- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടിക്കണക്കിന് രൂപ; ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും അധ്യാപികയുമായ യുവതി അറസ്റ്റില്‍
ജോലിത്തട്ടിപ്പ്: ഡിവൈഎഫ്ഐ മുൻ നേതാവായ അധ്യാപിക അറസ്റ്റിൽ
കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുന്‍ ഡിവൈഎഫ്ഐ നേതാവായിരുന്ന യുവതി അറസ്റ്റില്‍. ഒട്ടേറെ പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അധ്യാപികയായ യുവതിയാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ബാഡൂര്‍ എഎല്‍പി സ്കൂള്‍ അധ്യാപികയും കേരള തുളു അക്കാദമി മുന്‍ അംഗവുമായ സച്ചിത റൈയെ (27) ആണ് ഡിവൈഎസ്പി സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കുമ്പള കിദുര്‍ സ്വദേശിനിക്ക് തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്പള പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പെര്‍ള ഷേണി ബെല്‍ത്താജെ സ്വദേശിയാണ് ഇവര്‍. വൈകിട്ട് 4.30ന് അഭിഭാഷകനെ കണ്ടശേഷം കോടതിയില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് നാടകീയമായ അറസ്റ്റ്.
കേന്ദ്ര സര്‍ക്കാര്‍, ജോലി തട്ടിപ്പ്,ഡിവൈഎഫ്ഐ നേതാവ്, യുവതി, അറസ്റ്റ്, job fraud
കേന്ദ്ര സര്‍ക്കാര്‍, ജോലി തട്ടിപ്പ്,ഡിവൈഎഫ്ഐ നേതാവ്, യുവതി, അറസ്റ്റ്, job fraud
കേന്ദ്ര സര്‍ക്കാര്‍, ജോലി തട്ടിപ്പ്,ഡിവൈഎഫ്ഐ നേതാവ്, യുവതി, അറസ്റ്റ്, job fraud