- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാർത്ഥിനിയോട് സ്‌കൂളിൽ കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു; സംശയനിവാരണത്തിന് വിളിച്ചുവരുത്തി; സ്‌കൂളിൽ ലൈംഗികാതിക്രമം; നിലവിളിച്ച് ഓടി പെൺകുട്ടി; പാലക്കാട് അദ്ധ്യാപകൻ അറസ്റ്റിൽ
പാലക്കാട്: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പൊലീസ് പിടികൂടിയത്. സംശയനിവാരണത്തിനായി സ്‌കൂളിൽ കാത്തു നിർത്തിയ ശേഷം അതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാർത്ഥിനിയോട് സ്‌കൂളിൽ കാത്തുനിൽക്കാൻ അദ്ധ്യാപകൻ ആവശ്യപ്പെട്ടു. മറ്റ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു അതിക്രമമെന്നു പെൺകുട്ടി മൊഴി നൽകി.
നിലവിളിച്ച് ഓടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറയുകയായിരുന്നു. അദ്ധ്യാപകനോട് അതിക്രമത്തെക്കുറിച്ച് രക്ഷിതാക്കൾ ചോദിച്ചെങ്കിലും ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
അദ്ധ്യാപകനെക്കുറിച്ച് പഠനകാര്യങ്ങളിലും കുട്ടികളോടുള്ള പെരുമാറ്റത്തിലും നിരവധി പരാതികൾ ഉയർന്നിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിവരം. എട്ട് മാസം മുൻപാണ് സനോഫർ സ്‌കൂളിലേക്ക്അദ്ധ്യാപകനായെത്തിയത്. കോടതിയിൽ ഹാജരാക്കിയ അദ്ധ്യാപകനെ റിമാൻഡ് ചെയ്തു. പാലക്കാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
മറുനാടന് മലയാളി ബ്യൂറോ