- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 കോടി വാഗ്ദാനം ചെയ്തു വിജയ് പിള്ള എന്നയാളെത്തി; മുഖ്യമന്ത്രി, ഭാര്യ കമല, വീണ എന്നിവർക്കെതിരായ തെളിവുകൾ കൈമാറാൻ ആവശ്യപ്പെട്ടു; ഹരിയാനയിലോ ജയ്പൂരിലോ ഫ്ളാറ്റെടുത്ത് തരാമെന്ന് വാഗ്ദാനം ചെയ്തു; കൊന്നും കളയുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു; യുസഫലി കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തി സ്വപ്‌ന സുരേഷിന്റെ ഫേസ്‌ബുക്ക് ലൈവ്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായാണ് സ്വപ്‌ന സുരേഷ് രംഗത്തുവന്നത്. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.
മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള വിളിച്ചു. ഇന്റർവ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്താണ് വിളിച്ചത്. ബെഗ്ലൂരു വിട്ട് ഹരിയാനയിലേക്കേ ജയ്പൂരിലേക്കോ പോകണമെന്ന് ആവശ്യപ്പെട്ടു. എംവി ഗോവിന്ദൻ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. ഇത് കൂടാതെ വ്യവസായി എം എ യൂസഫലി കേസിൽ കുടുക്കുമെന്ന് വിജയ് പിള്ള എന്നയാൾ പറഞ്ഞുവെന്നും സ്വപ്‌ന വ്യക്തമാക്കി.
യുഎഇയിൽ വെച്ച് യൂസഫലിയെ ഉപയോഗിച്ച് എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നർും വിജയ് പിള്ള ഭീഷണിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാൻ യൂസഫലിക്ക് എളുപ്പമെന്നും യൂസഫലിക്ക് വിമാനത്താവൡ വലിയ സ്വാധീനമുണ്ടെന്നും അയാൾ പറഞ്ഞെന്ന് സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണമെന്നും വിജയ് പിള്ള ആവശ്യപ്പെട്ടതായി സ്വപ്‌ന പറയുന്നു.
കള്ളം പറഞ്ഞെന്ന് പൊതു സമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്‌പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. മൂന്നു ദിവസം മുൻപുണ്ടായ അനുഭവമാണ് വെളിപ്പെടുത്തുന്നതെന്ന് സ്വപ്ന സുരേഷ് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. കണ്ണൂർ സ്വദേശിയായ വിജയ് പിള്ളയാണ് സംസാരിച്ചതെന്നും ഒരാഴ്ചത്തെ സമയം തരാമെന്നും മക്കളെയും കൊണ്ട് സ്ഥലം വിടണമെന്നും ആവശ്യപ്പെട്ടു. ഒരു മാസത്തിനകം രാജ്യം വിട്ടുപോകാനുള്ള സൗകര്യങ്ങളൊരുക്കിത്തരാമെന്ന് ഇയാൾ വ്യക്തമാക്കിയതായും സ്വപ്ന കൂട്ടിച്ചേർത്തു. വിജയ് പിള്ളയുടെ ചിത്രം അടക്കമുള്ള തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ഉടനെ കൈമാറും. ഇ ഡിയുടെ അന്വേഷണത്തിൽ സത്യം പുറത്ത് വരുമെന്ന് താൻ വിശ്വസിക്കുന്നതായും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരേ സംസാരിക്കുന്നത് നിർത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നൽകാമെന്നും വാഗ്ദാനം ചെയ്തു. വിജയ് പിള്ള കണ്ണൂരിൽ നിന്നും നിരന്തരം വിളിച്ചു ഇന്റർവ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച് ബെംഗളൂരുവിലെ ഹോട്ടലിലെത്തി. എന്നാൽ അവിടെ എത്തിയപ്പോൾ അത് സെറ്റിൽമെന്റ് സംസാരമായിരുന്നു. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും സത്യം പുറത്തുവരുന്നതുവരെ പോരാടുമെന്നും സ്വപ്ന പറഞ്ഞു.
വിജയ് പിള്ളയുടെ ചിത്രം അടക്കമുള്ള തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ഉടനെ കൈമാറും. ഇ ഡിയുടെ അന്വേഷണത്തിൽ സത്യം പുറത്ത് വരുമെന്ന് താൻ വിശ്വസിക്കുന്നതായും സ്വപ്ന പറഞ്ഞു. സ്വർണക്കള്ളക്കടത്തുകാരി എന്നാണ് താൻ അറിയപ്പെടുന്നതെന്നും ഇതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും അതിൽ പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പല കാര്യങ്ങൾക്കും വേണ്ടി എന്നെ ഉപയോഗിക്കുകയായിരുന്നു. തുടർന്ന് എന്നെ ജയിലിൽ അടച്ചു. ജയിലിൽ വച്ചുതന്നെ തുറന്നു പറയാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ശിവശങ്കർ ഉൾപ്പെടെയുള്ളവരുടെ കള്ളത്തരം ഉൾപ്പെടെ തിരിച്ചറിഞ്ഞതോടെയാണ് പ്രതികരിക്കാൻ തുടങ്ങിയതെന്നും സ്വപ്ന പറഞ്ഞു.




