- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പെട്ടെന്ന് അയാൾ തിരിഞ്ഞ് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു... ഭിത്തിയിൽ ചേർത്ത് നിർത്തി എന്നെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ്.. ഞാൻ പിടഞ്ഞു'; ജയശങ്കർ കൊല്ലാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്; അവന്റെ കാര്യം താൻ നോക്കിക്കൊള്ളാമെന്ന് ശിവശങ്കർ ഉറപ്പു നൽകിയെന്നും 'ചതിയുടെ പത്മവ്യൂഹ'ത്തിലെ ഒമ്പതാം അധ്യായത്തിൽ
തൃശ്ശൂർ: എം ശിവശങ്കറുമായി തന്നിക്ക് ഉണ്ടായിരുന്നത് അതിവൈകാരിക ബന്ധമാണെന്ന് വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് വിശദമായി തന്നെയുള്ള വിവരങ്ങൾ അവർ തന്റെ 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്. കോൺസുലേറ്റ് വഴിയുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ശിവശങ്കർ ഉപയോഗിക്കുകയായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് പയുന്നത്. ചിലന്തിവല എന്ന് പേരിട്ടിരിക്കുന്ന ഒൻപതാം അധ്യായത്തിലാണ് ചതിക്കപ്പെട്ടുവെന്ന അവകാശവാദവുമായി സ്വപ്ന രംഗത്ത് വന്നിരിക്കുന്നത്. തന്നെ കൂടാതെ തന്റെ ചുറ്റും നിൽക്കുന്നവരുമായും ശിവശങ്കർ ബന്ധമുണ്ടാക്കിയെന്നാണ് സ്വപ്‌ന വെളിപ്പെുടുത്തുന്നത്.
തനിക്ക് സമാന്തരമായി മുൻ ഭർത്താവ് ജയശങ്കർ, സരിത്ത്, സന്ദീപ് എന്നിവരുമായും ശിവശങ്കർ ബന്ധമുണ്ടാക്കിയെടുത്തു. തന്നേയും മോളേയും കൊല്ലാൻ ശ്രമിച്ച ജയശങ്കറിനേയും ശിവശങ്കർ ഇതിനായി ഒപ്പം നിന്നുവെന്നും അവർ പറയുന്നു. അവനെ കളയരുത്, ഇനി ഉപദ്രവിക്കാതെ നോക്കിക്കോളാം എന്ന ഉറപ്പും നൽകിയെന്നും സ്വപ്ന പറയുന്നു. തന്നെ ജയശങ്കർ കൊല്ലാൻ ശ്രമിച്ചെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട.
വീട്ടിൽ ഇടയ്ക്ക് പാർട്ടികളും മറ്റും നടത്താറുണ്ടായിരുന്നു. അങ്ങനെ വൈകുന്നേരം ഒരു പാർട്ടി കഴിഞ്ഞ് ആൾക്കാർ പിരിയുന്നേയുള്ളൂ. വെള്ളമടിച്ച് ഫിറ്റായി ജയശങ്കർ മുകളിലത്തെ നിലയിലേയ്ക്ക് പോയി. അദ്ദേഹത്തിന്റെ കിടപ്പുമുറി അവിടെയാണ്. അവിടേക്ക് ഞാൻ പോകാറേയില്ല. മുറിയിലെത്തിയ ജയശങ്കർ അവിടെ നിന്നുകൊണ്ടു എന്നെ വിളിച്ചു. എന്തിനാണ് വിളിക്കുന്നതെന്നറിയില്ല. ഏതായാലും എന്താന്നറിയാമെന്നു കരുതി ഞാൻ മുകളിലെത്തി. മുറിയിൽ കയറി എന്താണ് കാര്യമെന്ന് തിരക്കി. ജയശങ്കർ മേശവലിപ്പിലൊക്കെ എന്തൊക്കെയോ തിരയുന്നു.
എന്താ ഫോൺ കാണാതെ പോയോ ഞാൻ തിരക്കി. പെട്ടെന്ന് അയാൾ തിരിഞ്ഞ് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. ഭിത്തിയിൽ ചേർത്ത് നിർത്തി എന്നെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ്. ഞാൻ പിടഞ്ഞു നിരങ്ങി നീങ്ങുന്നതിനിടയിൽ മേശ തട്ടിമറിഞ്ഞു. ശബ്ദം കേട്ട് മോൾ ഓടിക്കയറി വന്നു. എന്റെ അമ്മയെ തൊട്ടുപോകരുത് എന്നും പറഞ്ഞ് ബഹളമിട്ടു. ഞങ്ങൾ രണ്ടാളും മുറിക്കു പുറത്തിറങ്ങി മുറി പുറത്തുനിന്നും പൂട്ടി. അപ്പോഴും ഞാൻ ആദ്യം വിളിക്കുന്നത് ശിവശങ്കർ സാറിനെയാണ്.- സ്വപ്ന എഴുതുന്നു.
ശിവശങ്കറുമായുള്ള ബന്ധത്തിന്റെ ഉള്ളറകളിലേക്കും പുസ്തകത്തിൽ സ്വപ്ന കടന്നു ചെല്ലുന്നുണ്ട്. എന്നെ പാർവ്വതിയെന്നാണ് ശിവശങ്കർ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിർത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നു. ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുമുണ്ട് പുസ്തകത്തിൽ.
ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ശിവശങ്കരന്റെ പാർവ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങളിൽ ശിവശങ്കറിനെ പരിചയപ്പെട്ടതും തുടർന്നുള്ള ബന്ധങ്ങളും വിശദീകരിക്കുന്നുണ്ട്. ദുബായ് സന്ദർശനത്തിന് പോകുന്ന മുഖ്യമന്ത്രിയുടെ ബാഗേജിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശിവശങ്കർ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന ഇതിൽ പറയുന്നു. മുഖ്യമന്ത്രി മറുന്നുവെച്ച ബാഗ് അവിടെ എത്തിക്കുന്ന ടാസ്‌ക് ഏറ്റെടുത്ത് വിജയപ്പിച്ചതിന് ലഭിച്ച 'ഉമ്മ സ്മൈലി'യിലാണ് ആ ബന്ധം ആരംഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ബാഗ് മനഃപൂർവം മറന്നതായിരുന്നോ എന്ന് താനിപ്പോൾ സംശയിക്കുന്നുവെന്നും അവർ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.
'2017 ന്റൈ പകുതിയോടു കൂടി അങ്ങേയറ്റം ദൃഢമായൊരു ബന്ധമായിക്കഴിഞ്ഞിരുന്നു ഞങ്ങളുടേത്. ശിവശങ്കർസാറും ഞാനും ഇരുവരുടെയും ജീവിതത്തിൽ ഇല്ലാതെ പോയ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയതിനിടയിൽ മാസത്തിൽ രണ്ടു ദിവസം സാറിനൊപ്പമുള്ള യാത്രകൾ ഏറ്റവും മധുരതരമായിരുന്നു. കോൺസുലേറ്റിന് തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ അധികാരമുണ്ട്. എനിക്ക് ഒഫീഷ്യൽ ട്രിപ്പ് എന്ന നിലയിൽ തന്നെ പോകാം. സാറിനും അതേ രീതിയിലിറങ്ങാം.
വീട്ടിലും ഓഫീസിലുമൊക്കെ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഒഫീഷ്യലായ ഒരുപാട് കാര്യങ്ങളിൽ പരസ്പരം ഇന്ററാക്ട് ചെയ്യുന്നവർ സാർ ഇടയ്ക്ക് വീട്ടിൽ വരും. ആഹാരം കഴിക്കും. കുടിക്കും, സാറ് പോകും. ഇതാണ് രീതി. ചെന്നൈ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വെച്ച് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു താലിമാല എന്റെ കഴുത്തിൽ കെട്ടി. നെറുകയിൽ കുങ്കമമിട്ടു. എന്നിട്ടു പറഞ്ഞു. I am a man, never leave you' സ്വപ്നയുടെ പുസതകത്തിൽ പറയുന്നു.
മുൻപ് എം ശിവശങ്കർ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് പുസ്തകത്തിന് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. താൻ ഊട്ടിയിലെ കുതിരയാണെന്നും താൻ പുസ്തകമിറക്കിയാൽ ഇതിനേക്കാൾ ചൂടപ്പം പോലെ വിറ്റഴിയുമെന്നും സ്വപ്ന പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ