- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വകാര്യ സ്കൂൾ ടീച്ചറുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ
ബെംഗളൂരു: മണ്ഡ്യയെ നടുക്കിയ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. മേലുക്കോട്ടെയിൽ സ്വകാര്യ സ്കൂൾ ടീച്ചറുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി.ഗൗഡയുടെ(28) മൃതദേഹമാണു മേലുകോട്ടെ യോഗ നരസിംഹ ക്ഷേത്രവളപ്പിൽ മറവു ചെയ്ത നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇവരുടെ അയൽവാസിയായ നിതീഷിനെ വിജയനഗരയിലെ ഹൊസ്പേട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. നിതീഷും ദീപികയും കഴിഞ്ഞ 2 വർഷത്തോളമായി അടുപ്പത്തിലായിരുന്നു.
എന്നാൽ കുടുംബാംഗങ്ങൾ ശക്തമായ താക്കീത് നൽകിയതോടെ ദീപിക പിന്മാറി. ഇതിൽ രോഷാകുലനായ നിതീഷ് കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ ദീപികയെ മേലുകോട്ടെ ഹിൽസിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ സ്കൂട്ടറിൽ സ്കൂളിലേക്കു പോയ ദീപിക മടങ്ങിയെത്താത്തതോടെ ഭർത്താവ് ലോകേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു.