഭക്ഷണം നിഷേധിച്ചതായും അവരുടെ വീട്ടിലേക്ക് പോകുന്നത് തടഞ്ഞതായും സൂര്യയുടെ ഇളയച്ഛൻ ബാലകൃഷ്ണൻ പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
വിവാഹം കഴിഞ്ഞപ്പോൾ മെഡിക്കൽ റെപ്പായ കരിവെള്ളൂർ കൂക്കാനത്തെ തൈവളപ്പിൽ രാകേഷും സൂര്യയുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ബന്ധുക്കൾ അതെല്ലാം പറഞ്ഞു തീർക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ഇവർ തമ്മിലുള്ള വിവാഹം നടന്നത്. എട്ടു മാസം പ്രായമുള്ള കുട്ടിയുണ്ട്. തന്റെ സഹോദരിക്കയച്ച മൊബൈൽ സന്ദേശത്തിൽ തനിക്കെതിരെ നടന്ന പീഡനങ്ങളെ കുറിച്ച് സൂര്യയുടെ വോയ്‌സ് സന്ദേശങ്ങളും വീഡിയോ കോളുകളുമുണ്ടെന്ന് അമ്മ സുഗത പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്