- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖുറാന്റെ ഉള്ളിൽ വച്ച് ഭാര്യ നൽകിയത് സിംകാർഡ്; വാട്ട് ആൻ ഐഡിയ എന്ന പരസ്യ വാചകത്തെ തോൽപ്പിച്ചത് എൻഐഎ പൊക്കിയ പോപ്പുലർ ഫ്രണ്ടുകാരന്റെ ഭാര്യയും മകനും സഹോദരനും; വിയ്യൂരിലെ സിം കാർഡ് കൈമാറൽ ശ്രമത്തിൽ ജാമ്യമില്ലാ കേസ്; പെരുവന്താനത്തെ സൈനുദ്ദീന് സിം കൈമാറിയത് എന്തിന്? വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ഫോണിനും സാധ്യത
തൃശ്ശൂർ: വിയ്യൂർ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് എത്തിച്ച അച്ഛനും ഭാര്യക്കും മകനുമെതിരെ കേസു വരുമ്പോൾ ഉയരുന്നത് നിരവധി ചോദ്യങ്ങൾ. ഖുർആനിൽ ഒളിപ്പിച്ചാണ് സിം കടത്താൻ ശ്രമിച്ചത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിലായിരുന്നു സംഭവം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനാണ് സിം നൽകാൻ ശ്രമിച്ചത്.
ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, അച്ഛൻ മുഹമ്മദ് നാസർ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്. സൈനുദ്ദീന് നൽകാൻ കൈമാറിയ ഖുറാനിലായിരുന്നു സിം കാർഡ് ഒളിപ്പിച്ചിരുന്നത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. അടുത്ത ദിവസം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിം കാർഡ് ആരുടെ പേരിലാണ് എടുത്തത് എന്ന കാര്യമടക്കം പരിശോധിച്ച് വരുകയാണ്. ഇങ്ങനെ സിം കിട്ടിയാൽ ജയലിനുള്ളിൽ എങ്ങനെ ഉപയോഗിക്കുമെന്നതും ഉയരുന്ന ചോദ്യമാണ്.
എൻഐഎ അറസ്റ്റു ചെയ്തവരും മാവോയിസ്റ്റ് കേസുകളിൽ പെട്ടവരും അടക്കമുള്ള ജയിലാണ് വിയ്യൂരിലേത്. 40ഓളം പേർ ഈ വിഭാഗത്തിലുണ്ട്. ആകെ 220 തടവു പള്ളികളും. വിപുലമായ പരിശോധനാ സംവിധാനവുമില്ല. അതുകൊണ്ട് പലരും ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന സൂചനയാണ് ഈ സിം കാർഡ് കണ്ടെത്തൽ ചർച്ചയാക്കുന്നത്. ഐഡിയാ സെല്ലാണ് കൈമാറാൻ ശ്രമിച്ചത്. ഖുറാൻ വെറുതെ പരിശോധിച്ചപ്പോഴാണ് ഖുറാൻ കിട്ടിയത്. ഈ സാഹചര്യത്തിലാണ് പരാതി കൊടുത്തത്.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് എൻ.ഐ.എ. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ 14 പേരാണ് അറസ്റ്റിലായത്. ഇവരെയെല്ലാം നേരത്തെ ചോദ്യംചെയ്ത ശേഷം ജയിലിലേക്ക് തിരിച്ചയച്ചിരുന്നു. ഇതിലൊരാളാണ് സൈനുദ്ദീൻ. സൈനുദ്ദീനെ കാണാൻ വന്നവർ പോയ ശേഷം അധികൃതർ പരിശോധിച്ച ശേഷമാണ് എന്തെങ്കിലും കൊണ്ടു വ്ന്നിട്ടുണ്ടെങ്കിൽ അത് തടവു പുള്ളിക്ക് നൽകേണ്ടത്. ഈ പരിശോധനയിലാണ് സിം കണ്ടെത്തിയത്.
ഡൽഹിയിലും കേരളത്തിലുമായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് സൈനുദ്ദീനെ എൻഐഎ അറസ്റ്റ് ചെയ്തത്. തീവ്രവാദ ഫണ്ടിങ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ റിക്രൂട്ട് ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. അത്തരത്തിലൊരു പ്രതിക്ക് ജയിലിനുള്ളിൽ സിം കൊടുത്തത് ആരു പറഞ്ഞിട്ടാണെന്നതും അന്വേഷണ വിധേയമാക്കും.
മറുനാടന് മലയാളി ബ്യൂറോ