കണ്ണൂർ: തളിപ്പറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനികളെ മലപ്പുറം സ്വദേശിയായ അറബിക് അദ്ധ്യാപകൻ ഇപീഡിപ്പിച്ച സംഭവത്തിൽ സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലിനെതിരെ (52)ഞെട്ടിക്കുന്ന വിവരങ്ങളുമായി പൊലിസ്.

വിദ്യാർത്ഥിനികളെ അവരുടെ ജീവിത സാഹചര്യം മുതലെടുത്താണ് ഈയാൾ പീഡിപ്പിച്ചതെന്നാണ് പൊലിസിന്റെ അന്വേഷണ റിപ്പോർട്ട്. ഇരുപത്തിയാറുകേസുകളാണ് ഈയാൾക്കെതിരെ തളിപ്പറമ്പ് പൊലിസ് രജിസ്റ്റർ ചെയത്ത്. ഇനിയും കേസുകൾ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പൊലിസ് കരുതുന്നത്.

തളിപറമ്പ് സി. ഐ എ.വി ദിനേശന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്‌കൂളിലെത്തി കഴിഞ്ഞ ദിവസം ഇരകളായ കുട്ടികളുടെ മൊഴിയെടുത്തത്. ഇതിൽ അഞ്ചുകുട്ടികൾ തളിപറമ്പ് മജിസ്േട്രറ്റിനു മുൻപിൽ നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു. എല്ലാവിദ്യാർത്ഥിനികളെയും സമാനമായ രീതിയിലാണ് ഇയാൾ പീഡിപ്പിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന ക്ളാസിൽ നിന്നും ആൺകുട്ടികളെ തന്ത്രപരമായിപറഞ്ഞു വിട്ടതിനു ശേഷമാണ് ഇയാൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചത്.

പത്തും പതിനൊന്നും വയസുകള്ള കുട്ടികളായതിനാൽ കുട്ടികളിൽ പലർക്കും പീഡനത്തിന്റെ ഗൗരവം മനസിലാകാത്ത വിധത്തിലാണ് പീഡനം നടത്തിയത്. കുട്ടികൾ ഈക്കാര്യം പരസ്പരം പറയുകയും അദ്ധ്യാപനകനെ ക്ളാസിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം സ്‌കൂൾ അധികൃതർക്ക് വ്യക്തമായത്.

അദ്ധ്യാപകൻ ഇതേ സ്‌കൂളിൽ തന്നെയാണ് താമസിച്ചിരുന്നത്. ഇതു പീഡനം എളുപ്പമാക്കാൻ ഇടയായെന്നാണ് പൊലിസിന്റെ നിഗമനം. സ്‌കൂളിലെ വനിതാകൗൺസിലർ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. വിവരം അറിഞ്ഞ ഉടൻ തന്നെസ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരമരമറിയിക്കുകയായിരുന്നു. കുറ്റാരോപിതനായ ഫൈസൽ നേരത്തെ വളപട്ടണം സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്‌ച്ച പൊലിസ് കോടതിയിൽ അപേക്ഷ നൽകും.