- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ വൻ ദുരന്തം: കുസാറ്റിൽ ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു; 46 പേർ പരിക്കുകളോടെ ചികിത്സയിൽ; ദുരന്തം ഗാനമേളയ്ക്കിടെ; മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമായി
കൊച്ചി: കേരളത്തെ നടുക്കി കൊച്ചിയിൽ വൻ ദുരന്തം. കളമേശരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് മരണം. നിരവധി പ്പേർക്ക് പരുക്കേറ്റു. ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ടാണ് നാല് വിദ്യാർത്ഥികൾ മരിച്ചത്. 46 പേർ പരിക്കുകളോടെ ചികിത്സയിൽ കഴിയുകായാണ്.
വൈകുന്നേരം 7 മണിയോടെയാണ് അപകടംം ഉണ്ടായത്. പരിക്കേറ്റവരെ ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ഗാനമേള സദസ്സിന് ആളുകൾ കൂടിയിരുന്നു. നിരവധി വിദ്യാർത്ഥികൾ തലകറങ്ങിവീഴുകയായിരുന്നു.
മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു. ബോളിവുഡ് ഗായികയുടെ ഗാനമേളയാണ് അപകടം നടക്കുമ്പോൾ ഉണ്ടായത്. പരിക്കേറ്റവിരിൽ പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗാനമേള നടക്കവേ പുറമേ നിന്നും ആളുകൾ എത്തിയത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചിരിക്കാം എന്നാണ്.
ആശുപത്രിയിൽ എത്തുമ്പോൾ തന്നെ നാല് വിദ്യർഥികൾ മരിച്ചതായി സ്ഥിരീകരിച്ചു. വിദ്യാർത്ഥികളെ സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുന്നതിന് അടക്കം നടപടി തുടങ്ങിയിട്ടുണ്ട്.
രണ്ട് പേരുടെ നില ഗുരുതരമെന്ന് കലക്ടർ
കുസാറ്റ് അപകടത്തിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. ഗുരുതരമായി പരുക്കേറ്റവരെ ആസ്റ്ററിലേക്ക് മാറ്റും. പരുക്കേറ്റ 46 വിദ്യാർത്ഥികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 15 പേർ വാർഡിലാണ്. പരുക്കേറ്റ 15 പേരെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. മെഡിക്കൽ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ടീം സജ്ജമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ